|
| മനീഷയുടെ പാരീസ് പ്രണയം |
| ചൊവ്വ, 15 ജൂലൈ 2008 ( 18:06 IST ) | |
പാരീസ് നഗരത്തോട് ബോളിവുഡ് സുന്ദരി മനീഷാ കൊയ്‌രാളയ്ക്ക് പ്രണയമാണ്. തിരിച്ചറിയാനാവാത്ത എന്തോ ഒരു ബന്ധം പാരീസുമായി തനിക്കുണ്ടെന്ന് മനീഷ പറയുന്നു. പാരമ്പര്യത്തിനും കലയ്ക്കും സംസ്കാരത്തിനും പ്രാധാന്യം കൊടുക്കുന്ന രീതിയാണ് തന്നെ കൂടുതലായി പാരീസിനോട് അടുപ്പിച്ചതെന്നാണ് മനീഷയുടെ അഭിപ്രായം. പാരീസില്‍ എന്തായാലും ഒരു വീട് സ്വന്തമാക്കിയിരിക്കുകയാണ് താരം. പുതിയ ചിത്രമായ മെഹബൂബയ്ക്ക് ശേഷം പാരീസില്‍ തങ്ങാനായി സിനിമയ്ക്ക് അവധി കൊടുത്തിരിക്കുകയാണ് മനീഷ.
“ പാരീസില്‍ എപ്പോഴൊക്കെ പോയാലും സ്വന്തം വീട്ടിലെത്തിയതു പോലെയാണ് എനിക്ക് അനുഭവപ്പെടാറുള്ളത്. അതുകൊണ്ടു തന്നെയാണ് അവിടെ ഒരു വീട് വാങ്ങണമെന്ന ആഗ്രഹം എനിക്ക് തോന്നിയത്. ഷൂട്ടിംഗിനിടയിലൊക്കെ പാരീസിലേക്ക് പറക്കാറുണ്ട്. ആഗ്രഹിക്കുന്ന ഏതു സമയത്തും, എന്‍റെ കുടുംബവും എനിക്കൊപ്പം പാരീസില്‍ ഒത്തുചേരും.“
സിനിമയുടെ തിരക്കുകളില്‍ നിന്നൊക്കെ വിട്ട് ആത്മീയതയുടെ സുഖം അനുഭവിക്കുകയാണ് മനീഷ ഇപ്പോള്‍. പാരീസിലെ വീട് അതിന് ഏറ്റവും അനുയോജ്യമാണെന്ന് മനീഷ പറയുന്നു. ഭാവിയില്‍ ഒരു ചിത്രം സംവിധാനം ചെയ്യാനും മനീഷ ആലോചിക്കുന്നു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | | മരുതനായകവുമായി കമല്‍ | | ഇന്ത്യന്‍ സിനിമയിലെ തന്നെ വിസ്മ യമാകുമായിരുന്ന മരുതനായകം ഇ നി നടക്കില്ലെന്ന് ഏവരും കരുതി... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ടാറ്റ പുറത്തിറക്കു ന്ന ഒരു ലക്ഷ രൂപയുടെ കാറായ ടാറ്റ നാനോയ്ക്ക് ബുക്കിങ് ഏര്‍പ്പെടുത്തിയേക്കും. ഓണ്‍ലൈന്‍ ബുക്കിങ് സെപ്റ്റംബറില്‍ ആരം... |
| |
|
|
|
|
|
|
|