യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
കാസനോവ മലേഷ്യയിലും തായ്‌ലന്‍ഡിലും
വ്യാഴം, 3 ജൂലൈ 2008   ( 10:31 IST )
മോഹന്‍ലാല്‍ നായകനാകുന്ന റോഷന്‍ ആന്‍ഡ്രൂസ് ചിത്രം ‘കാസനോവ’ മലേഷ്യയിലും തായ്‌ലന്‍ഡിലും ചിത്രീകരിക്കും. ഗോവയാണ് മറ്റൊരു ലൊക്കേഷന്‍. അപൂര്‍വം ചില ഇന്ത്യന്‍ സിനിമകള്‍ക്ക് മാത്രമേ തായ്‌ല ന്‍ഡ് ലൊക്കേഷനായിട്ടുള്ളൂ. ഇപ്പോള്‍ തമിഴ്, ഹിന്ദി സിനിമകള്‍ക്ക് മലേഷ്യ സ്ഥിരം ലൊക്കേഷനാണ്.

മുത്തച്ഛന്‍റെ പ്രണയത്തിലൂടെ പ്രണയത്തിന്‍റെ ഭംഗി മനസിലാക്കുന്ന കൊച്ചുമകന്‍റെ കഥയാണ് കാസനോവ‍. മുത്തച്ഛന് ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്ന ഒരു പ്രണയത്തിന്‍റെ യാഥാര്‍ത്ഥ്യം അന്വേഷിച്ചു പോകുന്ന ചെറുമകനായാണ് മോഹന്‍ലാല്‍ വേഷമിടുന്നത്. ഈ അന്വേഷണത്തിനിടെ ഉണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് കാസനോവയുടെ പ്രമേയം. മലയാള സിനിമയില്‍ ഇതുവരെ ആരും പറഞ്ഞിട്ടില്ലാത്ത കഥയായിരിക്കും ഈ ചിത്രത്തിന്‍റേതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

സഞ്ജയ് - ബോബി ടീമാണ് കാസിനോവയുടെ തിരക്കഥ രചിക്കുന്നത്. രസകരവും നിഗൂഢവുമായ വഴികളിലൂടെ സഞ്ചരിക്കുന്ന കഥയ്ക്ക് ത്രില്ലടിപ്പിക്കുന്ന തിരക്കഥാരൂപമാണ് സഞ്ജയും ബോബിയും ചേര്‍ന്ന് ചമയ്ക്കുന്നത്. റോഷന്‍റെ നോട്ടുബുക്കിന് തിരക്കഥയൊരുക്കിയതും ഇവര്‍ തന്നെയാണ്. ആറു നായികമാരാണ് ഈ ചിത്രത്തില്‍ ഉള്ളത്. ഇവര്‍ ആരൊക്കെ എന്ന് തീരുമാനിച്ചിട്ടില്ല.

ആര്‍ ദിവാകറാണ് കാസനോവയുടെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. എഡിറ്റിംഗ് രഞ്ജന്‍ ഏബ്രഹാം. വയലാര്‍ ശരത് - അലക്സ് പോള്‍ ടീമിന്‍റെ മനോഹരമയ ഗാനങ്ങളും കാസനോവയുടെ പ്രത്യേകതയാണ്. ഇം‌പ്രസാരിയോ മോഷന്‍ പിക്‍ചേഴ്സ് ലിമിറ്റഡാണ് കാസിനോവ നിര്‍മ്മിക്കുന്നത്.

(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
അച്ഛനിലെ മാതൃത്വം
ട്വന്‍റി20 ഓഗസ്റ്റില്‍ പൂര്‍ത്തിയാകും
ജബ് വീ മെറ്റ്: ധനുഷും കയ്യൊഴിഞ്ഞു
കോണ്‍‌ട്രാക്‍ട് തികച്ചും വ്യത്യസ്തം
സ്മാരകശിലകള്‍ക്ക് ജീവന്‍ വയ്ക്കുന്നു
കറന്‍സിയില്‍ മീരാനന്ദന്‍
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
ലാല്‍ തന്നെ വിവേകാനന്ദന്‍!
ഗുരുവിന്‍റെ വേഷം ചെയ്യുന്നതില്‍ നി ന്ന് മമ്മൂട്ടി പിന്‍‌മാറിയതോടെ വി വേകാനന്ദനാകാന്‍ മോഹന്‍ലാല്‍...
ഡിറ്റക്ടീവ് തമിഴില്‍
മണിയുടെ നായികയായി നമിത
വാര്‍ത്ത
വ്യവസായം വാര്‍ത്ത - 1500 കോടി രൂപ യുടെ കരാറാണ് ബച്ചനും അനില്‍ അംബാനി യുടെ കമ്പനിയും തമ്മില്‍ ഉണ്ടാക്കിയിരിക്കു ന്നത്. സിനിമ, ടെലിവിഷന്‍, ഇന്‍റര്‍നെറ്റ് എ....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...