|
| മണിയുടെ നായികയായി നമിത |
| ചൊവ്വ, 24 ജൂണ്‍ 2008 ( 16:48 IST ) | |
കലാഭവന്‍ മണിയുടെ നായികയായി നമിത മലയാളത്തിലെത്തുന്നു. മുസാഫിറിന് ശേഷം പ്രമോദ് പപ്പന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നമിത നായികയാകുന്നത്. ആക്ഷന് പ്രാധാന്യമുള്ള കുടുംബ ചിത്രമായിരിക്കും ഇതെന്നാണ് സൂചന. മുന്‍പ് നമിതയെ നായികയാക്കി പല പ്രൊജക്ടുകളും മലയാളത്തില്‍ പലരും ആലോചിച്ചതാണ്. എങ്കിലും അതൊന്നും നടന്നില്ല. നമിതയുടെ മണിച്ചിത്രം അടുത്ത വര്‍ഷം ആദ്യം ചിത്രീകരണം ആരംഭിക്കുമെന്നാണ് സൂചന.
മോഹന്‍ലാലിന്‍റെ നായികയായി ‘കാര്‍ത്തിക തിരുനാള്‍ കാര്‍ത്തികേയന്‍’ എന്ന സിനിമയിലൂടെ നമിതയെ മലയാളത്തിലെത്തിക്കാന്‍ ഒരു ശ്രമം നടന്നിരുന്നു. ടി എസ് സുരേഷ് ബാബു സംവിധാനം ചെയ്യാനിരുന്ന ചിത്രമായിരുന്നു അത്. എന്നാല്‍ അവസാന നിമിഷം ആ സിനിമയില്‍ അഭിനയിക്കേണ്ടെന്ന് മോഹന്‍ലാല്‍ തീരുമാനിച്ചു. അങ്ങനെ ആ ചിത്രം മുടങ്ങി. നമിതയെ മമ്മൂട്ടിയുടെ നായികയാക്കാനും ചില നീക്കങ്ങള്‍ നടന്നിരുന്നു. എന്നാല്‍ അതൊന്നും ഫലം കണ്ടില്ല.
മലയാളത്തില്‍ അഭിനയിച്ചിട്ടില്ലെങ്കിലും നമിതയുടെ അന്യഭാഷാ ചിത്രങ്ങളെല്ലാം കേരളത്തില്‍ പ്രദര്‍ശനത്തിനെത്താറുണ്ട്. ഏയ്, ബില്ല, തമ്പുരാട്ടി തുടങ്ങിയ നമിതച്ചിത്രങ്ങള്‍ കേരളത്തില്‍ വന്‍ പ്രദര്‍ശനവിജയം നേടിയവയാണ്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | WD |
| | | മനോജിന്‍റെ അന്വേഷണങ്ങള്‍ | | ആനമല ചിട്ടിഫണ്ട് ഉടമയായ രതീ ഷിന്‍റെ കൊലപാതകത്തെക്കുറിച്ച് അ ന്വേഷിക്കാന്‍ എത്തുന്ന അര്‍ജുന്‍... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - 1500 സിസിയ്ക്കു മേല്‍ എഞ്ചിന്‍ ശേഷിയുള്ള കാറുകളുടെ കേന്ദ്ര എക്‌സൈസ് തീരുവ വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതോടെ... |
| |
|
|
|
|
|
|
|