യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
ഫാഷന്‍ - ഒരു മോഡലിന്‍റെ കഥ
തിങ്കള്‍, 14 ജൂലൈ 2008   ( 16:49 IST )
മധുര്‍ ഭണ്ഡാര്‍ക്കര്‍ എന്ന സംവിധായകന്‍ മറ്റുള്ളവരില്‍ നിന്നും തികച്ചും വ്യത്യസ്തനാണ്. താന്‍ എടുക്കുന്ന സിനിമകള്‍ യാഥാര്‍ത്ഥ്യവുമായി ഏറ്റവും ചേര്‍ന്ന് നില്‍ക്കണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ട്. ചാന്ദ്‌നിബാര്‍, പേജ് ത്രീ, കോര്‍പ്പറേറ്റ്, ട്രാഫിക് സിഗ്നല്‍ തുടങ്ങിയ സിനിമകള്‍ സമൂഹത്തിലെ വിവിധ മേഖലകളുടെ തനിപ്പകര്‍പ്പുകളായിരുന്നു. അദ്ദേഹത്തിന്‍റെ പുതിയ ചിത്രമായ ‘ഫാഷന്‍’ പറയുന്നത് മോഡലിംഗ് രംഗത്തെ ചില പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങളാണ്. പ്രിയങ്ക ചോപ്രയാണ് നായിക.

“ഞാന്‍ അഭിനയരംഗത്തെത്തുന്നതിന് മുന്‍‌പ് ഒരു മോഡല്‍ ഗേളായിരുന്നു. എന്‍റെ മോഡലിംഗ് കാലഘട്ടത്തിലെ ചില സുഹൃത്തുക്കളെ ഈ സിനിമയുടെ ചിത്രീകരണത്തിനിടയില്‍ വീണ്ടും കണ്ടുമുട്ടി. ഫാഷന്‍ എന്ന ചിത്രം കൊണ്ട് ഉണ്ടായ ഏറ്റവും വലിയ ഗുണങ്ങളില്‍ ഒന്ന് അതാണ്” - പ്രിയങ്ക ചോപ്ര പറയുന്നു.

പ്രിയങ്കയുടെ യഥാര്‍ത്ഥ ജീവിതത്തോട് സാദൃശ്യമുള്ള ഒരു കഥാപാത്രത്തെയാണ് അവര്‍ ഫാഷനില്‍ അവതരിപ്പിക്കുന്നത്. ഒരു ചെറിയ പട്ടണത്തില്‍ നിന്ന് മുംബൈ‌യിലെ മോഡലിംഗ് റാമ്പിലെത്തുന്ന പെണ്‍കുട്ടി.

“മോഡലിംഗ് രംഗത്തെ എന്‍റെ പരിചയം ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിന് ഏറെ സഹായിച്ചു. വെറും മൂന്ന് മാസം മാത്രമാണ് മോഡലിംഗ് രംഗത്തുണ്ടായിരുന്നതെങ്കിലും ആ കാലം ഏറെ രസകരമായിരുന്നു. ഫാഷന്‍ എന്ന സിനിമയുടെ കാര്യത്തില്‍ ഞാന്‍ സംതൃപ്തയാണ്. മധുര്‍ ഭണ്ടാര്‍ക്കറുമൊത്തുള്ള ജോലി പുതിയ അനുഭവമായിരുന്നു. പിന്നെ, ഏറെക്കാലത്തിന് ശേഷം പൂര്‍ണമായും മുംബൈ‌യില്‍ ചിത്രീകരിച്ച ഒരു സിനിമയില്‍ അഭിനയിക്കാനും കഴിഞ്ഞു. “ - പ്രിയങ്ക പറയുന്നു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
മര്‍മയോഗിയില്‍ ബിഗ്‌ബിയും?
നന്ദിതയുടെ ആദ്യചിത്രം പൂര്‍ത്തിയായി
രാം ഗോപാല്‍ വര്‍മ്മ ചുവടുമാറ്റുന്നു
ജാനേ തു...വന്‍ ഹിറ്റിലേക്ക്
ജാക്കിചാന് ശേഷം ശില്‍‌പ!
എങ്ങും ജെനിലിയ തരംഗം
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
മരുതനായകവുമായി കമല്‍
ഇന്ത്യന്‍ സിനിമയിലെ തന്നെ വിസ്മ യമാകുമായിരുന്ന മരുതനായകം ഇ നി നടക്കില്ലെന്ന് ഏവരും കരുതി...
കള്ളത്തരങ്ങളുമായി പൃഥ്വി
മറ്റൊരു മീശമാധവന്‍!
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ടാറ്റ പുറത്തിറക്കു ന്ന ഒരു ലക്ഷ രൂപയുടെ കാറായ ടാറ്റ നാനോയ്ക്ക്‌ ബുക്കിങ്‌ ഏര്‍പ്പെടുത്തിയേക്കും‌. ഓണ്‍‌ലൈന്‍ ബുക്കിങ്‌ സെപ്റ്റംബറില്‍ ആരം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...