യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
അച്ഛനിലെ മാതൃത്വം
ബുധന്‍, 2 ജൂലൈ 2008   ( 18:58 IST )
അച്ഛനിലെ അമ്മയുടെ കഥയുമായി പ്രകാശ്‌രാജ് എത്തുകയാണ്. രാധാ മോഹന്‍ സംവിധാനം ചെയ്യുന്ന ‘അഭിയും നാനും’ എന്ന ചിത്രത്തിലാണ് പ്രകാശിന്‍റെ ഈ വ്യത്യസ്ത വേഷം. ഒരു പെണ്‍കുട്ടിയുടെ അച്ഛനായാണ് പ്രകാശ്‌രാജ് ഈ സിനിമയില്‍ അഭിനയിക്കുന്നത്.

അഭി എന്ന പെണ്‍‌കുട്ടിയുടെയും അവളുടെ അച്ഛന്‍റെയും കഥയാണ് അഭി യും നാനും. അഭിയായി തൃഷയാണ് വേഷമിടുന്നത്. ഒരച്ഛന്‍റെ ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന മാതൃത്വത്തിന്‍റെ കഥയാണിത്. ഒരു കുഞ്ഞ് ജനിക്കുമ്പോള്‍ അതിനൊപ്പം ഒരച്ഛനും ജനിക്കുന്നു. ആ കുഞ്ഞിനൊപ്പം തന്നെയാണ് അച്ഛന്‍റെയും വളര്‍ച്ച. മകളെ നോക്കിയും കണ്ടും താഴത്തും തലയിലും വയ്ക്കാതെ സംരക്ഷിച്ചും വളര്‍ത്തുകയും അവളെ ഏറ്റവും യോജിച്ച ഒരുവന്‍റെ കൈ പിടിച്ച് ഏല്‍പ്പിക്കുകയും ചെയ്യുന്നു. ആ അച്ഛ ന്‍റെയുള്ളില്‍ അറിയാതെ ഒരമ്മയും ഒളിഞ്ഞിരിപ്പുണ്ടെന്നാണ് ‘അഭിയും നാനും’ എന്ന കഥയിലൂടെ രാധാമോഹന്‍ പറയാന്‍ ശ്രമിക്കുന്നത്.

മൊഴി എന്ന സൂപ്പര്‍ഹിറ്റിന് ശേഷം രാധാമോഹന്‍ സംവിധാനം ചെയ്യു ന്ന ചിത്രമാണിത്. പ്രകാശ്‌രാജാണ് നിര്‍മ്മാണം. പ്രാധാന്യമുള്ളൊരു വേ ഷത്തില്‍ പൃഥ്വിരാജും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ട്വന്‍റി20 ഓഗസ്റ്റില്‍ പൂര്‍ത്തിയാകും
ജബ് വീ മെറ്റ്: ധനുഷും കയ്യൊഴിഞ്ഞു
കോണ്‍‌ട്രാക്‍ട് തികച്ചും വ്യത്യസ്തം
സ്മാരകശിലകള്‍ക്ക് ജീവന്‍ വയ്ക്കുന്നു
കറന്‍സിയില്‍ മീരാനന്ദന്‍
ജി എസ് വിജയന്‍റെ ചിത്രത്തില്‍ ലാല്‍
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
ലാല്‍ തന്നെ വിവേകാനന്ദന്‍!
ഗുരുവിന്‍റെ വേഷം ചെയ്യുന്നതില്‍ നി ന്ന് മമ്മൂട്ടി പിന്‍‌മാറിയതോടെ വി വേകാനന്ദനാകാന്‍ മോഹന്‍ലാല്‍...
ഡിറ്റക്ടീവ് തമിഴില്‍
മണിയുടെ നായികയായി നമിത
വാര്‍ത്ത
വ്യവസായം വാര്‍ത്ത - 1500 കോടി രൂപ യുടെ കരാറാണ് ബച്ചനും അനില്‍ അംബാനി യുടെ കമ്പനിയും തമ്മില്‍ ഉണ്ടാക്കിയിരിക്കു ന്നത്. സിനിമ, ടെലിവിഷന്‍, ഇന്‍റര്‍നെറ്റ് എ....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...