|
| കോണ്ട്രാക്ട് തികച്ചും വ്യത്യസ്തം |
| ചൊവ്വ, 1 ജൂലൈ 2008 ( 17:28 IST ) | |
‘സത്യ’യില്‍ നിന്നും ‘കമ്പനി’യില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് ‘കോണ്‍ട്രാക്‍ട്’ എന്ന് ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ. കമ്പനിയുടെയോ സത്യയുടെയോ തുടര്‍ച്ചയല്ല ആ സിനിമയെന്നും അദ്ദേഹം പറയുന്നു. ഈ മാസം 18ന് വര്‍മ സംവിധാനം ചെയ്യുന്ന കോണ്‍ട്രാക്‌ട് പ്രദര്‍ശനത്തിനെത്തും.
“അധോലോകത്തിന്‍റെ അകത്തളങ്ങളിലെ കാഴ്ചകളായിരുന്നു സത്യ. കമ്പനി പറഞ്ഞത് അധോലോകത്തിന്‍റെ സംഘടനാ സ്വഭാവത്തിന്‍റെ കഥയാണ്. എന്നാല്‍ കോണ്‍ട്രാക്‍ട് ഇതില്‍ നിന്നും വിഭിന്നമാണ്. അധോലോകവും ഭീകരവാദവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് ആ സിനിമ ചര്‍ച്ച ചെയ്യുന്നത്” - വര്‍മ പറയുന്നു.
സര്‍ക്കാര്‍ രാജിന്‍റെ തകര്‍പ്പന്‍ വിജയത്തിന് ശേഷം എത്തുന്ന രാം ഗോപാല്‍ വര്‍മ ചിത്രം എന്ന നിലയില്‍ ‘കോണ്‍ട്രാക്‍ട്’ ഏറെ പ്രതീക്ഷയുണര്‍ത്തുന്നു. “സര്‍ക്കാര്‍ രാജ് വലിയ വ്യക്തിത്വങ്ങളുടെ കഥയായിരുന്നു. അമിതാഭ് ബച്ചന്‍, അഭിഷേക്, ഐശ്വര്യ തുടങ്ങിയ താരങ്ങള്‍ ആ ചിത്രത്തില്‍ എത്തുന്നത് അങ്ങനെയാണ്. എന്നാല്‍ കോണ്‍ട്രാക്‍ടില്‍ നിറയെ പുതുമുഖങ്ങളാണ്. കാരണം, താരങ്ങള്‍ക്കോ അവരുടെ ഇമേജിനോ അല്ല ഈ സിനിമയില്‍ പ്രാധാന്യം. കഥാപാത്രങ്ങള്‍ക്കും കഥയ്ക്കുമാണ്” - വര്‍മ പറയുന്നു.
അദ്വിക് മഹാജന്‍, സാക്ഷി ഗുലാത്തി, അമൃത ഖാന്‍വില്‍ക്കര്‍, സക്കീര്‍ ഹുസൈന്‍, പ്രസാദ് പുരന്ദരെ തുടങ്ങിയവരാണ് കോണ്‍ട്രാക്‍ടിലൂടെ അരങ്ങേറുന്ന പുതുമുഖങ്ങള്‍.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - 1500 കോടി രൂപ യുടെ കരാറാണ് ബച്ചനും അനില്‍ അംബാനി യുടെ കമ്പനിയും തമ്മില്‍ ഉണ്ടാക്കിയിരിക്കു ന്നത്. സിനിമ, ടെലിവിഷന്‍, ഇന്‍റര്‍നെറ്റ് എ.... |
| |
|
|
|
|
|
|
|