യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
പ്രഭുദേവ വീണ്ടും നായകന്‍
വെള്ളി, 4 ജൂലൈ 2008   ( 16:55 IST )
പ്രഭുദേവ വീണ്ടും ഒരു ചിത്രത്തില്‍ നായകനാകുന്നു. തമിഴിലെയും തെലുങ്കിലെയും ഏറ്റവും വിലപിടിപ്പുള്ള സംവിധായകനായി മാറിയ പ്രഭുദേവ അടുത്ത വര്‍ഷമാണ് വീണ്ടും ഒരു സിനിമയില്‍ നായകവേഷം കെട്ടുന്നത്. ഈ ചിത്രം സംവിധാനം ചെയ്യുന്നത് പ്രഭുദേവയല്ല.

“നൃത്തത്തെപ്പോലെ തന്നെ അഭിനയവും എനിക്ക് ഏറ്റവും പ്രിയപ്പെട്ട താണ്. അടുത്ത വര്‍ഷം ഒരു തമിഴ് ചിത്രത്തില്‍ നായകനായി അഭിന യിക്കുന്നു. ഈ ചിത്രം സംവിധാനം ചെയ്യുന്നത് മറ്റൊരാളായിരിക്കും. അതില്‍ അഭിനയത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനായിരിക്കും എന്‍റെ ശ്രമം” - പ്രഭുദേവ പറയുന്നു.

കാതലന്‍, വി ഐ പി, മിസ്റ്റര്‍ റോമിയോ, കാതലാ കാതലാ, മിന്‍സാരക്കനവ്, ലൌ ബേര്‍ഡ്സ്, രാസയ്യ, ഏഴൈയിന്‍സിരിപ്പില്‍, ടൈം, വണ്‍ ടു ത്രീ, അലാവുദ്ദീന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴിലെ ഒന്നാം നിര നായകന്‍‌മാരില്‍ ഒരാളായി മാറിയ പ്രഭുദേവ പോക്കിരി എന്ന തമിഴ് ചിത്രത്തിലൂടെയാണ് സംവിധായകനായത്. ആ സിനിമയുടെ ഗംഭീര വിജയത്തോടെ പ്രഭുദേവ സംവിധാനത്തില്‍ കൂടുതല്‍ ശ്രദ്ധിക്കു കയായിരുന്നു. തെലുങ്കില്‍ ശങ്കര്‍ദാദ സിന്ദാബാദ്, നുവുവ് വസ്തനന്തേ നേനു വഡന്തന എന്നീ സൂപ്പര്‍ഹിറ്റ് സിനിമകള്‍ അദ്ദേഹം സംവിധാനം ചെയ്തു.

വിജയ് നായകനാകുന്ന വില്ലു എന്ന തമിഴ് ചിത്രം സംവിധാനം ചെയ്യുന്നതിന്‍റെ തിരക്കിലാണ് പ്രഭുദേവ ഇപ്പോള്‍. നയന്‍‌താരയാണ് ആ ചിത്രത്തില്‍ നായിക.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
കലയും കാവാലവും
നിര്‍മ്മാണം സുരേഷ്; സംവിധാനം രണ്‍ജി
ഗജിനി ടീം വീണ്ടും
അസിന്‍റെ പിന്‍‌ഗാമി
കാസനോവ മലേഷ്യയിലും തായ്‌ലന്‍ഡിലും
അച്ഛനിലെ മാതൃത്വം
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
കറന്‍സിയില്‍ മീരാനന്ദന്‍
സ്വാതി ഭാസ്കര്‍ സംവിധാനം ചെ യ്യുന്ന ‘കറന്‍സി’ കാമുകിയുടെ മു ന്നില്‍ സമ്പന്നനാണെന്ന് തെളിയിക്ക...
ചരിത്രമാകാന്‍ നായര്‍‌സാന്‍
ഉലകം ചുറ്റും വാലിബന്‍
വാര്‍ത്ത
വ്യവസായം വാര്‍ത്ത - രാജ്യത്തെ നാണ്യ പ്പെരുപ്പ നിരക്ക് പെട്ടെന്ന് താഴേയ്ക്കിറങ്ങി ല്ലെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുകയും കേന്ദ്രമന്ത്രി ചിദംബരം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...