യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
പരേഷ് റാവലിന് കൊങ്കണ നായിക
ബുധന്‍, 16 ജൂലൈ 2008   ( 13:27 IST )
പരേഷ് റാവല്‍ നായകനാകുന്ന ചിത്രത്തില്‍ കൊങ്കണ സെന്‍ ശര്‍മ നായിക. സഞ്ജയ് ഛെല്‍ സംവിധാനം ചെയ്യുന്ന ‘ഫന്‍റാസ്റ്റിക്’ എന്ന ചിത്രത്തിലാണ് കൊങ്കണ നായികയാകുന്നത്. പേജ് ത്രീ, മിസ്റ്റര്‍ ആന്‍റ്‌ മിസിസ് അയ്യര്‍, ട്രാഫിക് സിഗ്‌നല്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ഏറെ അഭിനയ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെയാണ് ഈ സിനിമയില്‍ കൊങ്കണ അവതരിപ്പിക്കുന്നത്.

അപൂര്‍വമായ ചില ജീവിതാവസ്ഥകളെ നേരിടേണ്ടി വരുന്ന സ്ത്രീയായാണ് കൊങ്കണ വേഷമിടുന്നത്. പരേഷ് റാവലിന്‍റെയും തികച്ചും വ്യത്യസ്തമായ ഒരു മുഖം ഈ സിനിമയില്‍ കാണാനാകുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. ഓഗസ്റ്റ് അവസാനത്തോടെ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തില്‍ രാഹുല്‍ ഖന്ന, ജാവേദ് ജഫ്രി, നേഹ ധൂപിയ തുടങ്ങിയവരും അഭിനയിക്കുന്നു. രാഹുല്‍ ഖന്നയ്ക്ക് ഒരു കോടീശ്വരന്‍റെ വേഷമാണ്. ഒരു ‘റൊമാന്‍റിക് കോമഡി‘ എന്നാണ് ഫന്‍റാസ്റ്റികിനെ സംവിധായകന്‍ വിശേഷിപ്പിക്കുന്നത്.

മാന്‍ ഗയേ മുഗള്‍ - ഇ - അസം എന്ന ചിത്രത്തിന്‍റെ അവസാനഘട്ട മിനുക്ക് പണികളിലാണ് സംവിധായകന്‍ സഞ്ജയ് ഛെല്‍ ഇപ്പോള്‍. ഈ ചിത്രം റിലീസായതിന് ശേഷമേ ഫന്‍റാസ്റ്റിക് ചിത്രീകരണം ആരംഭിക്കൂ. പാര്‍ട്ണര്‍, മേനേ പ്യാര്‍ ക്യോം കിയാ തുടങ്ങിയ ഹിറ്റുകളുടെ തിരക്കഥാകൃത്തായ സഞ്ജയ് ഛെല്‍ ആദ്യം സംവിധാനം ചെയ്ത ചിത്രം ഖുബ്സൂരത് ആയിരുന്നു.

(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
പ്രഭു വീണ്ടും മലയാളത്തില്‍
മനീഷയുടെ പാരീസ് പ്രണയം
ബില്ലൂ ബാര്‍ബറില്‍ തബു
റോബോട്ട് കുഴപ്പത്തില്‍!
ഫാഷന്‍ - ഒരു മോഡലിന്‍റെ കഥ
മര്‍മയോഗിയില്‍ ബിഗ്‌ബിയും?
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
മരുതനായകവുമായി കമല്‍
ഇന്ത്യന്‍ സിനിമയിലെ തന്നെ വിസ്മ യമാകുമായിരുന്ന മരുതനായകം ഇ നി നടക്കില്ലെന്ന് ഏവരും കരുതി...
കള്ളത്തരങ്ങളുമായി പൃഥ്വി
മറ്റൊരു മീശമാധവന്‍!
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ടാറ്റ പുറത്തിറക്കു ന്ന ഒരു ലക്ഷ രൂപയുടെ കാറായ ടാറ്റ നാനോയ്ക്ക്‌ ബുക്കിങ്‌ ഏര്‍പ്പെടുത്തിയേക്കും‌. ഓണ്‍‌ലൈന്‍ ബുക്കിങ്‌ സെപ്റ്റംബറില്‍ ആരം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...