യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
ഒരു കല്യാണമേളം
ചൊവ്വ, 8 ജൂലൈ 2008   ( 17:56 IST )
സുരേഷ് ഗോപിയും മുകേഷും അളിയന്‍‌മാരായി അഭിനയിക്കുന്ന ചിത്രമാണ് ‘കാഞ്ചീപുരത്തെ കല്യാണം‘. നവാഗതരായ ഫാസിലും ജയകൃഷ്ണയും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ഈ സിനിമ നര്‍മ്മത്തില്‍ പൊതിഞ്ഞ ഒരു കുടുംബ കഥയാണ്. രണ്ട് നായികമാരാണ് ഈ ചിത്രത്തിലുള്ളത്. ഇവര്‍ ആരൊക്കെയാണെന്ന് തീരുമാനിച്ചിട്ടില്ല.

രാജീവ് മേനോനും പട്ടരു മഠം നജീബും അളിയന്‍‌മാരാണ്. ഒരു ഇവന്‍റ്‌ മാനേജുമെന്‍റ് ഗ്രൂപ്പിന്‍റെ ഉടമകളാണിവര്‍. ഒരിക്കല്‍ കാഞ്ചീപുരത്തെ ഒരു കല്യാണനടത്തിപ്പിന്‍റെ ചുമതല ഇവര്‍ ഏറ്റെടുക്കുന്നു. എന്നാല്‍ അത് ഇവരുടെ ജീവിതത്തിലുണ്ടാക്കിയ കുഴപ്പങ്ങള്‍ അനവധിയാണ്. രസകരമായ കഥാസന്ദര്‍ഭങ്ങളിലൂടെയാണ് കാഞ്ചീപുരത്തെ കല്യാണം വികസിക്കുന്നത്.

തമിഴിലെ പ്രശസ്ത താരം ത്യാഗരാജനും ഈ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. ‘തിളക്ക’മായിരുന്നു ത്യാഗരാജന്‍ ഒടുവില്‍ അഭിനയിച്ച മലയാള ചിത്രം. സംവിധായകരുടെ കഥയ്ക്ക് ജെ പള്ളാശേരിയാണ് തിരക്കഥ രചിക്കുന്നത്.

കൌതുക വാര്‍ത്തകള്‍, തൂവല്‍‌സ്പര്‍ശം, സുന്ദരപുരുഷന്‍ തുടങ്ങി ഒട്ടേറെ ഹിറ്റുകള്‍ സമ്മാനിച്ചവരാണ് സുരേഷ്ഗോപി - മുകേഷ് ടീം. ഇരുവരും വീണ്ടും ഒന്നിക്കുമ്പോള്‍ മികച്ച ഒരു വിനോദചിത്രമാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്. ജഗതി, ഇന്നസെന്‍റ്, സുരാജ് വെഞ്ഞാറമ്മൂട്, കൊച്ചു പ്രേമന്‍, സലിം കുമാര്‍, അനിരുദ്ധ് തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.

സാലു ജോര്‍ജാണ് ഛായാഗ്രഹണം. സംഗീതം - എം ജയചന്ദ്രന്‍. നന്ദിതാ മീഡിയാ വിഷന്‍റെ ബാനറില്‍ രമേഷ്കുമാറാണ് കാഞ്ചീപുരത്തെ കല്യാണം നിര്‍മ്മിക്കുന്നത്.

(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
സാഗര്‍ ഏലിയാസ് ജാക്കി വരുന്നു
മറ്റൊരു മീശമാധവന്‍!
കള്ളത്തരങ്ങളുമായി പൃഥ്വി
നായികമാര്‍ കൂടി; സന്ധ്യ പിന്‍‌വാങ്ങി
ലാലും ഷാജിയും കടലില്‍
ക്രിക്കറ്റ് കളിക്കാന്‍ മമ്മൂട്ടി
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
കറന്‍സിയില്‍ മീരാനന്ദന്‍
സ്വാതി ഭാസ്കര്‍ സംവിധാനം ചെ യ്യുന്ന ‘കറന്‍സി’ കാമുകിയുടെ മു ന്നില്‍ സമ്പന്നനാണെന്ന് തെളിയിക്ക...
ചരിത്രമാകാന്‍ നായര്‍‌സാന്‍
ഉലകം ചുറ്റും വാലിബന്‍
വാര്‍ത്ത
വ്യവസായം വാര്‍ത്ത - രാജ്യത്തെ നാണ്യ പ്പെരുപ്പ നിരക്ക് പെട്ടെന്ന് താഴേയ്ക്കിറങ്ങി ല്ലെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുകയും കേന്ദ്രമന്ത്രി ചിദംബരം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...