യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
മറ്റൊരു മീശമാധവന്‍!
ചൊവ്വ, 8 ജൂലൈ 2008   ( 11:15 IST )
ദിലീപിന് മീശമാധവന്‍ എന്ന ചിത്രം കരിയറിലെ വഴിത്തിരിവായിരുന്നു. സൂപ്പര്‍താരങ്ങളുടെ നിരയിലേക്ക് ദിലീപ് ഉയര്‍ത്തപ്പെട്ടത് മീശമാധവനിലൂടെയാണ്. ചേക്ക് ഗ്രാമത്തിലെ നല്ലവനായ കള്ളനെ അവതരിപ്പിച്ച ആ ചിത്രത്തിന് ശേഷം ദിലീപ് വീണ്ടും കള്ളന്‍റെ വേഷമണിയുകയാണ്. ചിത്രത്തിന്‍റെ പേര് റണ്‍ ഗോപാലാ റണ്‍. സംവിധാനം - ദീപു കരുണാകരന്‍.

ഭാവന മീഡിയാ വിഷന്‍റെ ബാനറില്‍ ഉള്ളാട്ടില്‍ ശശിധരന്‍ നിര്‍മ്മിക്കുന്ന റണ്‍ ഗോപാലാ റണ്‍ തമാശയില്‍ പൊതിഞ്ഞ ഒരു കുടുംബ കഥയാണ്. ഏഴു കഥാപാത്രങ്ങളിലൂടെയാണ് ഈ ചിത്രത്തിന്‍റെ കഥ വികസിക്കുന്നത്. ദിലീപ്, ജഗതി ശ്രീകുമാര്‍, ബിജു മേനോന്‍, സലിം‌ കുമാര്‍, ഹരിശ്രീ അശോകന്‍, മനോജ് കെ ജയന്‍ എന്നിവരാണ് അതില്‍ ആറു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആ കൂട്ടത്തിലേക്ക് പുതുമുഖ നായിക കൂടി എത്തുന്നു. ഒരു ഹൈടെക് കള്ളന്‍റെ കഥയാണ് റണ്‍ ഗോപാലാ റണ്‍.

‘കള്ളന്‍റെ കഥ’ എന്നായിരുന്നു ദീപു കരുണാകരന്‍ ഈ ചിത്രത്തിന് ആദ്യം നല്‍കിയ പേര്. കഥ ഇഷ്ടമായ ദിലീപ് ഉടന്‍ തന്നെ ഈ ചിത്രം ചെയ്യാമെന്ന് സമ്മതിക്കുകയായിരുന്നു. റണ്‍ ഗോപാല റണ്‍ എന്ന് പേരും മാറ്റി. ദീപുവിന്‍റെ ആദ്യ ചിത്രമായ ‘വിന്‍റര്‍’ ഇനിയും പുറത്തു വന്നിട്ടില്ല. ജയറാമും ഭാവനയും മുഖ്യ വേഷങ്ങളില്‍ അഭിനയിച്ച വിന്‍റര്‍ ഒരു ഹൊറര്‍ ചിത്രമായിരുന്നു. അതില്‍ നിന്നും വ്യത്യസ്തമായി പൂര്‍ണമായും ഒരു തമാശച്ചിത്രമൊരുക്കാനാണ് ദീപു കരുണാകരന്‍ ശ്രമിക്കുന്നത്.

ഈ സിനിമയുടെ ഛായാഗ്രഹണം കണ്ണന്‍ നിര്‍വഹിക്കുന്നു. കലാസംവിധാനം ജോസഫ് നെല്ലിക്കല്‍. രാഹുല്‍ രാജും ഗിരീഷ് പുത്തഞ്ചേരിയും ചേര്‍ന്നാണ് ഗാനങ്ങള്‍ ഒരുക്കുന്നത്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
കള്ളത്തരങ്ങളുമായി പൃഥ്വി
നായികമാര്‍ കൂടി; സന്ധ്യ പിന്‍‌വാങ്ങി
ലാലും ഷാജിയും കടലില്‍
ക്രിക്കറ്റ് കളിക്കാന്‍ മമ്മൂട്ടി
കമലഹാസന് ശ്രേയ നായിക
മഴൈ വരപ്പോകുത്...
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
കറന്‍സിയില്‍ മീരാനന്ദന്‍
സ്വാതി ഭാസ്കര്‍ സംവിധാനം ചെ യ്യുന്ന ‘കറന്‍സി’ കാമുകിയുടെ മു ന്നില്‍ സമ്പന്നനാണെന്ന് തെളിയിക്ക...
ചരിത്രമാകാന്‍ നായര്‍‌സാന്‍
ഉലകം ചുറ്റും വാലിബന്‍
വാര്‍ത്ത
വ്യവസായം വാര്‍ത്ത - രാജ്യത്തെ നാണ്യ പ്പെരുപ്പ നിരക്ക് പെട്ടെന്ന് താഴേയ്ക്കിറങ്ങി ല്ലെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുകയും കേന്ദ്രമന്ത്രി ചിദംബരം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...