യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
ട്വന്‍റി20 ഓഗസ്റ്റില്‍ പൂര്‍ത്തിയാകും
ബുധന്‍, 2 ജൂലൈ 2008   ( 13:44 IST )
താരസംഘടനയായ ‘അമ്മ’യുടെ ബാനറില്‍ ദിലീപ് നിര്‍മ്മിച്ച് ജോഷി സംവിധാനം ചെയ്യുന്ന ട്വന്‍റി20യുടെ അവസാ‍നഘട്ട ചിത്രീകരണം ഈ മാസം 20ന് തുടങ്ങും. ഓഗസ്റ്റ് അഞ്ചിന് ചിത്രത്തിന്‍റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. തമിഴിലെയും ഹിന്ദിയിലെയും പ്രമുഖ താരങ്ങള്‍ അവസാനഘട്ട ചിത്രീകരണത്തില്‍ പങ്കെടുക്കും.

രണ്ട് പാട്ടുകളും പ്രധാനപ്പെട്ട ചില രംഗങ്ങളുമാണ് ഇനി ചിത്രീകരി ക്കാനുള്ളത്. ഇതില്‍ ഒരു പാട്ട് സംവിധാനം ചെയ്യുന്നത് പ്രിയദര്‍ശനാണ്. ഈ സിഗ്‌നേച്ചര്‍ സോങ്ങില്‍ അമിതാഭ് ബച്ചന്‍, രജനീകാന്ത്, വിജയ്, അജിത്, വിക്രം തുടങ്ങി ഒട്ടേറെ അന്യഭാഷാ സൂപ്പര്‍ താരങ്ങളെ പങ്കെ ടുപ്പിക്കാനാണ് ശ്രമം. അമ്മയിലെ എല്ലാ താരങ്ങളും ഈ ഗാനരംഗത്തില്‍ പങ്കെടുക്കും. ദിലീപും ഭാവനയും പങ്കെടുക്കുന്ന ഒരു മെലഡിയും ചിത്രീകരിക്കുന്നുണ്ട്.

മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ്ഗോപി, ദിലീപ്, ജയറാം എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ഈ ചിത്രത്തില്‍ നയന്‍‌താര, കാവ്യാ മാധവന്‍, ഗോപിക, ഭാവന തുടങ്ങിയവരാണ് നായികമാര്‍. പൃഥ്വിരാജ്, ജയസൂര്യ, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയവര്‍ നയന്‍‌താരയുമൊ ത്തുള്ള ഗാനരംഗത്തില്‍ അഭിനയിക്കുന്നു. മൂന്നു മണിക്കൂര്‍ നേരം ചിരിക്കാനും ത്രില്ലടിക്കാനും കഴിയുന്ന ഒരു എന്‍റര്‍ടെയ്നറാണ് ജോഷി ട്വന്‍റി20യിലൂടെ ലക്‍ഷ്യമിടുന്നത്. ഉദയ്‌കൃഷ്ണ - സിബി കെ തോമസ് ടീമിന്‍റേതാണ് തിരക്കഥ.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ജബ് വീ മെറ്റ്: ധനുഷും കയ്യൊഴിഞ്ഞു
കോണ്‍‌ട്രാക്‍ട് തികച്ചും വ്യത്യസ്തം
സ്മാരകശിലകള്‍ക്ക് ജീവന്‍ വയ്ക്കുന്നു
കറന്‍സിയില്‍ മീരാനന്ദന്‍
ജി എസ് വിജയന്‍റെ ചിത്രത്തില്‍ ലാല്‍
മാക്‍ട: വിവാദം ഒഴിയുന്നില്ല
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
ലാല്‍ തന്നെ വിവേകാനന്ദന്‍!
ഗുരുവിന്‍റെ വേഷം ചെയ്യുന്നതില്‍ നി ന്ന് മമ്മൂട്ടി പിന്‍‌മാറിയതോടെ വി വേകാനന്ദനാകാന്‍ മോഹന്‍ലാല്‍...
ഡിറ്റക്ടീവ് തമിഴില്‍
മണിയുടെ നായികയായി നമിത
വാര്‍ത്ത
വ്യവസായം വാര്‍ത്ത - 1500 കോടി രൂപ യുടെ കരാറാണ് ബച്ചനും അനില്‍ അംബാനി യുടെ കമ്പനിയും തമ്മില്‍ ഉണ്ടാക്കിയിരിക്കു ന്നത്. സിനിമ, ടെലിവിഷന്‍, ഇന്‍റര്‍നെറ്റ് എ....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...