|
| അണ്ണന്‍തമ്പി ഒന്നാം സ്ഥാനത്ത് തുടരുന്നു |
| ശനി, 28 ജൂണ്‍ 2008 ( 15:17 IST ) | |
ബോക്സോഫീസ് പ്രകടനത്തില്‍ ഈ വാരവും മമ്മൂട്ടിച്ചിത്രമായ അണ്ണന്‍തമ്പി തന്നെ ഒന്നാമത്. പുതിയ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളും മമ്മൂട്ടിയുടെ ഇരട്ടവേഷവും രസകരമായ അവതരണരീതിയുമാണ് ഈ ചിത്രത്തെ മഹാവിജയമാക്കി മാറ്റുന്നത്. ഇപ്പോഴും അണ്ണന്‍തമ്പി പ്രദര്‍ശിപ്പിക്കുന്ന മിക്ക തിയേറ്ററുകള്‍ക്കു മുന്നിലും ഹൌസ്ഫുള്‍ ബോര്‍ഡുകളാണ്. തന്‍റെ കരിയറിലെ മൂന്നാം ചിത്രവും മെഗാഹിറ്റായി മാറിയതിന്‍റെ സന്തോഷത്തിലാണ് സംവിധായകന്‍ അന്‍വര്‍ റഷീദ്. മരിക്കാര്‍ ഫിലിംസിന്‍റെ ഏറ്റവും വലിയ പണംവാരിപ്പടമായി ഈ സിനിമ മാറിയിരിക്കുകയാണ്.
സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഇന്നത്തെ ചിന്താവിഷയം രണ്ടാം സ്ഥാനത്ത് തുടരുന്നു. കുടുംബപ്രേക്ഷകര്‍ ഈ ചിത്രത്തെ ഏറ്റെടുത്തിരിക്കുകയാണ്. മോഹന്‍ലാല്‍ - മീരാ ജാസ്മിന്‍ കൂട്ടുകെട്ടിന്‍റെ ആകര്‍ഷണീയതായാണ് പ്രധാന വിജയഘടകം. അവധി ദിവസങ്ങളില്‍ ചിന്താവിഷയം പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ ജനസമുദ്രമായി മാറുന്നു. ഈ വര്‍ഷം മോഹന്‍ലാലിന്‍റെ ആദ്യത്തെ ഹിറ്റ് ചിത്രമാണിത്.
കമലഹാസന്‍റെ അത്ഭുത ചിത്രമായ ദശാവതാരമാണ് മൂന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. കളക്ഷനിലും അഭിപ്രായത്തിലും മുന്നേറ്റം തുടരുന്ന ഈ സിനിമയുടെ മിക്ക ഷോയും ഹൌസ്‌ഫുള്ളാണ്. ആബാലവൃദ്ധം ജനങ്ങളും ഈ പരീക്ഷണ ചിത്രം കാണാന്‍ തിയേറ്ററുകളില്‍ എത്തുന്നുണ്ട്. ആദ്യം ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഒക്കെ സൃഷ്ടിച്ചെങ്കിലും ദശാവതാരത്തിന്‍റെ കളക്ഷനെ അത് ബാധിച്ചിട്ടില്ല.
പുതിയ റിലീസായ വണ്‍വേ ടിക്കറ്റാണ് നാലാം സ്ഥാനത്ത്. രസകരമായ ഒരു കുടുംബ ചിത്രമാണെന്നാണ് പൊതുവെ ഉയര്‍ന്നിട്ടുള്ള അഭിപ്രായം. പൃഥ്വിരാജ് തന്‍റെ കഥാപാത്രത്തെ ഉജ്ജ്വലമാക്കിയിരിക്കുന്നു. മമ്മൂട്ടിയുടെ അതിഥിവേഷവും ഗംഭീരമാണ്. ഈ സിനിമ ഹിറ്റിലേക്ക് കുതിക്കുന്നതായാണ് എന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ജയസൂര്യയുടെ ഷേക്സ്‌പിയര്‍ എം എ മലയാളവും മോഹന്‍ലാല്‍ അതിഥി വേഷത്തിലെത്തുന്ന പുതിയ റിലീസായ മിഴികള്‍ സാക്ഷിയും അഞ്ചാം സ്ഥാനത്താണ്. ഷേക്സ്പിയര്‍ ഹിറ്റ് നിരയില്‍ ഇടം പിടിച്ചു കഴിഞ്ഞു. മികച്ച സിനിമയെന്ന അഭിപ്രായമാണ് അശോക് ആര്‍ നാഥ് സംവിധാനം ചെയ്ത മിഴികള്‍ സാക്ഷിയെക്കുറിച്ചുള്ളത്. സുകുമാരിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമാണ് ഈ സിനിമയിലെ കുനിയമ്മ. മോഹന്‍ലാലിന്‍റെ സാന്നിധ്യം ഈ സിനിമയുടെ ബോക്സോഫീസ് പ്രകടനത്തിന് സഹായകമായിട്ടുണ്ട്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - 1500 കോടി രൂപ യുടെ കരാറാണ് ബച്ചനും അനില്‍ അംബാനി യുടെ കമ്പനിയും തമ്മില്‍ ഉണ്ടാക്കിയിരിക്കു ന്നത്. സിനിമ, ടെലിവിഷന്‍, ഇന്‍റര്‍നെറ്റ് എ.... |
| |
|
|
|
|
|
|
|