യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
ജാനേ തു...വന്‍ ഹിറ്റിലേക്ക്
ശനി, 12 ജൂലൈ 2008   ( 10:52 IST )
അമീര്‍ ഖാന്‍ നിര്‍മ്മിച്ച് അനന്തരവന്‍ ഇമ്രാന്‍ ഖാന്‍ നായകനായ ‘ജാനേ തു...യ ജാനേ ന’ വന്‍ ഹിറ്റിലേക്ക് കുതിക്കുകയാണ്. ഒപ്പം റിലീസായ ‘ലവ്സ്റ്റോറി 2050‘യെ ബഹുദൂരം പിന്തള്ളിയാണ് ‘ജാനേ തു‘വിന്‍റെ കുതിപ്പ്. അങ്ങനെ പുതിയ ഒരു താരോദയം കൂടി ബോളിവുഡില്‍ സംഭവിച്ചിരിക്കുകയാണ്. 20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അമീര്‍ ഖാന്‍ അരങ്ങേറിയപ്പോള്‍ നല്‍കിയ അതേ സ്വീകരണമാണ് ബോളിവുഡ് ഇമ്രാന്‍ ഖാനും നല്‍കുന്നത്.

ഒരു ചോക്ലേറ്റ് ബോയ് എന്നതിനപ്പുറം മികച്ച അഭിനയ മുഹൂര്‍ത്തങ്ങളെ പുതുമുഖത്തിന്‍റെ പതര്‍ച്ചയേതുമില്ലാതെ അവതരിപ്പിച്ചിരിക്കുകയാണ് ഇമ്രാന്‍ ഖാന്‍. മനോഹരമായ ഒരു പ്രണയകഥയെ ഹൃദയസ്പര്‍ശിയായി ചിത്രീകരിച്ചതാണ് ജാനേ തുവിന്‍റെ വിജയരഹസ്യം. ഗാനരചയിതാവും തിരക്കഥാകൃത്തുമായിരുന്ന അബ്ബാസ് ടൈര്‍വാല ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണിത്.

ജെനിലിയ ഡിസൂസയുടെ പ്രകടനത്തെയും എടുത്തു പറയണം. ജയ്, അതിഥി എന്നീ കഥാപാത്രങ്ങളായി ഇമ്രാനും ജെനിലിയയും തമ്മില്‍ രൂപപ്പെട്ട രസതന്ത്രം പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് വലിച്ചടുപ്പിക്കുകയാണ്. എ ആര്‍ റഹ്‌മാന്‍റെ സംഗീതവും വിജയഘടകമായി. എന്നാല്‍ വന്‍ പ്രതീക്ഷയുണര്‍ത്തി തിയേറ്ററുകളിലെത്തിയ ലവ്‌ സ്റ്റോറി 2050 പരാജയമായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹര്‍മന്‍ ബാവേജയുടെ പ്രകടനമൊഴിച്ചാല്‍ ഒരു സിനിമ എന്ന നിലയില്‍ ലവ്‌സ്റ്റോറി പൂര്‍ണ പരാജയമാണ്.



(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ജാക്കിചാന് ശേഷം ശില്‍‌പ!
എങ്ങും ജെനിലിയ തരംഗം
മൂന്ന് വിഡ്ഢികളില്‍ കരീന
പ്രതിഫലം കുറഞ്ഞു; ഇഷ പിണങ്ങി
ഷാരുഖിന് പ്രായമായി!
അമീര്‍ വാക്കു പാലിക്കുന്നില്ല
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
മരുതനായകവുമായി കമല്‍
ഇന്ത്യന്‍ സിനിമയിലെ തന്നെ വിസ്മ യമാകുമായിരുന്ന മരുതനായകം ഇ നി നടക്കില്ലെന്ന് ഏവരും കരുതി...
കള്ളത്തരങ്ങളുമായി പൃഥ്വി
മറ്റൊരു മീശമാധവന്‍!
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ടാറ്റ പുറത്തിറക്കു ന്ന ഒരു ലക്ഷ രൂപയുടെ കാറായ ടാറ്റ നാനോയ്ക്ക്‌ ബുക്കിങ്‌ ഏര്‍പ്പെടുത്തിയേക്കും‌. ഓണ്‍‌ലൈന്‍ ബുക്കിങ്‌ സെപ്റ്റംബറില്‍ ആരം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...