|
| നന്ദിതയുടെ ആദ്യചിത്രം പൂര്‍ത്തിയായി |
| തിങ്കള്‍, 14 ജൂലൈ 2008 ( 09:45 IST ) | |
ഇന്ത്യന്‍ സിനിമയില്‍, വിവിധ ഭാഷകളില്‍ കരുത്തുള്ള കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ നന്ദിതാ ദാസ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. ‘ഫിറാഖ്‘ എന്നാണ് തന്‍റെ ആദ്യ ചിത്രത്തിന് നന്ദിത പേരിട്ടിരിക്കുന്നത്. ഹിന്ദിയിലാണ് നന്ദിത ചിത്രം ഒരുക്കിയിരിക്കുന്നത്. പരേഷ് റാവല്‍, നസിറുദ്ദീന്‍ ഷാ, ടിസ്കാ ചോപ്ര, ദീപ്തി നാവല്‍, രഘുവീര്‍ യാദവ്, സഞ്ജയ് സൂരി തുടങ്ങിയവരാണ് ഫിറാഖിലെ അഭിനേതാക്കള്‍.
ഗുജറാത്തിലെ ഗോധ്രാ കലാപത്തിന്‍റെ അറിയപ്പെടാത്ത ചില വശങ്ങളാണ് ഈ സിനിമയിലൂടെ നന്ദിത പറയുന്നത്. അക്രമങ്ങളും കലാപങ്ങളും ഒന്നിനും പരിഹാരമല്ല എന്ന സന്ദേശമാണ് ഫിറാഖ് നല്‍കുന്നത്. പെര്‍സെപ്റ്റ് പിക്ചര്‍ കമ്പനിയാണ് ഫിറാഖ് നിര്‍മ്മിക്കുന്നത്. ഒക്ടോബറില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.
അന്താരാഷ്ട്രതലത്തില്‍ പ്രശസ്തമായ ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള നന്ദിതാ ദാസ് കണ്ണകി, പുനരധിവാസം തുടങ്ങിയ മലയാള ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | | മരുതനായകവുമായി കമല്‍ | | ഇന്ത്യന്‍ സിനിമയിലെ തന്നെ വിസ്മ യമാകുമായിരുന്ന മരുതനായകം ഇ നി നടക്കില്ലെന്ന് ഏവരും കരുതി... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ടാറ്റ പുറത്തിറക്കു ന്ന ഒരു ലക്ഷ രൂപയുടെ കാറായ ടാറ്റ നാനോയ്ക്ക് ബുക്കിങ് ഏര്‍പ്പെടുത്തിയേക്കും. ഓണ്‍ലൈന്‍ ബുക്കിങ് സെപ്റ്റംബറില്‍ ആരം... |
| |
|
|
|
|
|
|
|