|
| സാഗര്‍ ഏലിയാസ് ജാക്കി വരുന്നു |
| 8 ജൂലൈ 2008 ( 13:10 IST ) | |
രക്തം മരവിക്കുന്ന കുറ്റകൃത്യങ്ങള്‍ കൊണ്ട് നാടിനെ വിറപ്പിച്ച അധോലോക നായകന്‍. പൊലീസിനെ കബളിപ്പിച്ച് വന്‍ കള്ളക്കടത്തുകള്‍ നടത്തുന്ന ബുദ്ധിരാക്ഷസന്‍. എതിരാളിയുടെ മേല്‍ എന്നും വിജയം മാത്രം നേടുന്ന സാഹസികനായ മനുഷ്യന്‍. അതാണ് സാഗര്‍ ഏലിയാസ് ജാക്കി. മലയാള സിനിമയിലെ പേരുകേട്ട അധോലോക കഥാപാത്രങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നവന്‍. ഇരുപതാം നൂറ്റാണ്ട് എന്ന ചിത്രത്തിലൂടെ ഒരിക്കല്‍ പ്രേക്ഷകരെ ത്രില്ലടിപ്പിച്ച ജാക്കി വീണ്ടും കളത്തിലി റങ്ങുകയാണ്.
‘സാഗര്‍ ഏലിയാസ് ജാക്കി’ എന്ന് തന്നെ പേരിട്ടിരിക്കുന്ന ഈ സിനിമ സംവിധാനം ചെയ്യുന്നത് അമല്‍ നീരദാണ്. ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ രചിക്കുന്നത് എസ് എന്‍ സ്വാമി. ജാക്കിയെ മോഹന്‍ലാല്‍ തന്നെ അവതരിപ്പിക്കുന്നു. സുരേഷ്ഗോപിയും ഈ സിനിമയില്‍ അഭിനയിക്കുന്നുണ്ട്. ദുബായ്, ഗോവ, കൊച്ചി, തിരുവനന്തപുരം എന്നിവയാണ് പ്രധാന ലൊക്കേഷനുകള്‍.
“ഇത് ഇരുപതാം നൂറ്റാണ്ടിന്‍റെ രണ്ടാം ഭാഗമല്ല. മോഹന്‍ലാലിന്‍റെ കഥാപാത്രത്തിന്‍റെ പേര് സാഗര്‍ ഏലിയാസ് ജാക്കി എന്നാണ്. തിരക്കഥ എസ് എന്‍ സ്വാമിയുടേതുമാണ്” നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂര്‍ പറയുന്നു. എസ് എന്‍ സ്വാമിയുടെ തിരക്കഥയില്‍ കെ മധു സംവിധാനം ചെയ്ത ചിത്രമാണ് ഇരുപതാം നൂറ്റാണ്ട്. അതിന്‍റെ രണ്ടാം ഭാഗമെന്നോണം ‘ഇരുപത്തൊന്നാം നൂറ്റാണ്ട്’ എന്ന പേരില്‍ ഷാജി കൈലാസാണ് പുതിയ ചിത്രം സംവിധാനം ചെയ്യാമെന്നേറ്റത്. എന്നാല്‍ കെ മധു ഈ സംരംഭത്തിനെതിരെ രംഗത്തെത്തി എന്നാണ് അറിയാന്‍ കഴിഞ്ഞത്.
| | (ഉറവിടം - വെബ്‌ദുനിയ) |
|
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | WD |
| | | കറന്‍സിയില്‍ മീരാനന്ദന്‍ | | സ്വാതി ഭാസ്കര്‍ സംവിധാനം ചെ യ്യുന്ന ‘കറന്‍സി’ കാമുകിയുടെ മു ന്നില്‍ സമ്പന്നനാണെന്ന് തെളിയിക്ക... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - രാജ്യത്തെ നാണ്യ പ്പെരുപ്പ നിരക്ക് പെട്ടെന്ന് താഴേയ്ക്കിറങ്ങി ല്ലെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുകയും കേന്ദ്രമന്ത്രി ചിദംബരം... |
| |
|
|
|
|
|
|
|