|
| പ്രഭു വീണ്ടും മലയാളത്തില്‍ |
| ബുധന്‍, 16 ജൂലൈ 2008 ( 11:09 IST ) | |
മലയാള സിനിമയോടും താരങ്ങളോടും അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് തമിഴ് നടനും നിര്‍മ്മാതാവുമായ പ്രഭു. പ്രഭുവിന്‍റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിലൊരാള്‍ മോഹന്‍ലാലാണ്. ആ സൌഹൃദം വച്ചാണ് മോഹന്‍ലാല്‍ നിര്‍മ്മിച്ച കാലാപാനിയില്‍ പ്രഭു അഭിനയിച്ചത്. കാലാപാനിയിലെ കഥാപാത്രം പ്രഭുവിന് ഏറെ അഭിനന്ദനം നേടിക്കൊടുത്തിരുന്നു.
പിന്നീട് വാര്‍ ആന്‍റ് ലൌ, കണ്ണിനും കണ്ണാടിക്കും, മലയാളി മാമന് വണക്കം തുടങ്ങിയ മലയാള ചിത്രങ്ങളില്‍ പ്രഭു അഭിനയിച്ചു. ഇപ്പോഴിതാ പ്രഭു വീണ്ടും മലയാളത്തിലെത്തുന്നു. എ കെ സാജന്‍ സംവിധാനം ചെയ്യുന്ന ‘പമ്പ’ എന്ന ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെയാണ് പ്രഭു അവതരിപ്പിക്കുന്നത്. തമിഴിലെയും ഹിന്ദിയിലെയും മറ്റ് ചില പ്രമുഖ താരങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. പുതുമുഖങ്ങളാണ് നായകനും നായികയും എന്നാണ് അറിയുന്നത്.
സ്റ്റോപ് വയലന്‍സ്, ലങ്ക എന്നീ ചിത്രങ്ങള്‍ക്ക് ശേഷം എ കെ സാജന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പമ്പ. രചനയും സാജന്‍ തന്നെ നിര്‍വഹിക്കുന്നു. ദാമര്‍ സിനിമയുടെ ബാനറില്‍ സന്തോഷ് ദാമോദരനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജോഷിക്കു വേണ്ടി ചെ ഗുവേര, ഷാജി കൈലാസിന് വേണ്ടി എം ജി റോഡ് എന്നീ തിരക്കഥകളും പമ്പയോടൊപ്പം തന്നെ എ കെ സാജന്‍ എഴുതുന്നുണ്ട്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | | മരുതനായകവുമായി കമല്‍ | | ഇന്ത്യന്‍ സിനിമയിലെ തന്നെ വിസ്മ യമാകുമായിരുന്ന മരുതനായകം ഇ നി നടക്കില്ലെന്ന് ഏവരും കരുതി... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ടാറ്റ പുറത്തിറക്കു ന്ന ഒരു ലക്ഷ രൂപയുടെ കാറായ ടാറ്റ നാനോയ്ക്ക് ബുക്കിങ് ഏര്‍പ്പെടുത്തിയേക്കും. ഓണ്‍ലൈന്‍ ബുക്കിങ് സെപ്റ്റംബറില്‍ ആരം... |
| |
|
|
|
|
|
|
|