|
| ജബ് വീ മെറ്റ്: ധനുഷും കയ്യൊഴിഞ്ഞു |
| ബുധന്‍, 2 ജൂലൈ 2008 ( 11:12 IST ) | |
ഒടുവില്‍ തമിഴകത്തെ ചിന്ന സൂപ്പര്‍സ്റ്റാര്‍ ധനുഷ് തീരുമാനിച്ചു, ജബ് വീ മെറ്റിന്‍റെ തമിഴ് റീമേക്കില്‍ അഭിനയിക്കേണ്ടതില്ലെന്ന്. നിര്‍മ്മാതാക്കള്‍ വീണ്ടും കുഴപ്പത്തിലായി. ആരെ നായകനാക്കും എന്ന ആശയക്കുഴപ്പത്തിലാണ് നിര്‍മ്മാതാക്കളായ മോസര്‍ ബെയര്‍.
കഴിഞ്ഞ വര്‍ഷം ബോളിവുഡില്‍ സൂപ്പര്‍ഹിറ്റായ ചിത്രമാണ് ‘ജബ് വീ മെറ്റ്’. ഷാഹിദ് കപൂറും കരീന കപൂറുമായിരുന്നു ജബ് വീ മെറ്റിലെ പ്രണയജോഡികള്‍. ഈ സിനിമ പ്രാദേശിക ഭാഷകളിലേക്ക് റീമേക്ക് ചെയ്യാന്‍ മോസര്‍ ബെയര്‍ തീരുമാനിച്ചു. ആദ്യം തമിഴ് പതിപ്പ് ഇറക്കാനാണ് നീക്കം. പരുത്തിവീരനിലൂടെ ശ്രദ്ധേയനായ കാര്‍ത്തിയെ നായകനാക്കാനായിരുന്നു ആദ്യം ശ്രമം. എന്നാല്‍ ആദ്യ ചിത്രത്തിലൂടെ ആക്ഷന്‍ ഹീറോ പരിവേഷത്തിലെത്തിയ കാര്‍ത്തി ജബ് വീ മെറ്റിലെ പ്രണയനായകനാകാന്‍ വിസമ്മതിച്ചു. തുടര്‍ന്ന് മാധവനെ നായകനാക്കാന്‍ ശ്രമം നടന്നെങ്കിലും അദ്ദേഹവും പിന്‍മാറി. ഒടുവില്‍ ധനുഷിലെത്തി നിര്‍മ്മാതാക്കളുടെ കണ്ണുകള്‍.
ജബ് വീ മെറ്റിന്‍റെ തമിഴ് പതിപ്പില്‍ അഭിനയിക്കാന്‍ ധനുഷ് പൂര്‍ണ സമ്മതം പ്രകടിച്ചിരുന്നു. ത്രിഷയെ നായികയാക്കാനും തീരുമാനിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഡേറ്റില്ലാത്തതാണ് ധനുഷിനെ പ്രശ്നത്തിലാക്കുന്നത്. ജബ് വീ മെറ്റ് ഉടന്‍ ആരംഭിക്കണമെന്ന് നിര്‍മ്മാതാക്കള്‍ പറയുമ്പോള്‍ ധനുഷ് നിസഹായനാണ്. സൂരജ് സംവിധാനം ചെയ്യുന്ന ‘പഠിക്കാത്തവന്‍’ എന്ന സിനിമയുടെ തിരക്കിലാണ് ധനുഷ് ഇപ്പോള്‍. അതിന് ശേഷം ‘പൊല്ലാതവന്‍‘ ഫെയിം വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിനാണ് ധനുഷ് ഡേറ്റ് നല്‍കിയിരിക്കുന്നത്. ശ്രേയ സരണാണ് ആ ചിത്രത്തില്‍ നായിക. ഇതിന്‍റെ തിരക്കിനിടയില്‍ ‘ജബ് വീ മെറ്റ്’ ചെയ്യാനാകില്ലെന്ന് ധനുഷിന് ഉറപ്പായി. അഭിനയിച്ചാല്‍ സൂപ്പര്‍ ഹിറ്റായേക്കാവുന്ന ഒരു സിനിമ, അങ്ങനെ മനസില്ലാ മനസോടെ ധനുഷ് വേണ്ടെന്നു വച്ചു.
എന്തായാലും പുതിയ നായകനെ തേടിയുള്ള യാത്രയിലാണ് ഇപ്പോള്‍ നിര്‍മ്മാതാക്കള്‍. ഇനി നായകനെ തപ്പിപ്പിടിച്ച് കൊണ്ടു വരുമ്പോള്‍ ത്രിഷയ്ക്ക് ഡേറ്റില്ലാതെ വരുമോ എന്ന പേടിയും അവര്‍ക്കുണ്ട്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - 1500 കോടി രൂപ യുടെ കരാറാണ് ബച്ചനും അനില്‍ അംബാനി യുടെ കമ്പനിയും തമ്മില്‍ ഉണ്ടാക്കിയിരിക്കു ന്നത്. സിനിമ, ടെലിവിഷന്‍, ഇന്‍റര്‍നെറ്റ് എ.... |
| |
|
|
|
|
|
|
|