യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
ലാല്‍ തന്നെ വിവേകാനന്ദന്‍!
25 ജൂണ്‍ 2008   ( 13:33 IST )
ആര്‍ സുകുമാരന്‍ സംവിധാനം ചെയ്യുന്ന ‘ശ്രീനാരായണഗുരു‘വില്‍ സ്വാമി വിവേകാനന്ദന്‍റെ വേഷം മോഹന്‍ലാലിന് തന്നെ. ഗുരുവിന്‍റെ വേഷം ചെയ്യുന്നതില്‍ നിന്ന് മമ്മൂട്ടി പിന്‍‌മാറിയതോടെ വിവേകാനന്ദനാകാന്‍ മോഹന്‍ലാലും വിസമ്മതിക്കുമോ എന്ന് ആശങ്കകള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ വിവേകാനന്ദന്‍റെ റോളില്‍ മോഹന്‍ലാല്‍ തന്നെ വെള്ളിത്തിര യിലെത്തുമെന്ന് സംവിധായകന്‍ വ്യക്തമാക്കി.

ആര്‍ സുകുമാരന്‍ ഇതിന് മുന്‍പ് സംവിധാനം ചെയ്ത പാദമുദ്രയിലും രാജശില്‍പ്പിയിലും മോഹന്‍ലാലായിരുന്നു നായകന്‍. പാദമുദ്രയില്‍ മാതുപ്പണ്ടാരമായും രാജശില്‍പ്പിയില്‍ ശംഭു എന്ന ശില്‍പ്പിയായും മോഹന്‍ലാല്‍ ഉജ്ജ്വല അഭിനയമാണ് കാഴ്ച വച്ചത്. ശ്രീനാരായണഗുരുവിലെ വിവേകാനന്ദന്‍ മോഹന്‍ലാലിന്‍റെ ഏറ്റവും മികച്ച പ്രകടനങ്ങളില്‍ ഒന്നായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഒരു ചരിത്രപുരുഷനെ അതേ പേരില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത് ഇതാദ്യമാണ്. ഇരുവറില്‍ എം ജി ആറിനോട് ഏറെ സാദൃശ്യമുള്ള ഒരു കഥാപാത്രത്തെയായിരുന്നു മോഹന്‍ലാല്‍ അവതരിപ്പിച്ചത്. എന്നാല്‍ മമ്മൂട്ടി അംബേദ്കറായും വൈക്കം മുഹമ്മദ് ബഷീറായുമൊക്കെ അഭിനയിച്ചിട്ടുണ്ട്.

ശ്രീനാരായണഗുരു എന്ന കഥാപാത്രത്തോട്‌ നീതി പുലര്‍ത്താന്‍ തന്‍റെ താരപരിവേഷം തടസമാകുമെന്ന് കണ്ടാണ് മമ്മൂട്ടി ഗുരുവിന്‍റെ വേഷത്തില്‍ നിന്ന് പിന്‍‌മാറിയത്. എന്നാല്‍ ഈ ചിത്രത്തില്‍ മറ്റൊരു ശക്തമായ കഥാപാത്രത്തെ മമ്മൂട്ടി അവതരിപ്പിക്കും. എ വി അനൂപ് നിര്‍മ്മിക്കുന്ന ‘ശ്രീനാരായണഗുരു‘ ഒക്ടോബറില്‍ മംഗലാപുരത്ത് ചിത്രീകരണം ആരംഭിക്കും.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ചോക്ലേറ്റിന്‍റെ മധുരം വീണ്ടും
മണിയുടെ നായികയായി നമിത
ഗുരുജിയുടെ ജന്‍‌മശതാബ്‌ദി
ഭാവനയ്ക്ക് വീണ്ടും തെലുങ്ക് ചിത്രം
ഡിറ്റക്ടീവ് തമിഴില്‍
വിനയന് വിക്രം ചിത്രം
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
മനോജിന്‍റെ അന്വേഷണങ്ങള്‍
ആ‍നമല ചിട്ടിഫണ്ട് ഉടമയായ രതീ ഷിന്‍റെ കൊലപാതകത്തെക്കുറിച്ച് അ ന്വേഷിക്കാന്‍ എത്തുന്ന അര്‍ജുന്‍...
കുറുവച്ചനായി മമ്മൂട്ടി
ദുര്‍മന്ത്രവാദവുമായി വര്‍മ
വാര്‍ത്ത
വ്യവസായം വാര്‍ത്ത - 1500 സിസിയ്ക്കു മേല്‍ എഞ്ചിന്‍ ശേഷിയുള്ള കാറുകളുടെ കേന്ദ്ര എക്‌സൈസ്‌ തീരുവ വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതോടെ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...