|
| ഗജിനി ടീം വീണ്ടും |
| വ്യാഴം, 3 ജൂലൈ 2008 ( 17:05 IST ) | |
തമിഴില്‍ കൊടുങ്കാറ്റ് പോലെ ആഞ്ഞുവീശിയ ചിത്രമാണ് ഗജിനി. എ ആര്‍ മുരുഗദോസിന്‍റെ സംവിധാനത്തില്‍ സൂര്യ നായകനായ ആ ചിത്രം കോടികളാണ് നിര്‍മ്മാതാവിന് ലാഭം നേടിക്കൊടുത്തത്. സൂര്യ അവതരിപ്പിച്ച സഞ്ജയ് രാമസ്വാമി എന്ന കഥാപാത്രം ഏറെ പ്രശസ്തമായി. ഇപ്പോള്‍ ഗജിനിയുടെ ഹിന്ദി റീമേക്ക് ചെയ്യുകയാണ് മുരുഗദോസ്. അമീര്‍ഖാനാണ് നായകന്‍. ഹിന്ദി ഗജിനിക്ക് ശേഷം മുരുഗദോസ് ചെയ്യുന്ന ചിത്രം ഏതെന്ന് പല അഭ്യൂഹങ്ങളും നിലനില്‍ക്കെ മുരുഗദോസ് തന്നെ സസ്പെന്‍സ് പൊളിച്ചു - ഗജിനി ടീം വീണ്ടും ഒന്നിക്കുന്നു!
സൂര്യയെ നായകനാക്കി മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ പുറത്തിറങ്ങും. ഗജിനിക്ക് ശേഷം സൂര്യയും മുരുഗദോസും ഒന്നിക്കുന്ന ചിത്രം എന്നതു കൊണ്ടു തന്നെ ഇപ്പൊഴേ ഈ സിനിമ ചര്‍ച്ചാവിഷയമായിക്കഴിഞ്ഞു. മുരുഗദോസ് തന്നെയാണ് ഈ സിനിമ നിര്‍മ്മിക്കുന്നതും. സൂര്യ ഇതു വരെ അവതരിപ്പിക്കാത്ത ഒരു കഥാപാത്രത്തെയായിരിക്കും തന്‍റെ പുതിയ ചിത്രത്തില്‍ അവതരിപ്പിക്കുകയെന്ന് സംവിധായകന്‍ പറയുന്നു.
ഇപ്പോള്‍ വാരണം ആയിരം, അയന്‍ എന്നീ ചിത്രങ്ങളുടെ തിരക്കിലാണ് സൂര്യ. അയന്‍റെ ചിത്രീകരണത്തിന് ശേഷം മുരുഗദോസ് തന്‍റെ പുതിയ സിനിമ തുടങ്ങും.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | WD |
| | | കറന്‍സിയില്‍ മീരാനന്ദന്‍ | | സ്വാതി ഭാസ്കര്‍ സംവിധാനം ചെ യ്യുന്ന ‘കറന്‍സി’ കാമുകിയുടെ മു ന്നില്‍ സമ്പന്നനാണെന്ന് തെളിയിക്ക... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - രാജ്യത്തെ നാണ്യ പ്പെരുപ്പ നിരക്ക് പെട്ടെന്ന് താഴേയ്ക്കിറങ്ങി ല്ലെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുകയും കേന്ദ്രമന്ത്രി ചിദംബരം... |
| |
|
|
|
|
|
|
|