|
| ഷാരുഖിന് പ്രായമായി! |
| വ്യാഴം, 10 ജൂലൈ 2008 ( 14:56 IST ) | |
ഇപ്പോഴും കൌമാര പ്രായക്കാരുടെ ഇഷ്ടതാരവും ബോളിവുഡ് മെഗാസ്റ്റാറുമായ ഷാരുഖ് ഖാന് പ്രായം കൂടുതലായതിനാല്‍ ഒരു സിനിമയിലെ അവസരം നഷ്ടമായി! പുതിയ ചിത്രമായ കിസ്മത് കണക്ഷനിലെ നായകവേഷത്തില്‍ ഷാരുഖിനെ പരിഗണിക്കാത്തത് അദ്ദേഹത്തിന് പ്രായം ഏറിയതുകൊണ്ടാണെന്ന് സംവിധായകന്‍ ആസിസ് മിര്‍സ പറയുന്നു. ആസിസിന്‍റെ മുന്‍ ചിത്രങ്ങളിലെ സ്ഥിരം നായകനായിരുന്നു ഷാരുഖ്.
“കിസ്മത് കണക്ഷനിലെ നായക വേഷത്തിന് ഷാരുഖ് ഒട്ടും അനുയോജ്യനല്ല. എന്‍റെ സിനിമയിലെ നായകന്‍ 26 വയസുള്ളവനാണ്. ഷാരുഖിനാകട്ടെ നാല്പതിന് മുകളിലാണ് പ്രായം. അതു കൊണ്ടു തന്നെ അദ്ദേഹത്തെ ഒഴിവാക്കി” ആസിസ് മിര്‍സ പറയുന്നു. കിസ്മത് കണക്ഷനില്‍ ഷാഹിദ് കപൂറാണ് നായകന്‍. നായിക - വിദ്യാ ബാലന്‍.
ആസിസിന്‍റെ മുന്‍ ചിത്രങ്ങളായ രാജു ബന്‍ ഗയാ ജന്‍റില്‍മാന്‍, യെസ് ബോസ്, ഫിര്‍ ഫി ദില്‍ ഹെ ഹിന്ദുസ്ഥാനി, ഛല്‍തേ ഛല്‍തേ തുടങ്ങിയ ചിത്രങ്ങളില്‍ ഷാരുഖ് ആയിരുന്നു നായകന്‍. ഷാരുഖിനെ മാറ്റിയെങ്കിലും തന്‍റെ സ്ഥിരം നായികമാരില്‍ ഒരാളായിരുന്ന ജൂഹി ചൌളയെ കിസ്മത് കണക്ഷനില്‍ ഒരു അതിഥി വേഷത്തില്‍ ആസിസ് മിര്‍സ നിലനിര്‍ത്തിയിട്ടുണ്ട്. ചെറിയ വേഷമാണെങ്കിലും ജൂഹി തന്‍റെ കഥാപാത്രത്തെ ഭംഗിയാക്കിയതായി സംവിധായകന്‍ സാക്‍ഷ്യപ്പെടുത്തുന്നു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | WD |
| | | കറന്‍സിയില്‍ മീരാനന്ദന്‍ | | സ്വാതി ഭാസ്കര്‍ സംവിധാനം ചെ യ്യുന്ന ‘കറന്‍സി’ കാമുകിയുടെ മു ന്നില്‍ സമ്പന്നനാണെന്ന് തെളിയിക്ക... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - രാജ്യത്തെ നാണ്യ പ്പെരുപ്പ നിരക്ക് പെട്ടെന്ന് താഴേയ്ക്കിറങ്ങി ല്ലെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുകയും കേന്ദ്രമന്ത്രി ചിദംബരം... |
| |
|
|
|
|
|
|
|