|
| ഭാവനയ്ക്ക് വീണ്ടും തെലുങ്ക് ചിത്രം |
| ചൊവ്വ, 24 ജൂണ്‍ 2008 ( 10:31 IST ) | |
ഭാവന വീണ്ടും തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കുന്നു. ആദ്യ ചിത്രമായ ‘ഒണ്‍ടറി’ സൂപ്പര്‍ ഹിറ്റായതിനെ തുടര്‍ന്ന് ഭാവനയ്ക്ക് തെലുങ്കില്‍ നിന്നും അവസരങ്ങളുടെ പ്രവാഹമാണ്. ഭാവനയുടെ പുതിയ തെലുങ്ക് ചിത്രത്തിന്‍റെ പേര് ‘ഹീറോ‘. യുവതാരം നിഥിനാണ് ഈ ചിത്രത്തിലെ നായകന്‍. നടന്‍ ജി വിയാണ് ഹീറോയുടെ സംവിധായകന്‍.
ഈ മാസം ഒടുവില്‍ ഹൈദരാബാദില്‍ ചിത്രീകരണം ആരംഭിക്കുന്ന ഹീറോയില്‍ ഒരു തന്‍റേടിപ്പെണ്ണായാണ് ഭാവന വേഷമിടുന്നത്. രമ്യാകൃഷ്ണനും ഒരു പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. ബ്രഹ്‌മാനന്ദം, കോവൈ സരള, കോട്ട ശ്രീനിവാസറാവു എന്നിവരും അഭിനയിക്കുന്നു. ചിരഞ്ജീവിയുടെ സഹോദരീ ഭര്‍ത്താവായ മഞ്ജിം രമേഷാണ് ഹീറോയുടെ നിര്‍മ്മാതാവ്.
തമിഴിലും മലയാളത്തിലുമായി ഓടി നടന്ന് അഭിനയിക്കുന്ന ഭാവന ഇപ്പോള്‍ നല്ല കഥയുള്ള തെലുങ്ക് ചിത്രങ്ങള്‍ ചെയ്യാനാണ് കൂടുതല്‍ ശ്രദ്ധിക്കുന്നത്. ഒണ്‍ടറിയുടെ വിജയത്തോടെ വിജയനായികയയി പേരെടുത്ത ഭാവന തെലുങ്കിലെ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം അഭിനയിക്കാനുള്ള ശ്രമത്തിലാണ്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | WD |
| | | മനോജിന്‍റെ അന്വേഷണങ്ങള്‍ | | ആനമല ചിട്ടിഫണ്ട് ഉടമയായ രതീ ഷിന്‍റെ കൊലപാതകത്തെക്കുറിച്ച് അ ന്വേഷിക്കാന്‍ എത്തുന്ന അര്‍ജുന്‍... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - 1500 സിസിയ്ക്കു മേല്‍ എഞ്ചിന്‍ ശേഷിയുള്ള കാറുകളുടെ കേന്ദ്ര എക്‌സൈസ് തീരുവ വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതോടെ... |
| |
|
|
|
|
|
|
|