യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
നിര്‍മ്മാണം സുരേഷ്; സംവിധാനം രണ്‍ജി
വെള്ളി, 4 ജൂലൈ 2008   ( 11:24 IST )
സൂപ്പര്‍സ്റ്റാര്‍ സുരേഷ്ഗോപി ഒരു കൊമേഴ്സ്യല്‍ ചിത്രം നിര്‍മ്മിക്കുന്നു. സുരേഷ്ഗോപി മുന്‍പ് ‘ജലമര്‍മ്മരം’ പോലുള്ള ചെറിയ ചിത്രങ്ങള്‍ക്ക് പണം മുടക്കിയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ പൂര്‍ണമായും ഒരു കച്ചവട സിനിമ നിര്‍മ്മിക്കാനാണ് താരത്തിന്‍റെ നീക്കം. സുരേഷ്ഗോപി നിര്‍മ്മി ക്കുന്ന ചിത്രം രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യും.

തകര്‍പ്പന്‍ ഡയലോഗുകളും ആക്ഷന്‍ രംഗങ്ങളുമുള്ള ഒരു പക്കാ രണ്‍ജിപണിക്കര്‍ ചിത്രമാണ് സുരേഷ്ഗോപി ഉദ്ദേശിക്കുന്നത്. സമകാലിക രാഷ്ട്രീയ - സാമൂഹിക പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഒരു ചിത്രം. തന്‍റെ ചിത്രങ്ങള്‍ വലിയ ചലനം സൃഷ്ടിക്കാതെ പോകുന്നതിന്‍റെ കാരണം ബല മില്ലാത്ത തിരക്കഥയാണെന്ന് സൂപ്പര്‍സ്റ്റാറിന് നന്നായി അറിയാം. രണ്‍ജി യോടൊപ്പം ചേര്‍ന്ന് മറ്റൊരു മെഗാഹിറ്റാണ് സുരേഷ്ഗോപി ലക്‍ഷ്യ മിടുന്നത്.

ആദ്യമായി വന്‍ മുതല്‍മുടക്കുള്ള ഒരു ചിത്രം നിര്‍മ്മിക്കാനൊരുങ്ങു മ്പോള്‍ അതിന്‍റെ സംവിധായകന്‍ ആരായിരിക്കണമെന്ന് സുരേഷ്ഗോപി ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ട ആവശ്യമില്ല. സിനിമയില്‍ നിന്ന് എല്ലാവരും എഴുതിത്തള്ളിയിരുന്ന തനിക്ക് ഒരു ഗംഭീര തിരിച്ചു വരവി ന് അരങ്ങൊരുക്കിയ രണ്‍ജിയെ തന്നെ പ്രൊജക്‍ട് ഏല്‍പ്പിച്ചു. ഒരു നന്ദി പ്രകടനവുമാകും, മെഗാഹിറ്റൊരെണ്ണം പോക്കറ്റിലുമിരിക്കും. എന്തായാ ലും ഇവരില്‍ നിന്ന് ഒരു സൂപ്പര്‍ ആക്ഷന്‍ ചിത്രത്തിനായി പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ഗജിനി ടീം വീണ്ടും
അസിന്‍റെ പിന്‍‌ഗാമി
കാസനോവ മലേഷ്യയിലും തായ്‌ലന്‍ഡിലും
അച്ഛനിലെ മാതൃത്വം
ട്വന്‍റി20 ഓഗസ്റ്റില്‍ പൂര്‍ത്തിയാകും
ജബ് വീ മെറ്റ്: ധനുഷും കയ്യൊഴിഞ്ഞു
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
കറന്‍സിയില്‍ മീരാനന്ദന്‍
സ്വാതി ഭാസ്കര്‍ സംവിധാനം ചെ യ്യുന്ന ‘കറന്‍സി’ കാമുകിയുടെ മു ന്നില്‍ സമ്പന്നനാണെന്ന് തെളിയിക്ക...
ചരിത്രമാകാന്‍ നായര്‍‌സാന്‍
ഉലകം ചുറ്റും വാലിബന്‍
വാര്‍ത്ത
വ്യവസായം വാര്‍ത്ത - രാജ്യത്തെ നാണ്യ പ്പെരുപ്പ നിരക്ക് പെട്ടെന്ന് താഴേയ്ക്കിറങ്ങി ല്ലെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുകയും കേന്ദ്രമന്ത്രി ചിദംബരം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...