|
| മാക്ട: വിവാദം ഒഴിയുന്നില്ല |
| എറണാകുളം(ഏജന്‍സി), തിങ്കള്‍, 30 ജൂണ്‍ 2008 ( 15:07 IST ) | |
ഐഫെകും ഫെഫ്സിയുമൊക്കെ ഇടപെട്ടിട്ടും സിനിമാ സാങ്കേതിക വിദഗ്ധരുടെ സംഘടനയായ ‘മാക്‍ട’യില്‍ വിവാദങ്ങള്‍ ഒഴിയുന്നില്ല. മുന്‍ ഭരണ സമിതി ക്രമക്കേട് നടത്തിയെന്ന് ആരോപണമുന്നയിച്ച മാക്‍ട സാംസ്കാരിക വേദിക്കെതിരെ സംവിധായകന്‍ വിനയന്‍ രംഗത്തെത്തി. ആരോപണങ്ങള്‍ തെളിയിക്കാന്‍ വിനയന്‍ വെല്ലുവിളിച്ചു. തനിക്കും രാമചന്ദ്രബാബുവിനുമെതിരെ ആരോപണമുന്നയിച്ചവര്‍ക്കെതിരെ 50 ലക്ഷം രൂപ മാനനഷ്ടം വേണമെന്നാവശ്യപ്പെട്ട് കേസ് നല്‍കുമെന്നും വിനയന്‍ പറഞ്ഞു. കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തിലാണ് മാക്ട സാംസ്കാരിക വേദിക്കെതിരെ വിനയന്‍ ആഞ്ഞടിച്ചത്.
മാക്ടയുടെ മുന്‍ ഭരണ സമിതി ഒരു ക്രമക്കേടും നടത്തിയിട്ടില്ലെന്ന് വിനയന്‍ പറഞ്ഞു. വ്യക്തമായ കണക്കുകള്‍ ഉള്ള സംഘടനയാണ് മാക്ട. ഫണ്ടുകളുടെയും അത് ചെലവഴിച്ചതിന്‍റെയും നിക്ഷേപങ്ങളുടെയും കണക്കുകളുണ്ട്. ആരോപണമുന്നയിച്ചവര്‍ മാക്ടയുടേതായി കാണിച്ച രേഖകള്‍ സെക്രട്ടറിയുടെയോ മാക്ട ചെയര്‍മാന്‍റെയോ ഒപ്പോടു കൂടിയതല്ല. വെറും വെള്ളക്കടലാസില്‍ എന്തോ കണക്കുകളാണ് അവര്‍ മാക്ടയുടേതായി കാണിച്ചത്. വരേണ്യ വര്‍ഗത്തിന് മാത്രം കടന്നു ചെല്ലാവുന്ന ഒരു സംഘടനയാണ് ഇപ്പോഴത്തെ മാക്ട സാംസ്കാരിക വേദി.
ഞങ്ങള്‍ ഭരണം ഏറ്റെടുത്തിട്ട് രണ്ടു വര്‍ഷമേ ആയിട്ടുള്ളൂ. അതിന് മുന്‍പ് 13 വര്‍ഷത്തോളം മാക്ടയുടെ ചുമതലയിലിരുന്നവര്‍ക്കെതിരെ ഞങ്ങള്‍ ഒരു അഴിമതി ആരോപണവും ഉന്നയിച്ചിട്ടില്ല. 1995ല്‍ നടന്ന സംഗീത സംഗമത്തില്‍ ലക്ഷങ്ങളുടെ അഴിമതി നടന്നിട്ടുണ്ട്. ആ പരിപാടിയുടെ ടിക്കറ്റില്‍ സീല്‍ പതിച്ചിട്ടില്ല. സംവിധായകന്‍ പി ജി വിശ്വംഭരന്‍റെ കയ്യില്‍ അതിന് തെളിവുകളുണ്ട്. സംഗീത സംവിധായകന്‍ ബാബുരാജിന്‍റെ കുടുംബത്തെ സഹായിക്കാനും അക്കാദമിക്കു വേണ്ടിയും നടന്ന പരിപാടിയുടെ കാര്യവും ഇതു പോലെ തന്നെയാണ്. പരിപാടി നടത്തി പണമുണ്ടാക്കിയെങ്കിലും ബാബുരാജിന്‍റെ കുടുംബത്തിന് ഒരു സഹായവും നല്‍കിയിട്ടില്ല.
ആരോപണം ഉന്നയിക്കുന്നവരുടെ ലക്‍ഷ്യം വിനയനാണെന്ന് വ്യക്തമായിട്ടറിയാം. എന്നെ മാനസികമായി തകര്‍ക്കാനാണ് ശ്രമം. അങ്ങനെ മാനസികമായി തകര്‍ന്നാല്‍ ഞാന്‍ ഈ ട്രേഡ് യൂണിയന്‍ ഉപേക്ഷിച്ച് പോകുമെന്നാണ് അവരുടെ വിശ്വാസം. പക്ഷേ അത് അവരുടെ വ്യാമോഹം മാത്രമാണെന്നും വിനയന്‍ പറഞ്ഞു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - 1500 കോടി രൂപ യുടെ കരാറാണ് ബച്ചനും അനില്‍ അംബാനി യുടെ കമ്പനിയും തമ്മില്‍ ഉണ്ടാക്കിയിരിക്കു ന്നത്. സിനിമ, ടെലിവിഷന്‍, ഇന്‍റര്‍നെറ്റ് എ.... |
| |
|
|
|
|
|
|
|