|
| ചുംബനരംഗത്ത് അഭിനയിക്കില്ലെന്ന് പ്രിയങ്ക |
| ബുധന്‍, 16 ജൂലൈ 2008 ( 16:14 IST ) | |
എത്ര വലിയ സംവിധായകന്‍ ആയാലും, താരമായാലും ചുംബനരംഗത്ത് അഭിനയിക്കാന്‍ ആവശ്യപ്പെട്ടാല്‍ താന്‍ തയ്യാറാവില്ലെന്ന് പ്രിയങ്ക ചോപ്ര. ആദ്യ ചിത്രമായ അന്ദാസില്‍ ചുംബനരംഗങ്ങളില്‍ അഭിനയിച്ചെങ്കിലും ഇപ്പോള്‍ അതിന്‍റെ ആവശ്യമില്ലെന്ന നിലപാടിലാണ് താരം. പുതിയ റിലീസായ ലവ്‌സ്റ്റോറി 2050യുടെ ചിത്രീകരണ വേളയില്‍ കഥയ്ക്ക് ഏറ്റവും അത്യാവശ്യമായ രംഗമായിരുന്നിട്ടു കൂടി ചുംബന രംഗത്ത് അഭിനയിക്കാന്‍ പ്രിയങ്ക തയ്യാറായില്ല.
സംവിധായകന്‍ ഹാരി ബാവേജ ‘ലവ്സ്റ്റോറി’യുടെ തിരക്കഥയില്‍ ഒരു ചുംബന രംഗം ഉള്‍പ്പെടുത്തിയിരുന്നു. കഥയ്ക്ക് ഏറെ അനുയോജ്യമായ രംഗമായിരുന്നു അത്. നായകന്‍ ഹര്‍മന്‍ ബാവേജയ്ക്കും അത്തരമൊരു രംഗം വേണമെന്ന അഭിപ്രായമായിരുന്നു. എന്നാല്‍ ചുംബന രംഗത്ത് അഭിനയിക്കാന്‍ തന്നെ കിട്ടില്ലെന്ന് പ്രിയങ്ക തീര്‍ത്തു പറഞ്ഞു. സംവിധായകനും നായകനും ആ രംഗം ഉപേക്ഷിക്കുകയേ വഴിയുണ്ടായിരുന്നുള്ളൂ.
“പ്രിയങ്കയുടെ തീരുമാനത്തെ ഞങ്ങള്‍ അംഗീകരിച്ചു. ഈ ചിത്രത്തില്‍ ചുംബനരംഗത്ത് അഭിനയിച്ചിരുന്നെങ്കില്‍ തുടര്‍ന്നു വരുന്ന ചിത്രങ്ങളിലും അങ്ങനെ ചെയ്യേണ്ടി വന്നേക്കാം. അതു കൊണ്ടാണ് പ്രിയങ്ക അങ്ങനെയൊരു തീരുമാനമെടുത്തത്. അവരുടെ ഉറച്ച നിലപാടിനെ ഞാന്‍ ബഹുമാനിക്കുന്നു” - ഹര്‍മന്‍ ബാവേജ പറയുന്നു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | | മരുതനായകവുമായി കമല്‍ | | ഇന്ത്യന്‍ സിനിമയിലെ തന്നെ വിസ്മ യമാകുമായിരുന്ന മരുതനായകം ഇ നി നടക്കില്ലെന്ന് ഏവരും കരുതി... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ടാറ്റ പുറത്തിറക്കു ന്ന ഒരു ലക്ഷ രൂപയുടെ കാറായ ടാറ്റ നാനോയ്ക്ക് ബുക്കിങ് ഏര്‍പ്പെടുത്തിയേക്കും. ഓണ്‍ലൈന്‍ ബുക്കിങ് സെപ്റ്റംബറില്‍ ആരം... |
| |
|
|
|
|
|
|
|