യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
ഉലകം ചുറ്റും വാലിബന്‍
വെള്ളി, 27 ജൂണ്‍ 2008   ( 15:31 IST )
തമിഴിലെ സംവിധായകനും നടനും ഖുഷ്ബുവിന്‍റെ ഭര്‍ത്താവുമായ സുന്ദര്‍ സി രണ്ടും കല്‍‌പ്പിച്ചാണെന്നു തോന്നുന്നു. എങ്ങനെയും തമിഴില്‍ ഒന്നാം നിരയിലെത്തിയിട്ടേയുള്ളൂ എന്ന വാശിയിലാണ് അദ്ദേഹം. സംവിധായകന്‍റെ കുപ്പായം അഴിച്ചു വച്ച് അഭിനയ രംഗത്തിറങ്ങിയ സുന്ദര്‍‍ അഭിനയിച്ച ചിത്രങ്ങളൊക്കെ വിജയം നേടുന്നുണ്ടെന്നതും വസ്തുതയാണ്. എന്നാല്‍ ഇപ്പോള്‍, ഏവരെയും അമ്പരപ്പിച്ചു കൊണ്ട് അദ്ദേഹം ഒരു പുതിയ ചിത്രത്തിന്‍റെ ജോലികള്‍ തുടങ്ങിയിരിക്കുന്നു.

എം ജി ആര്‍ നായകനായി അഭിനയിച്ച് മെഗാഹിറ്റായ ‘ഉലകം ചുറ്റും വാലിബന്‍’ റീമേക്ക് ചെയ്യാനാണ് സുന്ദറിന്‍റെ പരിപാടി. എം ജി ആര്‍ അഭിനയിച്ച ചിത്രമായതു കൊണ്ട് ഈ സിനിമയുടെ സംവിധാനച്ചുമതലയും സുന്ദര്‍ തന്നെ ഏറ്റിരിക്കുന്നു. മറ്റേതെങ്കിലും സംവിധായകനെ ഏല്‍പ്പിച്ച് മഹത്തായൊരു സൃഷ്ടിയെ വികലമാക്കി കളയരുതല്ലോ.

ഉലകം ചുറ്റും വാലിബന്‍ എം ജി ആര്‍ ഡബിള്‍ റോളില്‍ അഭിനയിച്ച ചിത്രമാണ്. ഒരു ശാസ്ത്രജ്ഞനെയും അയാളുടെ സഹോദരനെയുമാണ് എം ജി ആര്‍ ഈ സിനിമയില്‍ അവതരിപ്പിച്ചിരുന്നത്. ആ കഥാപാത്രങ്ങളെ വീണ്ടും അവതരിപ്പിക്കുക വഴി ആദ്യമായി ഡബിള്‍ റോള്‍ ചെയ്യാനുള്ള അവസരവുമാണ് സുന്ദറിന് കൈവന്നിരിക്കുന്നത്.

അരുണാചലം, അന്‍‌പേ ശിവം, ഉള്ളത്തെ അള്ളിത്താ, രണ്ട് തുടങ്ങിയ സിനിമകളുടെ സംവിധായകന്‍ എന്ന നിലയില്‍ പേരെടുത്ത ശെഷമാണ് സുന്ദര്‍ സി അഭിനയ രംഗത്തേക്കിറങ്ങുന്നത്. ആദ്യം നായകനായ ‘തലൈനഗരം’ സൂപ്പര്‍ ഹിറ്റായി. പിന്നീട്, മലയാളത്തില്‍ തരംഗമായി മാറിയ ‘സ്ഫടികം’ റീമേക്ക് ചെയ്തു. വീരാപ്പ് എന്ന ആ സിനിമയും ഹിറ്റായി. ‘ശണ്ടൈ’ എന്ന മൂന്നാം ചിത്രവും വിജയിച്ചതോടെ അത്യാവശ്യം മാര്‍ക്കറ്റുള്ള നടനായി സുന്ദര്‍ സി മാറി. ആയുധം സെയ്‌വോം, അഞ്ചാം പടൈ എന്നിവയാണ് സുന്ദര്‍ നായകനാകുന്ന പുതിയ ചിത്രങ്ങള്‍.

എന്തായാലും ഉലകം ചുറ്റും വാലിബന്‍ റീമേക്ക് ചെയ്യാന്‍ തീരുമാനിച്ചതോടെ എം ജി ആര്‍ മാജിക് സുന്ദര്‍ ആവര്‍ത്തിക്കുമോ എന്നാണ് തമിഴ് സിനിമാലോകം ഉറ്റുനോക്കുന്നത്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
സത്യന്‍‌ചിത്രം ഇനി അടുത്ത വര്‍ഷം
സന്തോഷ് ശിവനൊപ്പം ദിലീപ്
ചരിത്രമാകാന്‍ നായര്‍‌സാന്‍
‘കബഡി കബഡി‘ക്ക് 30 ലക്ഷം
മാക്ടയില്‍ വീണ്ടും തെരഞ്ഞെടുപ്പ്
ലാല്‍ തന്നെ വിവേകാനന്ദന്‍!
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
ലാല്‍ തന്നെ വിവേകാനന്ദന്‍!
ഗുരുവിന്‍റെ വേഷം ചെയ്യുന്നതില്‍ നി ന്ന് മമ്മൂട്ടി പിന്‍‌മാറിയതോടെ വി വേകാനന്ദനാകാന്‍ മോഹന്‍ലാല്‍...
ഡിറ്റക്ടീവ് തമിഴില്‍
മണിയുടെ നായികയായി നമിത
വാര്‍ത്ത
വ്യവസായം വാര്‍ത്ത - 1500 കോടി രൂപ യുടെ കരാറാണ് ബച്ചനും അനില്‍ അംബാനി യുടെ കമ്പനിയും തമ്മില്‍ ഉണ്ടാക്കിയിരിക്കു ന്നത്. സിനിമ, ടെലിവിഷന്‍, ഇന്‍റര്‍നെറ്റ് എ....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...