|
| അസിന്‍റെ പിന്‍ഗാമി |
| വ്യാഴം, 3 ജൂലൈ 2008 ( 13:28 IST ) | |
മലയാളത്തില്‍ നിന്ന് തമിഴകത്തെത്തി വെന്നിക്കൊടി പാറിച്ച നായികനടിമാര്‍ ഏറെയാണ്. ഇപ്പോള്‍ തമിഴകം ഭരിക്കുന്ന നടിമാരില്‍ കൂടുതലും മലയാളത്തിന്‍റെ സമ്മാനങ്ങളാണെന്ന് നിസംശയം പറയാം. അവരുടെ നിരയിലേക്കാണ് പൂര്‍ണയും എത്തുന്നത്. മലയാളത്തില്‍ സഹനടിയായി ശ്രദ്ധനേടിയ ഷംനയാണെന്ന് ‘പൂര്‍ണ’ എന്ന പേരില്‍ തമിഴില്‍ അരങ്ങേറുന്നത്. പൂര്‍ണ നായികയായി അഭിനയിച്ച ആദ്യ ചിത്രം ‘മുനിയാണ്ടി വിളങ്ങിയാല്‍ മൂണ്‍ട്രാമാണ്ട്‘ വെള്ളിയാഴ്ച പ്രദര്‍ശനത്തിനെത്തുകയാണ്. ഭരതാണ് നായകന്‍.
തമിഴകത്തെ ഇളയ ദളപതി വിജയ് ‘മുനിയാണ്ടി’യുടെ ഓഡിയോ റിലീസ് ചടങ്ങില്‍ വച്ച് പൂര്‍ണയെ വിശേഷിപ്പിച്ചത് ‘അടുത്ത അസിന്‍‘ എന്നാണ്. വിജയ്‌യുടെ ഈ പരാമര്‍ശം ഏറെ വാര്‍ത്താപ്രാധാന്യം നേടിയെടുക്കുകയും ചെയ്തു. എന്തായാലും അസിനെപ്പോലെ പൂര്‍ണയും തമിഴകത്ത് തരംഗമായി മാറുമോ എന്നാണ് ഏവരും ഉറ്റു നോക്കുന്നത്.
ഭരതിനെ നായകനാക്കി എംടന്‍ മകന്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രം സംവിധാനം ചെയ്ത തിരുമുരുകനാണ് ‘മുനിയാണ്ടി വിളങ്ങിയാല്‍ മൂണ്‍ട്രാമാണ്ട്‘ സംവിധാനം ചെയ്യുന്നത്. ഒരു ഗ്രാമത്തിന്‍റെ കഥയാണിത്. എംടന്‍മകന്‍, പഴനി തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴിലെ വരും കാല സൂപ്പര്‍താര പദവി ഉറപ്പിച്ച ഭരതിന്‍റെ നായികയാവുന്നതോടെ തമിഴില്‍ ചുവടുറപ്പിക്കാം എന്ന പ്രതീക്ഷയിലാണ് ഷംന.
‘കൊടൈക്കനാല്‍‘ എന്നൊരു തമിഴ് ചിത്രത്തിലും പൂര്‍ണയാണ് നായിക. ടി കെ ബോസാണ് കൊടൈക്കനാലിന്‍റെ സംവിധായകന്‍. നവാഗതരായ തിലക്, ശേഖര്‍ എന്നിവരാണ് നായകന്‍മാര്‍. ഒരു കൊലപാതകത്തിന് പിന്നിലെ രഹസ്യങ്ങള്‍ തേടിയുള്ള യാത്രയാണ് ചിത്രത്തിന്‍റെ കഥ.
മലയാളത്തില്‍ അലിഭായ്, ഫ്ലാഷ് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിരുന്നെങ്കിലും അഭിനയപ്രാധാന്യമുള്ള മികച്ച വേഷങ്ങളൊന്നും ഷംനയെ തേടി എത്തിയിരുന്നില്ല. ഇതോടെയാണ് തമിഴില്‍ ഭാഗ്യം പരീക്ഷിക്കാം എന്ന് ഷംന തീരുമാനിച്ചത്. ഷംന, കാംന തുടങ്ങിയ പേരുകളില്‍ നടികള്‍ തമിഴകത്ത് ഉള്ളതിനാലാണ് ഷംന പേര് മാറ്റാന്‍ തീരുമാനിച്ചത്. ന്യൂമറോളജി പ്രകാരമാണ് പൂര്‍ണ എന്ന പേര് സ്വീകരിച്ചത്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | WD |
| | | കറന്‍സിയില്‍ മീരാനന്ദന്‍ | | സ്വാതി ഭാസ്കര്‍ സംവിധാനം ചെ യ്യുന്ന ‘കറന്‍സി’ കാമുകിയുടെ മു ന്നില്‍ സമ്പന്നനാണെന്ന് തെളിയിക്ക... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - രാജ്യത്തെ നാണ്യ പ്പെരുപ്പ നിരക്ക് പെട്ടെന്ന് താഴേയ്ക്കിറങ്ങി ല്ലെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുകയും കേന്ദ്രമന്ത്രി ചിദംബരം... |
| |
|
|
|
|
|
|
|