|
| അമീര്‍ വാക്കു പാലിക്കുന്നില്ല |
| വ്യാഴം, 10 ജൂലൈ 2008 ( 11:14 IST ) | |
ബോളിവുഡ് സൂപ്പര്‍താരം അമീര്‍ഖാന്‍ തന്‍റെ ആരാധകര്‍ക്ക് നല്‍കിയ വാക്ക് പാലിക്കുന്നില്ല. അമീറിനെപ്പോലെ ഇന്ത്യന്‍ സിനിമയിലെ അതികായനായ ഒരു വ്യക്തി ഒരിക്കലും തന്‍റെ ആരാധകരെ വിഷമിപ്പിക്കില്ലെന്ന് എല്ലാവര്‍ക്കും അറിയാം. പിന്നെ ഏതുകാര്യത്തിലാണ് അമീര്‍ വാക്കു പാലിക്കാത്തതെന്ന് ആലോചിച്ച് തല പുകയ്ക്കേണ്ട. തല പുകയുന്ന കാര്യത്തില്‍ തന്നെയാണ് അമീര്‍ ആരാധകരോട് അനീതി കാട്ടുന്നത്. അതെ, അടുത്തിടെ വീണ്ടും തുടങ്ങിയ സിഗരറ്റുവലി നിര്‍ത്താന്‍ അദ്ദേഹത്തിന് കഴിയുന്നില്ല. തന്‍റെ പുതിയ നിര്‍മ്മാണ സംരംഭമായ ‘ജാനേ തു..യ ജാനേ ന’ റിലീസായാല്‍ ഉടന്‍ പുകവലി നിര്‍ത്താം എന്ന് ബ്ലോഗിലൂടെ അമീര്‍ ആരാധാകര്‍ക്ക് വാക്കു നല്‍കിയിരുന്നതാണ്. എന്നാല്‍ ‘ജാനേ തു...’ റിലീസായി. വന്‍ ഹിറ്റുമായി. പക്ഷേ, പുകവലി നിര്‍ത്താന്‍ അമീര്‍ നടത്തിയ ശ്രമമൊക്കെ പരാജയപ്പെട്ടു.
ഏറെക്കാലം മുന്‍പേ അമീര്‍ പുകവലി നിര്‍ത്തിയിരുന്നതാണ്. എന്നാല്‍ അനന്തരവനായ ഇമ്രാന്‍ ഖാനെ നായകനാക്കി ‘ജാനേ തു...യ ജാനേ ന’ നിര്‍മ്മിക്കാന്‍ തുടങ്ങിയപ്പോള്‍ അമീറിന് പുകവലി വീണ്ടും തുടങ്ങേണ്ടി വന്നു. അത്രയ്ക്കായിരുന്നു ആ ചിത്രം നിര്‍മ്മിക്കുന്നതിനിടെ ഉണ്ടായ ടെന്‍ഷന്‍. ചിത്രം റിലീസാകുന്നതോടെ ടെന്‍ഷന്‍ കുറയുമെന്നും അപ്പോള്‍ പുകവലി നിര്‍ത്താമെന്നുമായിരുന്നു അമീര്‍ ഖാന്‍ ആരാധകര്‍ക്ക് വാക്ക് നല്‍കിയിരുന്നത്. എന്നാല്‍ പുകവലി ഇപ്പോഴും നിര്‍ബാധം തുടരുകയാണ്.
പുകവലി നിര്‍ത്താനും കഴിയുന്നില്ല, ആരാധകരെ തൃപ്തിപ്പെടുത്താനും കഴിയുന്നില്ല. ധര്‍മ്മസങ്കടത്തിലാണ് ഇന്ത്യയുടെ അഭിമാനതാരം.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | WD |
| | | കറന്‍സിയില്‍ മീരാനന്ദന്‍ | | സ്വാതി ഭാസ്കര്‍ സംവിധാനം ചെ യ്യുന്ന ‘കറന്‍സി’ കാമുകിയുടെ മു ന്നില്‍ സമ്പന്നനാണെന്ന് തെളിയിക്ക... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - രാജ്യത്തെ നാണ്യ പ്പെരുപ്പ നിരക്ക് പെട്ടെന്ന് താഴേയ്ക്കിറങ്ങി ല്ലെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുകയും കേന്ദ്രമന്ത്രി ചിദംബരം... |
| |
|
|
|
|
|
|
|