യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
ജാക്കിചാന് ശേഷം ശില്‍‌പ!
വെള്ളി, 11 ജൂലൈ 2008   ( 18:40 IST )
ജാക്കി ചാന്‍ ഇപ്പോള്‍ ഇന്ത്യന്‍ സിനിമയുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ നിറയുകയാണ്. ദശാവതാരത്തിന്‍റെ ഓഡിയോ റിലീസിന് അദ്ദേഹം വന്നത് വന്‍ വാര്‍ത്തയായിരുന്നു. മോഹന്‍ലാലിന്‍റെ നായര്‍സാനില്‍ അഭിനയിക്കുന്നതാണ് മറ്റൊരു ചൂടന്‍ വാര്‍ത്ത. മല്ലിക ഷെരാവത്തുമൊത്ത് ജാക്കി അഭിനയിച്ചതും മഹാസംഭവമായി. എന്നാലിതാ ജാക്കിയുമായി ബന്ധപ്പെട്ട മറ്റൊരു ഇന്ത്യന്‍ വിശേഷം. ബോളിവുഡ് സുന്ദരി ശില്‍‌പ ഷെട്ടിക്ക് ഈയിടെ ലണ്ടനില്‍ വച്ചൊരു അവാര്‍ഡ് കിട്ടി. കഴിഞ്ഞ വര്‍ഷം ഇതേ അവാര്‍ഡ് ജാക്കി ചാനായിരുന്നുവത്രേ!

ഗ്ലോബല്‍ കള്‍ച്ചറല്‍ ഡൈവേര്‍സിറ്റി പുരസ്കാരമാണ് ശില്‍പ ഷെട്ടിക്ക് ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ജാക്കി ചാന് ലഭിച്ച അവാര്‍ഡ് ആണിതെന്ന് അറിഞ്ഞതോടെ ഗോവയില്‍ ഷൂട്ടിംഗിലായിരുന്ന ശില്‍‌പ അതൊക്കെ ഇട്ടെറിഞ്ഞ് ലണ്ടനിലേക്ക് പറന്നു.

“കഴിഞ്ഞ വര്‍ഷം ഇതേ അവാര്‍ഡ് ജാക്കി ചാനായിരുന്നു. ഇപ്പോള്‍ എനിക്ക് ലഭിച്ചിരുന്നു. ഇക്കാര്യത്തില്‍ എനിക്ക് വലിയ സന്തോഷവും അഭിമാനവുമുണ്ട്” - ശില്‍‌പ പറയുന്നു. ഇതു മാത്രമല്ല, അവാര്‍ഡ് വാങ്ങിയ ശേഷം ശില്‍‌പ ബ്രിട്ടീഷ് പ്രധാനമന്ത്രി ഗോര്‍ഡന്‍ ബ്രൌണിനെ വീട്ടില്‍ പോയി കണ്ടത്രേ!. ശില്‍‌പയുടെ കാലം വരാനിരിക്കുന്നതേയുള്ളൂ എന്നാണ് ബോളിവുഡ് ജ്യോതിഷികള്‍ പറയുന്നത്.

(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
എങ്ങും ജെനിലിയ തരംഗം
മൂന്ന് വിഡ്ഢികളില്‍ കരീന
പ്രതിഫലം കുറഞ്ഞു; ഇഷ പിണങ്ങി
ഷാരുഖിന് പ്രായമായി!
അമീര്‍ വാക്കു പാലിക്കുന്നില്ല
മരുതനായകവുമായി കമല്‍
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
മരുതനായകവുമായി കമല്‍
ഇന്ത്യന്‍ സിനിമയിലെ തന്നെ വിസ്മ യമാകുമായിരുന്ന മരുതനായകം ഇ നി നടക്കില്ലെന്ന് ഏവരും കരുതി...
കള്ളത്തരങ്ങളുമായി പൃഥ്വി
മറ്റൊരു മീശമാധവന്‍!
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ടാറ്റ പുറത്തിറക്കു ന്ന ഒരു ലക്ഷ രൂപയുടെ കാറായ ടാറ്റ നാനോയ്ക്ക്‌ ബുക്കിങ്‌ ഏര്‍പ്പെടുത്തിയേക്കും‌. ഓണ്‍‌ലൈന്‍ ബുക്കിങ്‌ സെപ്റ്റംബറില്‍ ആരം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...