യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
മൂന്ന് വിഡ്ഢികളില്‍ കരീന
11 ജൂലൈ 2008   ( 11:48 IST )
കരിയറിലെ ഏറ്റവും നല്ല സമയമാണ് കരീന കപൂറിന് ഇപ്പോള്‍. ചിത്രങ്ങള്‍ ഹിറ്റാകുന്നതിലല്ല, ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതിലാണ് കാര്യമെന്ന് കരീന തിരിച്ചറിഞ്ഞിരിക്കുന്നു. വന്‍ താരങ്ങള്‍ക്കൊപ്പം, വലിയ ചിത്രങ്ങളില്‍ മികച്ച കഥാപാത്രങ്ങളാണ് കരീനയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇനി വരാന്‍ പോകുന്ന കരീനച്ചിത്രങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ‘ത്രീ ഇഡിയറ്റ്സ്’ ആണ്. മുന്നാഭായിയെ ബോളിവുഡിന് പരിചയപ്പെടുത്തിയ രാജ് കുമാര്‍ ഹിരാനിയാണ് ത്രീ ഇഡിയറ്റ്സിന്‍റെ സംവിധായകന്‍. നായകന്‍ - അമീര്‍ ഖാന്‍.

മൂന്ന് ഐ ഐ ടി വിദ്യാര്‍ത്ഥികള്‍ കാമ്പസില്‍ നേരിടുന്ന പ്രതിസന്ധികളുടെ കഥയാണ് ത്രീ ഇഡിയറ്റ്സ്. അമീറിനെയും കരീനയെയും കൂടാതെ മാധവന്‍, സര്‍മാന്‍ ജോഷി, ബൊമന്‍ ഇറാനി തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. ലഗാന്‍, ദില്‍ ചാഹ്താ ഹെ, രംഗ് ദേ ബസന്തി, മംഗല്‍‌പാണ്ഡേ, താരേ സമീന്‍ പര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അമീര്‍ നായകനാകുന്നു എന്നതു തന്നെയായിരിക്കണം ത്രീ ഇഡിയറ്റ്സില്‍ അഭിനയിക്കാന്‍ കരീനയെ പ്രേരിപ്പിച്ച ഒന്നാമത്തെ ഘടകം. ഇപ്പറഞ്ഞ അമീര്‍ ചിത്രങ്ങളെല്ലാം ചരിത്ര വിജയം നേടിയിരുന്നു. അതു കൊണ്ടു തന്നെ അമീര്‍ ഖാന്‍ നായകനാകുന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ലല്ലോ.

ബോളിവുഡിനെ ഇളക്കി മറിച്ച മുന്നാഭായ് എം ബി ബി എസ്, ലഗേ രഹോ മുന്നാഭായ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രാജ് കുമാര്‍ ഹിരാനി സംവിധാനം ചെയ്യുന്ന ചിത്രം എന്നതും കരീനയെ സ്വാധീനിച്ചിരിക്കണം. ജബ് വീ മെറ്റിലെയും ഓംകാരയിലെയും കഥാപാത്രങ്ങളുടെ വിജയവും ഡോണില്‍ അവതരിപ്പിച്ച ഐറ്റം നമ്പരിന് ലഭിച്ച ആവേശകരമായ സ്വീകരണവും കരീനയെ ബോളിവുഡ് നായികമാരില്‍ മുന്‍‌ നിരയില്‍ എത്തിച്ചിരിക്കുകയാണ്. അമീര്‍ ചിത്രത്തിലെ നായികാ വേഷത്തോടെ ഹിന്ദിയിലെ നമ്പര്‍ വണ്‍ ആകാമെന്ന് കരീന സ്വപ്നം കാണുന്നു.


(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
പ്രതിഫലം കുറഞ്ഞു; ഇഷ പിണങ്ങി
ഷാരുഖിന് പ്രായമായി!
അമീര്‍ വാക്കു പാലിക്കുന്നില്ല
മരുതനായകവുമായി വീണ്ടും കമല്‍
മോഹന്‍ലാലിന് 4 കോടി പ്രതിഫലം!
സുരേഷ്ഗോപിയുടെ താവളം
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
കറന്‍സിയില്‍ മീരാനന്ദന്‍
സ്വാതി ഭാസ്കര്‍ സംവിധാനം ചെ യ്യുന്ന ‘കറന്‍സി’ കാമുകിയുടെ മു ന്നില്‍ സമ്പന്നനാണെന്ന് തെളിയിക്ക...
ചരിത്രമാകാന്‍ നായര്‍‌സാന്‍
ഉലകം ചുറ്റും വാലിബന്‍
വാര്‍ത്ത
വ്യവസായം വാര്‍ത്ത - രാജ്യത്തെ നാണ്യ പ്പെരുപ്പ നിരക്ക് പെട്ടെന്ന് താഴേയ്ക്കിറങ്ങി ല്ലെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുകയും കേന്ദ്രമന്ത്രി ചിദംബരം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...