|
| കമലഹാസന് ശ്രേയ നായിക |
| ശനി, 5 ജൂലൈ 2008 ( 17:08 IST ) | |
കമലഹാസന്‍ രചനയും സംവിധാനവും നിര്‍വഹിച്ച് നായകനായി അഭിനയിക്കുന്ന ‘മര്‍മയോഗി’യില്‍ ശ്രേയ സരണ്‍ നായിക. ഈ ചിത്രത്തില്‍ ഹേമമാലിനിയും അഭിനയിക്കുന്നുണ്ട്. കാജലിനെയും കമല്‍ മര്‍മയോഗിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. തമിഴിലും തെലുങ്കിലും ഹിന്ദിയിലുമായാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
ശിവാജിക്ക് ശേഷം അല്‍പ്പം മങ്ങിയിരുന്ന ശ്രേയ സരണിന്‍റെ കരിയര്‍ ഗ്രാഫ് ഇനി ഉയര്‍ച്ചയുടെ പാതയിലാണെന്നാണ് സിനിമാ വിദഗ്ധര്‍ പറയുന്നത്. വിക്രമിനൊപ്പം കന്തസാമി, ശരത്കുമാറിന്‍റെ ജഗ്ഗുഭായ് എന്നീ വന്‍ പ്രൊജക്ടുകളാണ് ശ്രേയയ്ക്ക് ഇപ്പോഴുള്ളത്. കമല്‍ ചിത്രത്തില്‍ കൂടി നായികയാകുന്നതോടെ ശ്രേയ തമിഴിലെ ഒന്നാം നമ്പര്‍ നായികയാകുമെന്നാണ് കരുതപ്പെടുന്നത്.
“കമലഹാസന്‍ അനുഗ്രഹീതനായ നടനാണ്. സിനിമ അദ്ദേഹത്തിന് ജീവിതം തന്നെയാണ്. അദ്ദേഹത്തോടൊപ്പം ഒരു സിനിമയുടെ ഭാഗമാകുക എന്നത് ഏറെ അഭിമാനകരമായ കാര്യമാണ്” - ശ്രേയ പറയുന്നു. ശിവാജിക്ക് ശേഷം ഒട്ടേറെ വലിയ പ്രൊജക്ടുകള്‍ ശ്രേയയെ തേടി വന്നു എങ്കിലും ‘ഇന്ദ്രലോകത്തില്‍ നാന്‍ അഴകപ്പന്‍’ എന്ന വടിവേലു ചിത്രത്തില്‍ ഒരു നൃത്തരംഗത്ത് പ്രത്യക്ഷപ്പെട്ടത് ശ്രേയയ്ക്ക് തിരിച്ചടിയായി. ഒട്ടേറെ അവസരങ്ങളാണ് അക്കാരണം കൊണ്ട് നഷ്ടപ്പെട്ടത്. അജിത് നായകനായ ‘ഏകന്‍’ എന്ന ചിത്രവും അതില്‍ ഉള്‍പ്പെടുന്നു. ഏകനില്‍ ശ്രേയയ്ക്ക് പകരം നയന്‍താരയാണ് നായിക.
കമല്‍ ചിത്രത്തിലെ നായികാവേഷത്തോടെ തമിഴില്‍ ചുവടുറപ്പിക്കാമെന്ന് കരുതുന്ന ശ്രേയയ്ക്ക് ഹിന്ദിയില്‍ നിന്നും ഓഫറുകളുണ്ട്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | WD |
| | | കറന്‍സിയില്‍ മീരാനന്ദന്‍ | | സ്വാതി ഭാസ്കര്‍ സംവിധാനം ചെ യ്യുന്ന ‘കറന്‍സി’ കാമുകിയുടെ മു ന്നില്‍ സമ്പന്നനാണെന്ന് തെളിയിക്ക... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - രാജ്യത്തെ നാണ്യ പ്പെരുപ്പ നിരക്ക് പെട്ടെന്ന് താഴേയ്ക്കിറങ്ങി ല്ലെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുകയും കേന്ദ്രമന്ത്രി ചിദംബരം... |
| |
|
|
|
|
|
|
|