യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
ചോക്ലേറ്റിന്‍റെ മധുരം വീണ്ടും
25 ജൂണ്‍ 2008   ( 10:48 IST )
ചോക്ലേറ്റിന്‍റെ മധുരമുള്ള മറ്റൊരു ചിത്രവുമായി സംവിധായകന്‍ ഷാഫി വീണ്ടുമെത്തുന്നു. പൃഥ്വിരാജ്, ജയസൂര്യ, കുഞ്ചാക്കോ ബോബന്‍, റോമ, മീരാ നന്ദന്‍ എന്നിവരാണ് താരങ്ങള്‍. സ്വപ്നക്കൂടിന് ശേഷം പൃഥ്വിയും, ചാക്കോച്ചനും ജയസൂര്യയും അങ്ങനെ വീണ്ടും ഒന്നിക്കുകയാണ്. ബെന്നി പി നായരമ്പലമാണ് തിരക്കഥ രചിക്കുന്നത്.

കുഞ്ചാക്കോ ബോബന്‍റെ അതിശക്തമായ തിരിച്ചുവരവായിരിക്കും ഈ സിനിമ. വളരെ ശക്തമായ ഒരു കഥാപാത്രത്തെയാണ് ബെന്നി പി നായരമ്പലം ചാക്കോച്ചനു വേണ്ടി ഒരുക്കിയിരിക്കുന്നത്. മുന്‍പ് ഷാഫിയുടെ തന്നെ കല്യാണരാമനില്‍ മികച്ചൊരു കഥാപാത്രത്തെ ചാക്കോച്ചന്‍ അവതരിപ്പിച്ചിരുന്നു. ആ ചിത്രത്തിന്‍റെ തിരക്കഥാകൃത്തും ബെന്നിയായിരുന്നു.

മായാവി, ചോക്ലേറ്റ് എന്നീ മെഗാഹിറ്റുകള്‍ക്ക് ശേഷം ഷാഫി സംവിധാനം ചെയ്യുന്ന സിനിമ എന്ന അര്‍ത്ഥത്തില്‍ ഈ സിനിമയുടെ മേല്‍ ഏറെ പ്രതീക്ഷയാണ് ചലച്ചിത്രലോകത്തിനുള്ളത്. അണ്ണന്‍തമ്പിയുടെ മെഗാവിജയത്തിന് ശേഷം ബെന്നി തിരക്കഥയെഴുതുന്നു എന്നതും പ്രത്യേകതയാണ്. ഷാഫിയുടെ കഴിഞ്ഞ ചിത്രത്തിലെ നായികയായ റോമയുടെ സാന്നിധ്യവും ചിത്രത്തിന് ഗുണം ചെയ്യും.

മുല്ലയ്ക്ക് ശേഷം മീരാ നന്ദന്‍ നായികയാവുന്ന ചിത്രമാണിത്. പൃഥ്വിയും മീരയും ആദ്യമായി ഒന്നിക്കുകയാണ്. സുരാജ് വെഞ്ഞാറമ്മൂട്, സലിം‌കുമാര്‍ എന്നിവരുടെ സാന്നിധ്യം ചിത്രത്തെ കൂടുതല്‍ രസകരമാക്കും. എ ബി എസ് മൂവീസ് നിര്‍മ്മിക്കുന്ന ഈ സിനിമ ഓഗസ്റ്റ് ആദ്യവാരം ചിത്രീകരണം ആരംഭിക്കും.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
മണിയുടെ നായികയായി നമിത
ഗുരുജിയുടെ ജന്‍‌മശതാബ്‌ദി
ഭാവനയ്ക്ക് വീണ്ടും തെലുങ്ക് ചിത്രം
ഡിറ്റക്ടീവ് തമിഴില്‍
വിനയന് വിക്രം ചിത്രം
രാജസേനന്‍ ചിത്രത്തില്‍ ജയസൂര്യ
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
മനോജിന്‍റെ അന്വേഷണങ്ങള്‍
ആ‍നമല ചിട്ടിഫണ്ട് ഉടമയായ രതീ ഷിന്‍റെ കൊലപാതകത്തെക്കുറിച്ച് അ ന്വേഷിക്കാന്‍ എത്തുന്ന അര്‍ജുന്‍...
കുറുവച്ചനായി മമ്മൂട്ടി
ദുര്‍മന്ത്രവാദവുമായി വര്‍മ
വാര്‍ത്ത
വ്യവസായം വാര്‍ത്ത - 1500 സിസിയ്ക്കു മേല്‍ എഞ്ചിന്‍ ശേഷിയുള്ള കാറുകളുടെ കേന്ദ്ര എക്‌സൈസ്‌ തീരുവ വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതോടെ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...