യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
രാം ഗോപാല്‍ വര്‍മ്മ ചുവടുമാറ്റുന്നു
മുംബൈ (ഏജന്‍സി), 12 ജൂലൈ 2008   ( 16:07 IST )
പ്രണയത്തിന് പ്രാധാന്യം നല്‍കുന്ന ഹാസ്യ സിനിമക്ക് പിന്നില്‍ സൂപ്പര്‍ സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ പ്രവര്‍ത്തിക്കുന്നതായുള്ള വാര്‍ത്ത ഒരു പക്ഷേ അതിശയോക്തിയായി തോന്നിയേക്കാം. അധോലോക നായകന്‍‌മാരുടെ ലോകവും പ്രകൃത്യതീത ശക്തികളും എന്നും തന്‍റെ സിനിമകള്‍ക്ക് വിഷയമാക്കിയിട്ടുള്ള വര്‍മ്മ പക്ഷേ ചുവടുമാറ്റത്തിന്‍റെ പാതയിലാണ്. തനിക്ക് ഏറ്റവും അസൌകര്യം നല്‍കുന്നതെന്ന് താന്‍ തന്നെ ഒരിക്കല്‍ വിശേഷിപ്പിച്ച പ്രണയത്തിന്‍റെയും ഹാസ്യത്തിന്‍റെയും ലോകത്തിലൂടെ സഞ്ചരിക്കാനുള്ള ഒരുക്കത്തിലാണ് അദ്ദേഹം ഇപ്പോള്‍.

പ്രണയത്തിന്‍റെ മണമുള്ള ഒരു ഹാസ്യ സിനിമക്ക് രൂപം നല്‍കാനുള്ള ശ്രമത്തിലാണ് താനിപ്പോഴെന്ന് വര്‍മ്മ വ്യക്തമാക്കി. രണ്ട് ദശാബ്ദങ്ങള്‍ നീണ്ടു നിന്ന സിനിമാ ജീവിതത്തിനിടയില്‍ ഇതാദ്യമായാണ് ജീവിതത്തിന്‍റെ ലളിതമായ വശം ചിത്രീകരിക്കാന്‍ വര്‍മ്മ ഒരുങ്ങുന്നത്. സത്യയും കമ്പനിയും ഭൂതും ഒരുക്കിയ സംവിധായകന് ഹാസ്യം എങ്ങിനെ വഴങ്ങുമെന്നത് ഇനി കാത്തിരുന്ന് കാണാം.

വര്‍മ്മയുടെ ഏറ്റവും ഒടുവിലത്തെ ചിത്രമായ സര്‍ക്കാര്‍ രാജിന് നല്ല പ്രതികരണമല്ല ലഭിച്ചത്. സൂപ്പര്‍ താരം അമിതാഭ് ബച്ചന്‍, മകന്‍ അഭിഷേക് ബച്ചന്‍, മരുമകള്‍ ഐശ്വര്യ ബച്ചന്‍ എന്നിവരുടെ സാന്നിധ്യമുണ്ടായിരിന്നിട്ടു കൂടി കാണികളെ തൃപ്തിപ്പെടുത്താന്‍ സര്‍ക്കാര്‍ രാജിന് കഴിഞ്ഞില്ല. മൂന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് പുറത്തിറങ്ങിയ സര്‍ക്കാരിന്‍റെ തുടര്‍ച്ചയായിരുന്നു സര്‍ക്കാര്‍ രാജ്.

(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ജാനേ തു...വന്‍ ഹിറ്റിലേക്ക്
ജാക്കിചാന് ശേഷം ശില്‍‌പ!
എങ്ങും ജെനിലിയ തരംഗം
മൂന്ന് വിഡ്ഢികളില്‍ കരീന
പ്രതിഫലം കുറഞ്ഞു; ഇഷ പിണങ്ങി
ഷാരുഖിന് പ്രായമായി!
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
മരുതനായകവുമായി കമല്‍
ഇന്ത്യന്‍ സിനിമയിലെ തന്നെ വിസ്മ യമാകുമായിരുന്ന മരുതനായകം ഇ നി നടക്കില്ലെന്ന് ഏവരും കരുതി...
കള്ളത്തരങ്ങളുമായി പൃഥ്വി
മറ്റൊരു മീശമാധവന്‍!
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ടാറ്റ പുറത്തിറക്കു ന്ന ഒരു ലക്ഷ രൂപയുടെ കാറായ ടാറ്റ നാനോയ്ക്ക്‌ ബുക്കിങ്‌ ഏര്‍പ്പെടുത്തിയേക്കും‌. ഓണ്‍‌ലൈന്‍ ബുക്കിങ്‌ സെപ്റ്റംബറില്‍ ആരം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...