|
| കറന്‍സിയില്‍ മീരാനന്ദന്‍ |
| ചൊവ്വ, 1 ജൂലൈ 2008 ( 11:38 IST ) | |
മുല്ലയ്ക്ക് ശേഷം മീരാനന്ദന്‍ അഭിനയിക്കുന്ന മലയാള ചിത്രമാണ് കറന്‍സി. ജയസൂര്യയും മുകേഷുമാണ് ഈ ചിത്രത്തിലെ നായകന്‍മാര്‍. ആദ്യ ചിത്രമായ മുല്ല പരാജയപ്പെട്ടെങ്കിലും മീരാനന്ദന് കൈ നിറയെ അവസരങ്ങളാണ്. തമിഴില്‍ മീര വാല്‍മീകി എന്നൊരു ചിത്രം ചെയ്യുന്നു. ‘കല്ലൂരി‘ ഫെയിം അഖിലാണ് നായകന്‍. മലയാളത്തില്‍ ഷാഫി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ പൃഥ്വിരാജിന്‍റെ നായികയാകുന്നു. കറന്‍സിയില്‍ ജയസൂര്യയുടെ നായികയാണ് മീരാനന്ദന്‍.
സ്വാതി ഭാസ്കര്‍ സംവിധാനം ചെയ്യുന്ന ‘കറന്‍സി’ കാമുകിയുടെ മുന്നില്‍ സമ്പന്നനാണെന്ന് തെളിയിക്കാനായി ഒരു യുവാവ് ചെയ്യുന്ന സാഹസികതകളുടെ കഥയാണ്. അയാള്‍ അവള്‍ക്കു വേണ്ടി കള്ളനോട്ട് വരെയുണ്ടാക്കുകയാണ്. കാമുകിയെ ലഭിക്കാനായി ആയിരം രൂപയുടെ കള്ളനോട്ടുകള്‍ നിര്‍മ്മിക്കുന്ന ആ യുവാവിന്‍റെ പിന്നീടുള്ള ജീവിതം സംഘര്‍ഷ ഭരിതമാകുന്നു. രേവതിയും ലക്ഷ്‌മി ഗോപാലസ്വാമിയും ഈ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നുണ്ട്.
അതിശയനു ശേഷം മുകേഷും ജയസൂര്യയും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രമാണ് കറന്‍സി. ഇവര്‍ ഇരുവരുടെയും ഒട്ടേറെ നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കുന്ന ചിത്രം ഏറെ രസകരമാക്കാനുള്ള ശ്രമത്തിലാണ് അണിയറപ്രവര്‍ത്തകര്‍. അഴകപ്പന്‍ ക്യാമറ കൈകാര്യം ചെയ്യുന്ന ഈ സിനിമയുടെ എഡിറ്റിംഗ് ഡോണ്‍ മാക്സാണ്.
മനോജ് കെ ജയന്‍, സിദ്ദിഖ്, സലിം കുമാര്‍, അനൂപ് ചന്ദ്രന്‍, സുരാജ് വെഞ്ഞാറമ്മൂട്, അനൂപ് മേനോന്‍, പി ശ്രീകുമാര്‍, മച്ചാന്‍ വര്‍ഗീസ് തുടങ്ങിയവരും അഭിനയിക്കുന്നു. കശ്മീര്‍, ദുബായ് എന്നിവിടങ്ങളിലാണ് ലൊക്കേഷന്‍. ഈ മാസം പകുതിയോടെ ചിത്രീകരണം ആരംഭിക്കും.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - 1500 കോടി രൂപ യുടെ കരാറാണ് ബച്ചനും അനില്‍ അംബാനി യുടെ കമ്പനിയും തമ്മില്‍ ഉണ്ടാക്കിയിരിക്കു ന്നത്. സിനിമ, ടെലിവിഷന്‍, ഇന്‍റര്‍നെറ്റ് എ.... |
| |
|
|
|
|
|
|
|