|
| മോഹന്‍ലാലിന് 4 കോടി പ്രതിഫലം! |
| ബുധന്‍, 9 ജൂലൈ 2008 ( 13:02 IST ) | |
മലയാള സിനിമയില്‍ പ്രതിഫലങ്ങള്‍ കോടിക്കണക്കുകളില്‍ എത്തിച്ചത് മമ്മൂട്ടിയും മോഹന്‍ലാലുമാണ്. ഇരുവരും ഇപ്പോള്‍ ഒരു കോടി രൂപ വീതം പ്രതിഫലം പറ്റുന്നുണ്ട്. ഇടയ്ക്ക് കോളജു കുമാരന്‍ എന്ന തുളസീദാസ് ചിത്രത്തില്‍ അഭിനയിക്കാന്‍ മോഹന്‍ലാല്‍ ഒന്നേകാല്‍ കോടി രൂപ വാങ്ങിയത് വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ, പ്രതിഫലക്കാര്യത്തില്‍ വീണ്ടും അമ്പരപ്പിക്കുകയാണ് മോഹന്‍ലാല്‍. നായര്‍സാന്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിന് നാലു കോടി രൂപയാണ് ലാല്‍ വാങ്ങുന്നത്!
ആല്‍ബര്‍ട്ട് സംവിധാനം ചെയ്യുന്ന ജാപ്പനീസ് ചിത്രമാണ് നായര്‍സാന്‍. ലോകമെങ്ങും റിലീസ് ചെയ്യുന്ന ഈ ചിത്രത്തിന് ഇംഗ്ലീഷ് പതിപ്പും ഉണ്ടാകും. ജാക്കിചാന്‍ അഭിനയിക്കുന്നുണ്ടെന്നതും നായര്‍സാന്‍റെ പ്രത്യേകതയാണ്. ഒരു അന്താരാഷ്ട്ര സംരംഭമായതു കൊണ്ടാണ് ഈ ചിത്രത്തിന് ലാല്‍ ഇത്രയും വലിയ തുക വാങ്ങുന്നത്. 15 ദിവസത്തേക്ക് മാത്രം ഡേറ്റ് നല്‍കിയിരിക്കുന്ന ജാക്കിചാന് ഈ സിനിമയില്‍ മുപ്പത് കോടി രൂപയാണ് പ്രതിഫലം നല്‍കുന്നത്.
ഇതോടെ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന താരമായി മോഹന്‍ലാല്‍ മാറിയിരിക്കുകയാണ്. വല്ലപ്പോഴും ലഭിക്കുന്ന ഇത്തരം അവസരങ്ങളില്‍ മാത്രമേ നാലുകോടിയും അഞ്ചു കോടിയുമൊക്കെ വാങ്ങാന്‍ മലയാള താരങ്ങള്‍ക്കാവുകയുള്ളൂ. ഈ പറയുന്ന നാലു കോടിയുണ്ടെങ്കില്‍ യുവതാരങ്ങളെ വച്ച് രണ്ട് ചിത്രം ചെയ്യാം എന്നതാണ് മലയാള സിനിമയുടെ അവസ്ഥ.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | WD |
| | | കറന്‍സിയില്‍ മീരാനന്ദന്‍ | | സ്വാതി ഭാസ്കര്‍ സംവിധാനം ചെ യ്യുന്ന ‘കറന്‍സി’ കാമുകിയുടെ മു ന്നില്‍ സമ്പന്നനാണെന്ന് തെളിയിക്ക... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - രാജ്യത്തെ നാണ്യ പ്പെരുപ്പ നിരക്ക് പെട്ടെന്ന് താഴേയ്ക്കിറങ്ങി ല്ലെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുകയും കേന്ദ്രമന്ത്രി ചിദംബരം... |
| |
|
|
|
|
|
|
|