|
| എങ്ങും ജെനിലിയ തരംഗം |
| വെള്ളി, 11 ജൂലൈ 2008 ( 15:57 IST ) | |
ഓര്‍മ്മയില്ലേ ഹരിണിയെ? 'ബോയ്സ്' എന്ന ഷങ്കര്‍ ചിത്രത്തില്‍ ബോയ്സ് മ്യൂസിക് ബാന്‍ഡിലെ ഒരേയൊരു പെണ്‍കുട്ടി. ബോയ്സ് വന്‍ ഹിറ്റായപ്പോള്‍ അത് ഏറ്റവും കൂടുതല്‍ ഗുണമായത് രണ്ടു പേര്‍ക്കാണ്. ഭരതിനും ‘ഹരിണി’ എന്ന നായികയെ അവതരിപ്പിച്ച ജെനിലിയ ഡിസൂസയ്ക്കും. ബോയ്സിന് ശേഷം ജനിലിയയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഇപ്പോഴിതാ തമിഴിലും തെലുങ്കിലും ഹിന്ദിയിലും ജെനിലിയ തരംഗമാകുകയാണ്.
തുടര്‍ച്ചയായി മൂന്നു ഭാഷയിലും മെഗാഹിറ്റുകള്‍ തീര്‍ക്കുകയാണ് ജെനിലിയ. തെലുങ്കില്‍ ഭാസ്കര്‍ സംവിധാനം ചെയ്ത ‘ബൊമ്മറിലു’ ചരിത്ര വിജയം നേടി. ആ സിനിമ ‘സന്തോഷ് സുബ്രഹ്മണ്യം’ എന്ന പേരില്‍ തമിഴില്‍ റീമേക്ക് ചെയ്തു. ജെനിലിയ തന്നെയായിരുന്നു ആ ചിത്രത്തിലെയും നായിക. സന്തോഷ് സുബ്രഹ്‌മണ്യത്തിലെ ‘ഹാസിനി’ എന്ന കഥാപാത്രം ഏവരുടെയും ഹൃദയം കീഴടക്കി. ഇപ്പോഴിതാ അമീര്‍ ഖാന്‍റെ അനന്തിരവന്‍ ഇമ്രാന്‍ ഖാന്‍ നായകനായ ‘ജാനേ തു യ..ജാനേ ന’ എന്ന ചിത്രത്തിലെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ ബോളിവുഡും ജെനിലിയ കീഴടക്കുകയാണ്. ‘ജാനേ തു‘ ഈ വര്‍ഷത്തെ മെഗാഹിറ്റുകളില്‍ ഒന്നായി മാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് തൊട്ടു മുന്‍പ് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മേരേ ബാപ് പെഹലേ ആപ് എന്ന ചിത്രത്തിലെ നായികയായും ജെനിലിയ തിളങ്ങിയിരുന്നു.
ജെനിലിയയുടെ കുസൃതിച്ചിരിയും സംസാരവും നിഷ്കളങ്കതയുള്ള മുഖവുമാണ് ഭാഷയ്ക്കതീതമായി പ്രേക്ഷകരെ ആകര്‍ഷിച്ചിരിക്കുന്നത്. ഇതാദ്യമായല്ല ജെനിലിയ ഹിന്ദി ചിത്രത്തില്‍ അഭിനയിക്കുന്നത്. തുജേ മേരി കസം, മസ്തി എന്നീ ചിത്രങ്ങളില്‍ ജെനിലിയ അഭിനയിച്ചിട്ടുണ്ട്. തമിഴില്‍ നിന്നും തെലുങ്കില്‍ നിന്നും ഹിന്ദിയില്‍ നിന്നും കൈ നിറയെ അവസരങ്ങളാണ് ഈ താരത്തെ തേടി എത്തിയിരിക്കുന്നത്. തെലുങ്കിലാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെങ്കിലും ബോളിവുഡില്‍ അടുത്ത വര്‍ഷവും രണ്ടു ചിത്രങ്ങളില്‍ ജെനിലിയ അഭിനയിക്കുന്നുണ്ട്. ഇറ്റ്സ് മൈ ലൈഫ്, ലൈഫ് പാര്‍ട്ണര്‍ എന്നിവയാണ് അവ. ബൊമ്മറിലുവിന്‍റെ ഹിന്ദി പതിപ്പാണ് ഇറ്റ്സ് മൈ ലൈഫ്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | WD |
| | | കറന്‍സിയില്‍ മീരാനന്ദന്‍ | | സ്വാതി ഭാസ്കര്‍ സംവിധാനം ചെ യ്യുന്ന ‘കറന്‍സി’ കാമുകിയുടെ മു ന്നില്‍ സമ്പന്നനാണെന്ന് തെളിയിക്ക... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - രാജ്യത്തെ നാണ്യ പ്പെരുപ്പ നിരക്ക് പെട്ടെന്ന് താഴേയ്ക്കിറങ്ങി ല്ലെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുകയും കേന്ദ്രമന്ത്രി ചിദംബരം... |
| |
|
|
|
|
|
|
|