യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
സത്യന്‍‌ചിത്രം ഇനി അടുത്ത വര്‍ഷം
വെള്ളി, 27 ജൂണ്‍ 2008   ( 11:33 IST )
‘ഒരു വര്‍ഷം ഒരു ചിത്രം’ എന്ന നിലപാടിലാണ് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. മാസത്തിലൊന്നു വീതം സിനിമകള്‍ പടച്ചുണ്ടാക്കാന്‍ ധൃതിപ്പെട്ട് ഓടുന്നവര്‍ക്കിടയില്‍ സത്യന്‍ ഒരു വേറിട്ട വ്യക്തിയാണ്. കാമ്പുള്ള കഥകള്‍ മാത്രം ചെയ്യുക, അതും താന്‍ പറഞ്ഞാല്‍ നന്നാവും എന്ന് ഉറപ്പുള്ള കഥകള്‍ മാത്രം. ഇനി അടുത്ത വര്‍ഷം മാത്രമേ ഒരു 'സത്യന്‍ അന്തിക്കാട് ചിത്രം' ഉണ്ടാകുകയുള്ളൂ എന്ന് അദ്ദേഹം പറയുന്നു. ആ ഇടവേള അടുത്ത ചിത്രത്തിനായുള്ള ഊര്‍ജ സംഭരണ ത്തിനാണ്.

ഇപ്പോള്‍ ‘ഇന്നത്തെ ചിന്താവിഷയ‘ത്തിന്‍റെ വിജയം നല്‍കിയ സന്തോഷ ത്തിലാണ് സത്യന്‍. നല്ല തമാശയും സന്ദേശവുമുള്ള ഒരു സിനിമ ചെയ്യാനായതിന്‍റെ സംതൃപ്തിയും അദ്ദേഹത്തിനുണ്ട്. ഇനി വരുന്ന ചിത്രം ഒരു പക്ഷേ മമ്മൂട്ടിയെ നായകനാക്കി ഉള്ളതായിരിക്കും. എന്നാല്‍ അതേപ്പറ്റി തീരുമാനം ഒന്നും ആയിട്ടില്ല. ജൂലൈയില്‍ പുതിയ ചിത്രത്തെ സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടാകും.

സത്യന്‍ ഇനി ചെയ്യുന്നത് ഒരു മമ്മൂട്ടിച്ചിത്രമാണെങ്കില്‍, അത് ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള ഇരുവരുടെയും ഒത്തു ചേരലാണ്. ‘ഒരാള്‍ മാത്ര’മാണ് സത്യന്‍ ഒടുവില്‍ മമ്മൂട്ടിയെ നായകനാക്കിയെടുത്ത ചിത്രം. കനല്‍ക്കാറ്റ്, ശ്രീധരന്‍റെ ഒന്നാം തിരുമുറിവ്, ഗോളാന്തരവാര്‍ത്ത, നമ്പര്‍ വണ്‍ സ്നേഹതീരം ബാംഗ്ലൂര്‍ നോര്‍ത്ത് തുടങ്ങിയവയാണ് സത്യന്‍ - മമ്മൂട്ടി ടീമിന്‍റെ ശ്രദ്ധേയമായ ചിത്രങ്ങള്‍.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
സന്തോഷ് ശിവനൊപ്പം ദിലീപ്
ചരിത്രമാകാന്‍ നായര്‍‌സാന്‍
‘കബഡി കബഡി‘ക്ക് 30 ലക്ഷം
മാക്ടയില്‍ വീണ്ടും തെരഞ്ഞെടുപ്പ്
ലാല്‍ തന്നെ വിവേകാനന്ദന്‍!
ചോക്ലേറ്റിന്‍റെ മധുരം വീണ്ടും
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
ലാല്‍ തന്നെ വിവേകാനന്ദന്‍!
ഗുരുവിന്‍റെ വേഷം ചെയ്യുന്നതില്‍ നി ന്ന് മമ്മൂട്ടി പിന്‍‌മാറിയതോടെ വി വേകാനന്ദനാകാന്‍ മോഹന്‍ലാല്‍...
ഡിറ്റക്ടീവ് തമിഴില്‍
മണിയുടെ നായികയായി നമിത
വാര്‍ത്ത
വ്യവസായം വാര്‍ത്ത - 1500 കോടി രൂപ യുടെ കരാറാണ് ബച്ചനും അനില്‍ അംബാനി യുടെ കമ്പനിയും തമ്മില്‍ ഉണ്ടാക്കിയിരിക്കു ന്നത്. സിനിമ, ടെലിവിഷന്‍, ഇന്‍റര്‍നെറ്റ് എ....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...