യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
വീണ്ടും ഓട്ടോഗ്രാഫ്; നായിക നവ്യ
ശനി, 28 ജൂണ്‍ 2008   ( 18:05 IST )
ചേരന്‍ സംവിധാനം ചെയ്ത് നായകനായി അഭിനയിച്ച സൂപ്പര്‍ഹിറ്റ് തമിഴ് ചിത്രം ഓട്ടോഗ്രാഫിന് രണ്ടാം ഭാഗം വരുന്നു. ചേരന്‍ തന്നെ സംവിധാനം ചെയ്ത് നായകനാകുന്ന ഈ ചിത്രത്തില്‍ നവ്യാ നായരാണ് നായിക. സെപ്റ്റംബറില്‍ ചിത്രീകരണം ആരംഭിക്കുമെന്നാണ് സൂചന. നവ്യ മാത്രമേ ഈ ചിത്രത്തില്‍ നായികയായി വരുന്നുള്ളൂ എന്നാണ് അറിയാന്‍ കഴിയുന്നത്.

ഓട്ടോഗ്രാഫില്‍ നാല് നായികമാരാണ് ഉണ്ടായിരുന്നത്. എങ്കിലും ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് ഗോപിക അവതരിപ്പിച്ച കഥാപാത്രമായിരുന്നു. ഈ ചിത്രത്തോടെയാണ് ഗോപിക തമിഴില്‍ മുന്‍‌നിരയിലേക്ക് വരുന്നത്. ചേരന്‍ അവതരിപ്പിക്കുന്ന നായകന്‍റെ ഗൃഹാതുരത നിറഞ്ഞ ഓര്‍മ്മകളായിരുന്നു ഓട്ടോഗ്രാഫിന്‍റെ പ്രമേയം. ആ ചിത്രത്തിലെ ഗാനങ്ങളും ശ്രദ്ധേയമായിരുന്നു. രണ്ടാം ഭാഗത്തിലും ഒരു തീക്ഷ്ണ പ്രണയത്തിന്‍റെ കഥയാണ് ചേരന്‍ പറയാന്‍ ഉദ്ദേശിക്കുന്നത്.

ആടും കൂത്ത്, മായക്കണ്ണാടി എന്നിവയാണ് ചേരനും നവ്യയും ഒന്നിച്ചഭിനയിച്ച ചിത്രങ്ങള്‍. ചിത്രീകരണം പുരോഗമിക്കുന്ന രാമന്‍ തേടിയ സീതൈയിലും ചേരനൊപ്പം നവ്യ അഭിനയിക്കുന്നുണ്ട്.

(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
അണ്ണന്‍‌തമ്പി ഒന്നാം സ്ഥാനത്ത് തുടരുന്നു
പൃഥ്വിയുടെ ഡേറ്റ് സുന്ദര്‍ദാസിന്
പട്ടണത്തില്‍ ഭൂതം ക്രിസ്മസിന്
ഉലകം ചുറ്റും വാലിബന്‍
സത്യന്‍‌ചിത്രം ഇനി അടുത്ത വര്‍ഷം
സന്തോഷ് ശിവനൊപ്പം ദിലീപ്
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
ലാല്‍ തന്നെ വിവേകാനന്ദന്‍!
ഗുരുവിന്‍റെ വേഷം ചെയ്യുന്നതില്‍ നി ന്ന് മമ്മൂട്ടി പിന്‍‌മാറിയതോടെ വി വേകാനന്ദനാകാന്‍ മോഹന്‍ലാല്‍...
ഡിറ്റക്ടീവ് തമിഴില്‍
മണിയുടെ നായികയായി നമിത
വാര്‍ത്ത
വ്യവസായം വാര്‍ത്ത - 1500 കോടി രൂപ യുടെ കരാറാണ് ബച്ചനും അനില്‍ അംബാനി യുടെ കമ്പനിയും തമ്മില്‍ ഉണ്ടാക്കിയിരിക്കു ന്നത്. സിനിമ, ടെലിവിഷന്‍, ഇന്‍റര്‍നെറ്റ് എ....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...