|
| ഗുരുജിയുടെ ജന്‍മശതാബ്‌ദി |
| ചൊവ്വ, 24 ജൂണ്‍ 2008 ( 13:23 IST ) | |
ജൂണ്‍ 24. ഭാരതീയ നൃത്തരംഗത്തെ പ്രമുഖരില്‍ ഒന്നാം നിരയിലുള്ള ഗുരു ഗോപിനാഥിന്‍റെ ജന്‍മശതാബ്ദിയാണ് ഇന്ന്. മുപ്പതുകളിലും നാല്‍പ്പതുകളിലും കേരളത്തിലും ഇന്ത്യയിലും നൃത്തകല ഒരു തരംഗമാക്കി മാറ്റിയെടുത്തത് ഗുരു ഗോപിനാഥാണ്. നൃത്തകലയെ ജനകീയമാക്കി മാറ്റിയെടുക്കാന്‍ കഴിഞ്ഞു എന്നതാണ് അദ്ദേഹത്തിന്‍റെ ഏറ്റവും വലിയ നേട്ടം.
1908 ജൂണ്‍ 24ന് ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടില്‍ ചമ്പക്കുളത്താണ് ഗുരു ഗോപിനാഥ് ജനിച്ചത്. വെറും അഞ്ചാം ക്ളാസു വരെ പഠിച്ച അദ്ദേഹം ജീവിതത്തിന്‍റെ കളരിയിലാണ് നൃത്തവും അഭ്യസിച്ചത്. നൃത്തം ഗുരുജിക്ക് ജീവിതം തന്നെയായിരുന്നു. ദൈവീകമായ സിദ്ധിയും കഠിനപ്രയത്നവുമാണ് അദ്ദേഹത്തെ ഇന്ത്യയിലെ ഏറ്റവും മികച്ച നര്‍ത്തകരുടെ നിരയിലെത്തിച്ചത്.
ഡല്‍ഹിയില്‍ ശ്രീറാം ഭാരതീയ കലാകേന്ദ്ര ഏറെ വര്‍ഷങ്ങളായി അവതരിപ്പിക്കുന്ന രാം ലീല ഇന്നു കാണുന്ന മട്ടില്‍ സംവിധാനം ചെയ്തതും, ഭാരതീയ നൃത്തരൂപങ്ങളുടെ ചേരുവകള്‍ ചേര്‍ത്ത് അതിനു നൂതനകാന്തി പകര്‍ന്നതും ഗുരു ഗോപിനാഥായിരുന്നു. അദ്ദേഹത്തിന്‍റെ രാമായണം ബാലെ അവതരിപ്പിക്കാത്ത സ്ഥലങ്ങള്‍ കേരളത്തില്‍ ഉണ്ടാവില്ല. രാമായണം ബാലെയില്‍ ദശരഥന്‍റെ വേഷം കെട്ടി മരണരംഗം അരങ്ങില്‍ അവതരിപ്പിക്കുമ്പോഴാണ് ഗുരുജി 1987 ഒക്ടോബര്‍ ഒമ്പതിന് എറണാകുളത്തെ ഫൈന്‍ ആര്‍ട്‌സ് ഹാളില്‍ മരിക്കുന്നത്.
ആര്‍ട്ടിസ്റ്റ് പി ജെ ചെറിയാനുമായി ചേര്‍ന്ന് ഗുരു ഗോപിനാഥ് സംവിധാനം ചെയ്ത ക്രൈസ്തവ പ്രമേയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ശ്രീയേശുനാഥ വിജയം, മഗ്ദലനമറിയം, ദിവ്യനാദം എന്നിവ അക്കാലത്തെ ധീരമായ പരീക്ഷണങ്ങളായിരുന്നു.
1956ലെ കേരളപിറവിക്ക് തിരുവിതാംകൂര്‍ കൊച്ചി, മലബാര്‍ എന്നിവയുടെ ലയനം വിഷയമാക്കി ഗുരുജി തയാറാക്കിയ നൃത്തശില്‍പ്പവും ശ്രദ്ധേയമായിരുന്നു. ചണ്ഡാല ഭിക്ഷുകി, ചീതയും തമ്പുരാട്ടിയും, ഭാരതസ്തീകള്‍ തന്‍ ഭാവശുദ്ധി എന്നിങ്ങനെ ഒട്ടേറെ നൃത്തങ്ങള്‍ അദ്ദേഹം ഒരുക്കി. കഥകളിയില്‍ ഒരുക്കിയ മഹാഭാരതം ബാലെ ആയിരുന്നു മറ്റൊരു ധീരമായ പരീക്ഷണം.
| | (ഉറവിടം - വെബ്‌ദുനിയ) |
|
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | WD |
| | | മനോജിന്‍റെ അന്വേഷണങ്ങള്‍ | | ആനമല ചിട്ടിഫണ്ട് ഉടമയായ രതീ ഷിന്‍റെ കൊലപാതകത്തെക്കുറിച്ച് അ ന്വേഷിക്കാന്‍ എത്തുന്ന അര്‍ജുന്‍... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - 1500 സിസിയ്ക്കു മേല്‍ എഞ്ചിന്‍ ശേഷിയുള്ള കാറുകളുടെ കേന്ദ്ര എക്‌സൈസ് തീരുവ വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതോടെ... |
| |
|
|
|
|
|
|
|