യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
മര്‍മയോഗിയില്‍ ബിഗ്‌ബിയും?
തിങ്കള്‍, 14 ജൂലൈ 2008   ( 13:07 IST )
അമിതാഭ് ബച്ചന്‍ ഒരു തമിഴ് ചിത്രത്തില്‍ അഭിനയിച്ചേക്കുമെന്ന് സൂചന. കമലഹാസന്‍ രചനയും സംവിധാനവും നിര്‍വഹിച്ച് നായകനാകുന്ന മര്‍മയോഗിയിലാണ് അമിതാഭ് അഭിനയിക്കുന്നത്. അമിതാഭിന് വേണ്ടി അതിശക്തമായ ഒരു കഥാ‍പാത്രത്തെ കമലഹാസന്‍ സൃഷ്ടിച്ചു കഴിഞ്ഞു. എന്നാല്‍ മര്‍മയോഗിയില്‍ അഭിനയിക്കുന്ന കാര്യത്തില്‍ അമിതാഭ് ക്യാമ്പ് ഉറപ്പൊന്നും നല്‍കിയിട്ടില്ലെന്നാണ് അറിയുന്നത്.

രജനീകാന്തിന്‍റെ ഷങ്കര്‍ ചിത്രമായ ‘ശിവാജി’യില്‍ അമിതാഭ് ബച്ചനെ അഭിനയിപ്പിക്കാന്‍ ഒരു ശ്രമം നടന്നിരുന്നു. എന്നാല്‍ അദ്ദേഹം ആ ക്ഷണം നിരസിക്കുകയായിരുന്നു. കമല്‍ ചിത്രത്തില്‍ ബിഗ്‌ബി അഭിനയിച്ചാല്‍ അത് രജനി ക്യാമ്പിനുള്ള തിരിച്ചടിയാകും. മാത്രമല്ല, അമിതാഭിന്‍റെ ആദ്യ തമിഴ് ചിത്രവുമാകും മര്‍മയോഗി.

മര്‍മയോഗിയില്‍ ഹേമമാലിനി അഭിനയിക്കുന്ന കാര്യം സ്ഥിരീകരിച്ചു കഴിഞ്ഞു. കാജലിനെ അഭിനയിപ്പിക്കാനുള്ള ശ്രമവും കമലഹാസന്‍ നടത്തുന്നുണ്ട്. ശ്രേയസരണാണ് ചിത്രത്തിലെ നായിക. വിനയന്‍ സംവിധാനം ചെയ്യുന്ന ഒരു മലയാള ചിത്രത്തില്‍ അഭിനയിക്കാമെന്ന് ഒരിക്കല്‍ അമിതാഭ് ബച്ചന്‍ സമ്മതിച്ചതാണ്. എന്നാല്‍ മാക്ട വിഷയം കാരണം ഇനി ആ ചിത്രം നടക്കാനിടയില്ല.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
നന്ദിതയുടെ ആദ്യചിത്രം പൂര്‍ത്തിയായി
രാം ഗോപാല്‍ വര്‍മ്മ ചുവടുമാറ്റുന്നു
ജാനേ തു...വന്‍ ഹിറ്റിലേക്ക്
ജാക്കിചാന് ശേഷം ശില്‍‌പ!
എങ്ങും ജെനിലിയ തരംഗം
മൂന്ന് വിഡ്ഢികളില്‍ കരീന
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
മരുതനായകവുമായി കമല്‍
ഇന്ത്യന്‍ സിനിമയിലെ തന്നെ വിസ്മ യമാകുമായിരുന്ന മരുതനായകം ഇ നി നടക്കില്ലെന്ന് ഏവരും കരുതി...
കള്ളത്തരങ്ങളുമായി പൃഥ്വി
മറ്റൊരു മീശമാധവന്‍!
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ടാറ്റ പുറത്തിറക്കു ന്ന ഒരു ലക്ഷ രൂപയുടെ കാറായ ടാറ്റ നാനോയ്ക്ക്‌ ബുക്കിങ്‌ ഏര്‍പ്പെടുത്തിയേക്കും‌. ഓണ്‍‌ലൈന്‍ ബുക്കിങ്‌ സെപ്റ്റംബറില്‍ ആരം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...