യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
മഴൈ വരപ്പോകുത്...
ശനി, 5 ജൂലൈ 2008   ( 13:43 IST )
ലാല്‍ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിന് ‘മഴൈ വരപ്പോകുത്’ എന്ന് പേരിട്ടു. ഡാനിയല്‍ ബാലാജിയാണ് ഈ ചിത്രത്തി ലെ നായകന്‍. നായികയെയും മറ്റ് താരങ്ങളെയും തീരുമാനിച്ചു കൊണ്ടിരിക്കുന്നു. ഓഗസ്റ്റ് അവസാനം ചിത്രീകരണം ആരംഭിക്കുമെന്നാണ് അറിയുന്നത്. ജയിംസ് ആല്‍ബര്‍ട്ടാണ് ഈ ചിത്രത്തിന് തിരക്കഥ രചിക്കു ന്നത്. ജയിംസിന്‍റെയും ആദ്യ തമിഴ് ചിത്രമാണ് മഴൈ വരപ്പോകുത്.

ധനുഷിനെ നായകനാക്കാനായിരുന്നു ലാല്‍ജോസ് ആദ്യം പ്ലാന്‍ ചെയ്തത്. എന്നാല്‍ ധനുഷിന് ഡേറ്റില്ലാതെ വന്നപ്പോഴാണ് ഡാനിയല്‍ ബാലാജിയെ തെരഞ്ഞെടുത്തത്. വെള്ളമില്ലാത്ത ഒരു ഗ്രാമത്തെയും അവിടുത്തെ ജനങ്ങളെയും കുറിച്ചുള്ള കഥയാണ് ലാല്‍ജോസിന്‍റെ ആദ്യത്തെ തമിഴ് സംരംഭം. തമിഴ്നാട്ടിലെ കോവില്‍‌പെട്ടിയാണ് ലൊക്കേഷന്‍. ഗള്‍ഫില്‍ സെറ്റില്‍ഡായ ഒരു കോവില്‍‌പെട്ടിക്കാരനാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. മുരളീധരനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.

ക്ലാസ്മേറ്റ്സിന് ശേഷം ലാല്‍‌ജോസും ജയിംസ് ആല്‍‌ബര്‍ട്ടും ഒന്നിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത. സൈക്കിളും വന്‍ ഹിറ്റായതോടെ മലയാളത്തിലെ ഒന്നാം നിര തിരക്കഥാകൃത്തായി രിക്കുകയാണ് ജയിംസ്. മഴൈ വരപ്പോകുതിന്‍റെ സംഭാഷണങ്ങള്‍ തമിഴിലാക്കുന്നത് മറ്റൊരാളാണ്.

ഈ തമിഴ് ചിത്രം പൂര്‍ത്തിയാക്കിയതിനു ശേഷമായിരിക്കും ലാല്‍ ജോസ്‌ തന്‍റെ ആദ്യ മോഹന്‍‌ലാല്‍ ചിത്രം സംവിധാനം ചെയ്യുക. ഇക്ബാല്‍ കുറ്റിപ്പുറമാണ് ‘കസിന്‍സ്‘ എന്ന് പേരിട്ടിരിക്കുന്ന ലാല്‍ ചിത്രത്തിന്‍റെ രചന നിര്‍വഹിക്കുന്നത്. പൃഥ്വിരാജും ഈ ചിത്രത്തില്‍ അഭിനയി ക്കുന്നുണ്ട്.

(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ഇത് ‘മാടമ്പിവിജയം‘
പ്രഭുദേവ വീണ്ടും നായകന്‍
കലയും കാവാലവും
നിര്‍മ്മാണം സുരേഷ്; സംവിധാനം രണ്‍ജി
ഗജിനി ടീം വീണ്ടും
അസിന്‍റെ പിന്‍‌ഗാമി
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
കറന്‍സിയില്‍ മീരാനന്ദന്‍
സ്വാതി ഭാസ്കര്‍ സംവിധാനം ചെ യ്യുന്ന ‘കറന്‍സി’ കാമുകിയുടെ മു ന്നില്‍ സമ്പന്നനാണെന്ന് തെളിയിക്ക...
ചരിത്രമാകാന്‍ നായര്‍‌സാന്‍
ഉലകം ചുറ്റും വാലിബന്‍
വാര്‍ത്ത
വ്യവസായം വാര്‍ത്ത - രാജ്യത്തെ നാണ്യ പ്പെരുപ്പ നിരക്ക് പെട്ടെന്ന് താഴേയ്ക്കിറങ്ങി ല്ലെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുകയും കേന്ദ്രമന്ത്രി ചിദംബരം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...