|
| ചരിത്രമാകാന്‍ നായര്‍സാന്‍ |
| 26 ജൂണ്‍ 2008 ( 14:51 IST ) | |
മോഹന്‍ലാല്‍ നായകനാകുന്ന സിനിമ. ചിത്രത്തിന്‍റെ ചെലവ് അറുപത് കോടിക്ക് മേല്‍. ജാക്കിചാന്‍ ഒരു നിര്‍ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സംഗീതം എ ആര്‍ റഹ്‌മാന്‍. ലൊക്കേഷന്‍ ജപ്പാനും, റഷ്യ - ചൈന അതിര്‍ത്തി പ്രദേശമായ മംഗോളിയന്‍ മണലാരണ്യവും. ജാപ്പനീസ് - ഇംഗ്ലീഷ് ഭാഷകളിലായി ലോകം മുഴുവന്‍ റിലീസ്. അതെ, മലയാളത്തിന്‍റെ മഹാനടന്‍ മോഹന്‍ലാല്‍ ലോകോത്തരമായ ഒരു സൃഷ്ടിയുടെ ഭാഗമാകുകയാണ്. ചിത്രത്തിന്‍റെ പേര് - നായര്‍സാന്‍.
‘കണ്ണേ മടങ്ങുക’ എന്ന ചിത്രത്തിലൂടെ പ്രശസ്തനായ ആല്‍ബര്‍ട്ട് സംവിധാനം ചെയ്യുന്ന ഈ സിനിമ, ബ്രിട്ടീഷ് കൊളോണിയലിസത്തിനെ തിരെ പോരാടിയ നായര്‍സാന്‍ എന്ന ധീര സ്വാതന്ത്ര്യസമര സേനാനിയുടെ കഥയാണ് പറയുന്നത്. മോഹന്‍ലാലാണ് നായര്‍സാനെ അവതരിപ്പിക്കു ന്നത്. ലാലിന്‍റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങ ളിലൊന്നായിരിക്കുമിത്. മാത്രമല്ല ലാലിന്‍റെ ജീവിതവുമായി നായര്‍സാന്‍ എന്ന കഥാപാത്രത്തിന് നേരിട്ട് ബന്ധവുമുണ്ട്.
തിരുവനന്തപുരത്ത് പൂജപ്പുരയില്‍ താമസിക്കുകയും മോഡല്‍സ്കൂളില്‍ പഠിക്കുകയും ചെയ്ത നായര്‍സാന്‍ പിന്നീട് ജപ്പാനിലേക്ക് പോകുകയും അവിടെ താവളമടിച്ച് സ്വാതന്ത്ര്യസമരത്തിന് ഊര്‍ജം പകരുകയും ചെയ്തു. മോഹന്‍ലാല്‍ പഠിച്ചതും തിരുവനന്തപുരം മോഡല്‍ സ്കൂളിലാ ണ്. മോഹന്‍ലാലിന്‍റെ അച്ഛനും അമ്മയുമൊക്കെ നായര്‍സാനെ നേരില്‍ കണ്ടിട്ടുമുണ്ടത്രേ!
ഈ ചിത്രത്തിന്‍റെ ഷൂട്ടിംഗിനായി 125 ദിവസത്തെ ഡേറ്റാണ് മോഹന്‍ലാല്‍ നല്‍കിയിരിക്കുന്നത്. ജാക്കിചാന്‍ 15 ദിവസത്തെ ഡേറ്റ് നല്‍കിയിട്ടുണ്ട്. സെപ്റ്റംബര്‍ ആദ്യ വാരത്തില്‍ മോഹന്‍ലാലും ജാക്കിചാനും ഉള്‍പ്പെടുന്ന ആക്ഷന്‍ രംഗങ്ങള്‍ മംഗോളിയന്‍ മണലാരണ്യത്തില്‍ ചിത്രീകരിക്കും. ജാക്കിചാന്‍റെ ടീം തന്നെയാണ് സിനിമയുടെ സംഘട്ടന രംഗങ്ങള്‍ ഒരുക്കുക.
എ ആര്‍ റഹ്‌മാന്‍ സംഗീതം നല്‍കുന്ന രണ്ട് ജാപ്പനീസ് ഗാനങ്ങളും ഒരു മംഗോളിയന്‍ ഗാനവും ചിത്രത്തിലുണ്ടാകും. വൈദിയാണ് നായര്‍സാന്‍റെ ഛായാഗ്രഹണം. നിര്‍മ്മാണം മിഡില്‍ ഈസ്റ്റ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മോര്‍ഫസ് ഗ്രൂപ്പാണ്. ഏഷ്യയില്‍ ജാപ്പനീസ് ഭാഷയിലും മറ്റ് രാജ്യങ്ങളില്‍ ഇംഗ്ലീഷിലുമായിരിക്കും ചിത്രം റിലീസ് ചെയ്യുക.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | WD |
| | | മനോജിന്‍റെ അന്വേഷണങ്ങള്‍ | | ആനമല ചിട്ടിഫണ്ട് ഉടമയായ രതീ ഷിന്‍റെ കൊലപാതകത്തെക്കുറിച്ച് അ ന്വേഷിക്കാന്‍ എത്തുന്ന അര്‍ജുന്‍... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - 1500 സിസിയ്ക്കു മേല്‍ എഞ്ചിന്‍ ശേഷിയുള്ള കാറുകളുടെ കേന്ദ്ര എക്‌സൈസ് തീരുവ വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതോടെ... |
| |
|
|
|
|
|
|
|