|
| രാജസേനന്‍ ചിത്രത്തില്‍ ജയസൂര്യ |
| ശനി, 21 ജൂണ്‍ 2008 ( 17:13 IST ) | |
ദിലീപിനെ നായകനാക്കി റോമിയോ എന്ന ചിത്രം രാജസേനന്‍ സംവിധാനം ചെയ്തത് ഏറെ പ്രതീക്ഷയോടെയായിരുന്നു. തുടര്‍ച്ചയായ പരാജയങ്ങളിലൂടെ കരിയര്‍ പ്രതിസന്ധിയിലായ സമയത്താണ് രാജസേനന്‍ ആ സിനിമ ചെയ്തത്. സേനന്‍റെ മികച്ച സിനിമകളുടെ തിരക്കഥകള്‍ ഒരുക്കിയ റാഫി മെക്കാര്‍ട്ടിനെ കൂട്ടു പിടിച്ചതും ഒരു വന്‍ വിജയം ലക്‍ഷ്യം വച്ചായിരുന്നു. എന്നാല്‍ റോമിയോയുടെ പരാജയം എല്ലാം തകിടം മറിച്ചു.
എന്തായാലും വീണ്ടും ഒരു പരീക്ഷണത്തിന് ഒരുങ്ങുകയാണ് രാജസേനന്‍. ഇത്തവണ ജയസൂര്യയെ നായകസ്ഥാനത്ത് പ്രതിഷ്ഠിച്ചാണ് സേനന്‍റെ വരവ്. നിഖില്‍ മൂവീസിന്‍റെ ബാനറില്‍ പ്രകാശന്‍ നിര്‍മ്മിക്കുന്ന ഈ സിനിമയുടെ തിരക്കഥ എ കെ സന്തോഷാണ് രചിക്കുന്നത്. ഇമ്മിണി നല്ലൊരാള്‍ എന്ന സിനിമയ്ക്ക് ശേഷം ജയസൂര്യയും രാജസേനനും ഒന്നിക്കുകയാണ്.
ഇമ്മിണി നല്ലൊരാള്‍ പരാജയം രുചിച്ച ചിത്രമാണ്. രാജസേനനാകട്ടെ ഡാര്‍ലിംഗ് ഡാര്‍ലിംഗിന് ശേഷം ഒരു വിജയവും ക്രഡിറ്റിലില്ല. തിരക്കഥാകൃത്ത് എ കെ സന്തോഷ് കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ പരാജയ ചിത്രങ്ങളിലൊന്നിന്‍റെ തിരക്കഥാകൃത്തും. എന്നാല്‍ പരാജയങ്ങള്‍ മറന്നു കൊണ്ട് ഒരു ഹിറ്റ് സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് അണിയറപ്രവര്‍ത്തകര്‍.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | WD |
| | | മനോജിന്‍റെ അന്വേഷണങ്ങള്‍ | | ആനമല ചിട്ടിഫണ്ട് ഉടമയായ രതീ ഷിന്‍റെ കൊലപാതകത്തെക്കുറിച്ച് അ ന്വേഷിക്കാന്‍ എത്തുന്ന അര്‍ജുന്‍... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - 1500 സിസിയ്ക്കു മേല്‍ എഞ്ചിന്‍ ശേഷിയുള്ള കാറുകളുടെ കേന്ദ്ര എക്‌സൈസ് തീരുവ വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതോടെ... |
| |
|
|
|
|
|
|
|