യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
മാക്ടയില്‍ വീണ്ടും തെരഞ്ഞെടുപ്പ്
എറണാകുളം(ഏജന്‍സി), 25 ജൂണ്‍ 2008   ( 16:02 IST )
മാക്ടയില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ഇന്ത്യന്‍ ഫിലിം എം‌പ്ലോയീസ് കോണ്‍ഫെഡറേഷന്‍(ഐഫെക്) നിര്‍ദ്ദേശിച്ചു. ഇപ്പോള്‍ നിലനില്‍ക്കുന്ന പ്രതിസന്ധി പരിഹരിക്കുന്നതിന്‍റെ ഭാഗമായാണ് തെരഞ്ഞെടുപ്പ് നടത്താനുള്ള നിര്‍ദ്ദേശം. മാക്ടയില്‍ നിലവിലുള്ള ഭരണസമിതി അംഗങ്ങളും രാജിവെച്ച്‌ പോയവരുമായി ഐഫെക് നടത്തിയ മധ്യസ്ഥ ചര്‍ച്ചയിലാണ് ഇങ്ങനെയൊരു നിര്‍ദ്ദേശം ഐഫെക് മുന്നോട്ടു വച്ചത്. ഇതു സംബന്ധിച്ച് ഇരു കൂട്ടരും ധാരണയിലെത്തിയതായാണ് വിവരം.

മാക്ട ജനറല്‍ സെക്രട്ടറി വിനയന്‍ അടക്കമുള്ള ഇപ്പോഴത്തെ ഭരണസമിതി രാജിവയ്ക്കും. പുതിയ ഭരണസമിതിയെ മൂന്നു മാസത്തിനകം തെരഞ്ഞെടുക്കണം. അതുവരെ ഭരണം നടത്താന്‍ 15 അംഗങ്ങളുള്ള അഡ്‌ഹോക് കമ്മറ്റിയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ഐഫെകിന്‍റെയും ഫെഫ്സിയുടെയും അഞ്ച് പ്രതിനിധികള്‍ അഡ്‌ഹോക് കമ്മറ്റിയില്‍ ഉണ്ടാകും.

സംവിധായകന്‍ സിദ്ദിഖിന്‍റെ നേതൃത്വത്തില്‍ മാക്ടയില്‍ നിന്ന് പിരിഞ്ഞു പോയ സംവിധായകരും സാങ്കേതിക വിദഗ്ധരും ചേര്‍ന്ന് പുതിയ സംഘടനയ്ക്ക് രൂപം കൊടുത്തിരുന്നു. മാക്ട ജനറല്‍ സെക്രട്ടറി വിനയനുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് പ്രമുഖരായ സംവിധായകരെല്ലാം മാക്ട വിട്ടത്. മാക്ടയില്‍ നിന്ന് രാജി വച്ചവര്‍ക്ക് ഇന്ത്യയില്‍ ഒരിടത്തും സിനിമ ചിത്രീകരിക്കാനുള്ള സൌകര്യങ്ങള്‍ നല്‍കില്ലെന്ന് ആദ്യമേ തന്നെ ഐഫെകും ഫെഫ്‌സിയും പ്രഖ്യാപിച്ചിരുന്നു. മാക്ടയിലെ അംഗങ്ങളുമായി സഹകരിക്കില്ലെന്ന് താര സംഘടനയായ ‘അമ്മ‘യും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും അറിയിക്കുകയും ചെയ്തു. ഈ പ്രതിസന്ധി പരിഹരിക്കാനാണ് ബുധനാഴ്ച ഐഫെക് മധ്യസ്ഥ ചര്‍ച്ച നടത്തിയത്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ലാല്‍ തന്നെ വിവേകാനന്ദന്‍!
ചോക്ലേറ്റിന്‍റെ മധുരം വീണ്ടും
മണിയുടെ നായികയായി നമിത
ഗുരുജിയുടെ ജന്‍‌മശതാബ്‌ദി
ഭാവനയ്ക്ക് വീണ്ടും തെലുങ്ക് ചിത്രം
ഡിറ്റക്ടീവ് തമിഴില്‍
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
മനോജിന്‍റെ അന്വേഷണങ്ങള്‍
ആ‍നമല ചിട്ടിഫണ്ട് ഉടമയായ രതീ ഷിന്‍റെ കൊലപാതകത്തെക്കുറിച്ച് അ ന്വേഷിക്കാന്‍ എത്തുന്ന അര്‍ജുന്‍...
കുറുവച്ചനായി മമ്മൂട്ടി
ദുര്‍മന്ത്രവാദവുമായി വര്‍മ
വാര്‍ത്ത
വ്യവസായം വാര്‍ത്ത - 1500 സിസിയ്ക്കു മേല്‍ എഞ്ചിന്‍ ശേഷിയുള്ള കാറുകളുടെ കേന്ദ്ര എക്‌സൈസ്‌ തീരുവ വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതോടെ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...