യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
റോബോട്ട് കുഴപ്പത്തില്‍!
ചൊവ്വ, 15 ജൂലൈ 2008   ( 11:45 IST )
നൂറുകണക്കിന് കോടികള്‍ ചെലവിട്ട് ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംവിധായകന്‍ ഷങ്കര്‍ ഒരുക്കുന്ന രജനീകാന്ത് ചിത്രം ‘റോബോട്ട്’ പുതിയ ഒരു പ്രതിസന്ധിയെ നേരിടുന്നു. ചിത്രത്തിന്‍റെ കഥയുമായി സാമ്യമുള്ള മറ്റൊരു ചിത്രം പുറത്തിറങ്ങിയതാണ് ഷങ്കറിനെയും രജനിയെയും ആശയക്കുഴപ്പത്തിലാക്കിയിരിക്കുന്നത്. ഹര്‍മന്‍ ബാവേജ നായകനായ ഹിന്ദി ചിത്രം ‘ലവ്‌സ്റ്റോറി 2050’യാണ് റോബോട്ടിന്‍റെ അതേ കഥയുമായി കഴിഞ്ഞ വാരം ലോകം മുഴുവന്‍ റിലീസ് ചെയ്തത്. ഇനിയെന്തു ചെയ്യും എന്ന് ആലോചിച്ച് തലപുകയ്ക്കുകയാണ് ഷങ്കര്‍ ഇപ്പോള്‍.

ഒരു ടൈം മെഷീന്‍ ഉപയോഗിച്ച് 2050ലെ മുംബൈയെ സൃഷ്ടിക്കുന്ന ഒരു ഡോക്ടറുടെയും അവിടെ എത്തിപ്പെടുന്ന കമിതാക്കളുടെയും കഥയാണ് ലവ്‌സ്റ്റോറി 2050. പറന്നു നടക്കുന്ന കാറുകളും, 200ല്‍ അധികം നിലകളുള്ള കെട്ടിടങ്ങളും, റോബോട്ടുകളും, ആകാശ റെയില്‍‌പാതകളും ഒക്കെ ആ പുതിയ മുംബൈയില്‍ ഉണ്ട്. റോബോട്ടിന് വേണ്ടി ഷങ്കര്‍ ആലോചിച്ച കഥയും ഇതു തന്നെയാണെന്നാണ് സൂചന.

ആദ്യം കമലഹാസനെ വച്ച് റോബോട്ട് ചിത്രീകരിക്കാനായിരുന്നു ഷങ്കറിന്‍റെ പദ്ധതി. അതു നടക്കാതെ വന്നപ്പോള്‍ ഷാരുഖ് ഖാന്‍, അമീര്‍ ഖാന്‍ തുടങ്ങി ബോളിവുഡിലെ പല പ്രമുഖരോടും ഷങ്കര്‍ ഈ കഥ പറഞ്ഞു. ഒടുവില്‍ ഇപ്പോള്‍ രജനീകാന്തില്‍ എത്തി നില്‍ക്കുകയാണ്. ചിത്രത്തിന്‍റെ സാങ്കേതിക വിദഗ്ധരെയും താരങ്ങളെയും നിശ്ചയിച്ചു കഴിഞ്ഞു. ഐശ്വര്യ റായിയാണ് നായിക. എ ആര്‍ റഹ്‌മാനാണ് സംഗീതം. ലൊക്കേഷനുകള്‍ കാണുന്നതിനായി ഷങ്കറും സംഘവും വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു വരവേയാണ് ലവ്സ്റ്റോറി 2050 പുറത്തിറങ്ങിയിരിക്കുന്നത്.

റോബോട്ടിന്‍റെ കഥ എങ്ങനെ പുറത്തായി എന്ന് ആലോചിച്ച് സമയം കളയാതെ പുതിയൊരു കഥ ആലോചിക്കുന്നതിന്‍റെ തിരക്കിലാണ് ഷങ്കര്‍ എന്നറിയുന്നു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ഫാഷന്‍ - ഒരു മോഡലിന്‍റെ കഥ
മര്‍മയോഗിയില്‍ ബിഗ്‌ബിയും?
നന്ദിതയുടെ ആദ്യചിത്രം പൂര്‍ത്തിയായി
രാം ഗോപാല്‍ വര്‍മ്മ ചുവടുമാറ്റുന്നു
ജാനേ തു...വന്‍ ഹിറ്റിലേക്ക്
ജാക്കിചാന് ശേഷം ശില്‍‌പ!
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
മരുതനായകവുമായി കമല്‍
ഇന്ത്യന്‍ സിനിമയിലെ തന്നെ വിസ്മ യമാകുമായിരുന്ന മരുതനായകം ഇ നി നടക്കില്ലെന്ന് ഏവരും കരുതി...
കള്ളത്തരങ്ങളുമായി പൃഥ്വി
മറ്റൊരു മീശമാധവന്‍!
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ടാറ്റ പുറത്തിറക്കു ന്ന ഒരു ലക്ഷ രൂപയുടെ കാറായ ടാറ്റ നാനോയ്ക്ക്‌ ബുക്കിങ്‌ ഏര്‍പ്പെടുത്തിയേക്കും‌. ഓണ്‍‌ലൈന്‍ ബുക്കിങ്‌ സെപ്റ്റംബറില്‍ ആരം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...