|
| കള്ളത്തരങ്ങളുമായി പൃഥ്വി |
| തിങ്കള്‍, 7 ജൂലൈ 2008 ( 17:09 IST ) | |
മലയാളത്തിലും തമിഴിലും പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന നായകനാണ് പൃഥ്വിരാജ്. മലയാളത്തില്‍ അല്‍പ്പം ആക്ഷന്‍ ഹീറോ പരിവേഷമുണ്ടെങ്കിലും തമിഴില്‍ ചില്ലറ കുസൃതിത്തരങ്ങളുമായി നടക്കുന്ന പാവത്താനാണ് പൃഥ്വി. എന്നാലിപ്പോഴിതാ, രണ്ടു ഭാഷയിലും കള്ളന്‍റെ വേഷം കെട്ടാന്‍ ഒരുങ്ങുകയാണ് യുവ സൂപ്പര്‍താരം.
ജോഷി സംവിധാനം ചെയ്യുന്ന മലയാള ചിത്രത്തിലും ഫാസില്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിലും കള്ളന്‍റെ വേഷമാണ് പൃഥ്വിക്ക്. ഈ ചിത്രങ്ങള്‍ ഏകദേശം ഒരേ സമയം ചിത്രീകരണം ആരംഭിക്കുകയും ചെയ്യും.
ജോഷി സംവിധാനം ചെയ്യുന്ന ‘റോബിന്‍ഹുഡി’ല്‍ എ ടി എമ്മുകളില്‍ മോഷണം നടത്തുന്ന കള്ളനായാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്. സച്ചിയും സേതുവും ചേര്‍ന്ന് തിരക്കഥയൊരുക്കുന്ന റോബിന്‍ഹുഡ് ഒരു ഹൈടെക് ആക്ഷന്‍ ത്രില്ലറാണ്. ട്വന്‍റി20യ്ക്ക് ശേഷം ജോഷി ഈ ചിത്രത്തിന്‍റെ ഷൂട്ടിംഗ് തുടങ്ങും. ദിലീപും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
പ്രിയദര്‍ശന്‍ നിര്‍മ്മിച്ച് ഫാസില്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തില്‍ ചെറിയ ചെറിയ കള്ളങ്ങള്‍ കാണിച്ച് ജീവിതം മുന്നോട്ടു നയിക്കുന്ന ആളായാണ് പൃഥ്വി പ്രത്യക്ഷപ്പെടുന്നത്. എല്ലാ കള്ളത്തരങ്ങള്‍ക്കും അവന്‍ ഒരു ഏഴു വയസുകാരി പെണ്‍കുട്ടിയെയും ഒപ്പം കൂട്ടുന്നു. മമ്തയാണ് ഈ സിനിമയില്‍ പൃഥ്വിയുടെ നായിക.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | WD |
| | | കറന്‍സിയില്‍ മീരാനന്ദന്‍ | | സ്വാതി ഭാസ്കര്‍ സംവിധാനം ചെ യ്യുന്ന ‘കറന്‍സി’ കാമുകിയുടെ മു ന്നില്‍ സമ്പന്നനാണെന്ന് തെളിയിക്ക... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - രാജ്യത്തെ നാണ്യ പ്പെരുപ്പ നിരക്ക് പെട്ടെന്ന് താഴേയ്ക്കിറങ്ങി ല്ലെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുകയും കേന്ദ്രമന്ത്രി ചിദംബരം... |
| |
|
|
|
|
|
|
|