യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
ഹെയ്സന്‍മേരിയുടെ സ്വപ്നങ്ങള്‍
തിങ്കള്‍, 30 ജൂണ്‍ 2008   ( 11:05 IST )
ഹെയ്സന്‍മേരി. സ്വന്തം കനവുകളില്‍ പണിതുയര്‍ത്തിയ സ്വപ്നമാളികയിലെ രാജകുമാരി. അവള്‍ ഒരു സ്വപ്നജീവിയാണ്. ഒരു വിവാഹത്തിന് പോയാല്‍ വധുവിന്‍റെ സ്ഥാനത്ത് അവള്‍ തന്നെത്തന്നെ സങ്കല്‍പ്പിക്കും. നോവലുകളിലെ നായികമാര്‍ താന്‍ തന്നെയെന്ന് വിശ്വസിക്കും. ഹെയ്സന്‍‌മേരിയുടെ പ്രതീക്ഷ പോലെ സോളമന്‍ എന്ന ചെറുപ്പക്കാരന്‍ അവളുടെ ജീവിതത്തിലെത്തി. പക്ഷേ...

ഹെയ്സന്‍‌മേരി എന്ന പെണ്‍കുട്ടിയുടെ ജീവിത വിഹ്വലതകള്‍ പകര്‍ത്തുന്ന സിനിമയാണ് ‘സ്വപ്നങ്ങളില്‍ ഹെയ്സന്‍‌മേരി’. ജോണ്‍പോള്‍ തിരക്കഥയെഴുതുന്ന ഈ ചിത്രം ജോര്‍ജ് കിത്തു സംവിധാനം ചെയ്യുന്നു. ഭാമയാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ഹെയ്സന്‍‌മേരിയെ അവതരിപ്പിക്കുന്നത്. മണിക്കുട്ടനും മുകേഷുമാണ് നായകന്‍‌മാര്‍. തിലകന്‍ സുപ്രധാനമായ ഒരു വേഷത്തിലെത്തുന്നു.

നായികാപ്രാധാന്യമുള്ള സിനിമകള്‍ കുറഞ്ഞു വരുന്ന ഇക്കാലത്ത് ‘സ്വപ്നങ്ങളില്‍ ഹെയ്സന്‍‌മേരി’ പോലുള്ള ചിത്രത്തില്‍ നായികയാകാനുള്ള അവസരം ഭാമയെ സംബന്ധിച്ചിടത്തോളം ഭാഗ്യമാണ്. ഭാമയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമായിരിക്കും ഇതെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു.

ഭരതന്‍റെ മികച്ച സിനിമകളുടെ തിരക്കഥാകൃത്തായിരുന്ന ജോണ്‍പോളും ഭരതശിഷ്യനായ ജോര്‍ജ് കിത്തുവും ഇതിന് മുന്‍പ് സവിധം, സമാഗമം തുടങ്ങിയ ചിത്രങ്ങളില്‍ ഒരുമിച്ചിട്ടുണ്ട്. സൂര്യകിരീടത്തിന് ശേഷം ജോര്‍ജ് കിത്തു ഒരുക്കുന്ന ചിത്രമാണ് സ്വപ്നങ്ങളില്‍ ഹെയ്സന്‍‌മേരി. മംഗലശ്ശേരി ഫിലിംസ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം എം ഡി സുകുമാരനാണ്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
കാവ്യ നര്‍ത്തകിയാവുന്നു
വീണ്ടും ഓട്ടോഗ്രാഫ്; നായിക നവ്യ
അണ്ണന്‍‌തമ്പി ഒന്നാം സ്ഥാനത്ത് തുടരുന്നു
പൃഥ്വിയുടെ ഡേറ്റ് സുന്ദര്‍ദാസിന്
പട്ടണത്തില്‍ ഭൂതം ക്രിസ്മസിന്
ഉലകം ചുറ്റും വാലിബന്‍
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
ലാല്‍ തന്നെ വിവേകാനന്ദന്‍!
ഗുരുവിന്‍റെ വേഷം ചെയ്യുന്നതില്‍ നി ന്ന് മമ്മൂട്ടി പിന്‍‌മാറിയതോടെ വി വേകാനന്ദനാകാന്‍ മോഹന്‍ലാല്‍...
ഡിറ്റക്ടീവ് തമിഴില്‍
മണിയുടെ നായികയായി നമിത
വാര്‍ത്ത
വ്യവസായം വാര്‍ത്ത - 1500 കോടി രൂപ യുടെ കരാറാണ് ബച്ചനും അനില്‍ അംബാനി യുടെ കമ്പനിയും തമ്മില്‍ ഉണ്ടാക്കിയിരിക്കു ന്നത്. സിനിമ, ടെലിവിഷന്‍, ഇന്‍റര്‍നെറ്റ് എ....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...