യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
വിനയന് വിക്രം ചിത്രം
തിങ്കള്‍, 23 ജൂണ്‍ 2008   ( 12:50 IST )
മലയാളത്തില്‍ വിവാദനായകനായ സംവിധായകന്‍ വിനയന്‍ തമിഴില്‍ വിക്രമിനെ നായകനാക്കി ഒരു സിനിമ ചെയ്യുന്നു. വിനയന് വിക്രം ഡേറ്റ് നല്‍കിക്കഴിഞ്ഞു എന്നാണ് അറിയുന്നത്. കന്തസാമിക്കും, കെ എസ് രവികുമാര്‍ ചിത്രത്തിനും ശേഷം വിനയന്‍റെ ചിത്രം ചെയ്യാനാണ് വിക്രം പദ്ധതിയിടുന്നതെന്ന് സൂചനയുണ്ട്.

‘കാശി’ എന്ന ചിത്രത്തിലൂടെ വിക്രമിന് ഒരു വന്‍ ഹിറ്റ് സമ്മാനിച്ച സംവിധായകനാണ് വിനയന്‍. മലയാളത്തിലെ സൂപ്പര്‍ഹിറ്റായ ‘വാസന്തിയും ലക്‍ഷ്മിയും പിന്നെ ഞാനും’ എന്ന ചിത്രമാണ് തമിഴില്‍ വിനയന്‍ കാശിയാക്കി മാറ്റിയത്. വിക്രമിന് ആ ചിത്രത്തിലെ അഭിനയത്തിന് ഏറെ പ്രശംസയും ലഭിച്ചു. വിനയന് ഡേറ്റ് നല്‍കിയതിലൂടെ മറ്റൊരു കാശിയാണ് വിക്രം ലക്‍ഷ്യമിടുന്നതെന്ന് ഉറപ്പ്.

ഇപ്പോള്‍ സനൂഷയെ നായികയാക്കി ‘നാളൈ നമതെ‘ എന്ന തമിഴ് ചിത്രം സംവിധാനം ചെയ്യുകയാണ് വിനയന്‍. താരങ്ങളും നിര്‍മ്മാതാക്കളുമൊക്കെ മലയാളത്തില്‍ വിലക്കേര്‍പ്പെടുത്തിയ സ്ഥിതിക്ക് തമിഴില്‍ സജീവമാകാനാണ് വിനയന്‍ തീരുമാനിച്ചിരിക്കുന്നത്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
രാജസേനന്‍ ചിത്രത്തില്‍ ജയസൂര്യ
അണ്ണന്‍‌തമ്പി തെലുങ്കിലേക്ക്
കമല്‍ ‘മര്‍മയോഗി’യിലേക്ക്
അതിഥികള്‍ പോരാട്ടം തുടങ്ങി
വീരാളിപ്പട്ട് തമിഴില്‍ ‘നാഗര്‍കോവില്‍’
മലയാളം മോഹിച്ച് പവിത്ര
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
മനോജിന്‍റെ അന്വേഷണങ്ങള്‍
ആ‍നമല ചിട്ടിഫണ്ട് ഉടമയായ രതീ ഷിന്‍റെ കൊലപാതകത്തെക്കുറിച്ച് അ ന്വേഷിക്കാന്‍ എത്തുന്ന അര്‍ജുന്‍...
കുറുവച്ചനായി മമ്മൂട്ടി
ദുര്‍മന്ത്രവാദവുമായി വര്‍മ
വാര്‍ത്ത
വ്യവസായം വാര്‍ത്ത - 1500 സിസിയ്ക്കു മേല്‍ എഞ്ചിന്‍ ശേഷിയുള്ള കാറുകളുടെ കേന്ദ്ര എക്‌സൈസ്‌ തീരുവ വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതോടെ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...