യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
‘കബഡി കബഡി‘ക്ക് 30 ലക്ഷം
വ്യാഴം, 26 ജൂണ്‍ 2008   ( 11:15 IST )
കലാഭവന്‍ മണിയും മുകേഷും ഒന്നിക്കുന്ന ‘കബഡി കബഡി‘യുടെ തമിഴ്, തെലുങ്ക് പതിപ്പിന്‍റെ അവകാശം മുപ്പത് ലക്ഷം രൂപയ്ക്ക് വിറ്റു. മണി നായകനാകുന്ന ഒരു ചിത്രത്തിന് ഇത്രയും വലിയ മറുഭാഷാ അവകാശത്തുക ലഭിക്കുന്നത് ഇതാദ്യമാണ്.

നവാഗതനായ സുധീര്‍ മനു സംവിധാനം ചെയ്യുന്ന കബഡി കബഡിയുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. രംഭ ഡബിള്‍ റോളില്‍ അഭിനയിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത. ബെന്‍ ജോണ്‍സന്‍, കേരളാ പൊലീസ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം കലാഭവന്‍ മണി പൊലീസ് കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് കബഡി കബഡി. മണിയുടെ സഹോദരനായാണ് മുകേഷ് അഭിനയിക്കുന്നത്. മുകേഷിന്‍റെ കഥാപാത്രവും പൊലീസ് തന്നെ.

ഒരു ഇടവേളയ്ക്ക് ശേഷം രംഭ മലയാളത്തിലെത്തുന്ന ചിത്രമാണിത്. മണിച്ചിത്രമായ പായും‌പുലിയാണ് രംഭ ഒടുവില്‍ അഭിനയിച്ച മലയാള ചിത്രം. ആ ചിത്രത്തില്‍ ഏറെ ഗ്ലാമറസായിട്ടാണ് രംഭ പ്രത്യക്ഷപ്പെട്ടത്. ഈ സിനിമയിലും രംഭയ്ക്ക് ഗ്ലാമര്‍ കഥാപാത്രങ്ങളാണ് ലഭിച്ചിരിക്കുന്നത്. രംഭ ആദ്യമായി ഡബിള്‍ റോളില്‍ അഭിനയിക്കുന്ന ചിത്രമായിരിക്കും ഇത്.

ഗായകനും മിമിക്രി ആര്‍ട്ടിസ്റ്റും നടനുമായ നാദിര്‍ഷയാണ് കബഡി കബഡിയുടെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. മീനാക്ഷി കല്യാണം, ഗാന്ധിയന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നാദിര്‍ഷ സംഗീതം നല്‍കുന്ന ചിത്രമാണിത്. സൌപര്‍ണിക പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ഈ ചിത്രം രമ്യ റിലീസ് വിതരണത്തിനെത്തിക്കുന്നു. സായികുമാര്‍, ജഗതി, ഹരിശ്രീ അശോകന്‍, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങിയവരും അഭിനയിക്കുന്നു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
മാക്ടയില്‍ വീണ്ടും തെരഞ്ഞെടുപ്പ്
ലാല്‍ തന്നെ വിവേകാനന്ദന്‍!
ചോക്ലേറ്റിന്‍റെ മധുരം വീണ്ടും
മണിയുടെ നായികയായി നമിത
ഗുരുജിയുടെ ജന്‍‌മശതാബ്‌ദി
ഭാവനയ്ക്ക് വീണ്ടും തെലുങ്ക് ചിത്രം
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
മനോജിന്‍റെ അന്വേഷണങ്ങള്‍
ആ‍നമല ചിട്ടിഫണ്ട് ഉടമയായ രതീ ഷിന്‍റെ കൊലപാതകത്തെക്കുറിച്ച് അ ന്വേഷിക്കാന്‍ എത്തുന്ന അര്‍ജുന്‍...
കുറുവച്ചനായി മമ്മൂട്ടി
ദുര്‍മന്ത്രവാദവുമായി വര്‍മ
വാര്‍ത്ത
വ്യവസായം വാര്‍ത്ത - 1500 സിസിയ്ക്കു മേല്‍ എഞ്ചിന്‍ ശേഷിയുള്ള കാറുകളുടെ കേന്ദ്ര എക്‌സൈസ്‌ തീരുവ വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതോടെ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...