യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
ദുഃസ്വപ്നം പോലെ ജയില്‍ ദിനങ്ങള്‍
വ്യാഴം, 17 ജൂലൈ 2008   ( 11:45 IST )
ഒരു ദുഃസ്വപ്നം പോലെ തന്‍റെ ജയില്‍ ദിനങ്ങള്‍ ഇപ്പോഴും തന്നെ വേട്ടയാടുന്നതായി ബോളിവുഡിലെ മുന്നാഭായ് സഞ്ജയ് ദത്ത്. ഒരു ഇംഗ്ലീഷ് മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് സഞ്ജയ്ദത്ത് ഇങ്ങനെ പറയുന്നത്. ആയുധക്കേസില്‍ അകപ്പെട്ട് താന്‍ ജയിലില്‍ കഴിച്ചുകൂട്ടിയ ദിനങ്ങളെക്കുറിച്ചാണ് ദത്തിന് ഇപ്പോഴും ഭീതി. ആ ദിവസങ്ങളെക്കുറിച്ചോര്‍ത്ത് ഉറക്കത്തില്‍ നിന്ന് പലപ്പോഴും ഞെട്ടിയുണരാറുണ്ടെന്നും സഞ്ജയ് ദത്ത് പറയുന്നു.

എന്നാല്‍ ആ ദിവസങ്ങളൊക്കെ മറക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ദത്ത്. പുതിയ ചിത്രങ്ങളും കുടുംബവും ഒക്കെയായി ജീവിതം ആഘോഷമാക്കാന്‍ ഒരുങ്ങുകയാണ് അദ്ദേഹം. കത്രീന കൈഫ്, കരീന കപൂര്‍, കാജല്‍ എന്നീ നായികമാരോടൊപ്പം അഭിനയിക്കാനാണ് തനിക്ക് ഏറെയിഷ്ടമെന്ന് സഞ്ജയ് ദത്ത് വെളിപ്പെടുത്തുന്നു. ഭാര്യയുടെയും സഹോദരിമാരുടെയും പിന്തുണയും മാതാപിതാക്കളുടെ അനുഗ്രഹവും മകളുടെ സ്നേഹവുമില്ലാതെ തനിക്ക് ജീവിക്കാനാവില്ലെന്നും ദത്ത് അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.

മുന്നാഭായിക്ക് വീണ്ടും വീണ്ടും കാണാന്‍ ഇഷ്ടമുള്ള സിനിമകള്‍ ഇവയാണ് - മദര്‍ ഇന്ത്യ, ദീവാര്‍, ഷോലെ, ഹത്യാര്‍, സ്കാര്‍ഫെയ്സ്, ഗ്ലാഡിയേറ്റര്‍, ബ്രേവ്‌ഹാര്‍ട്ട്, വാസ്തവ്, മുന്നാഭായ് എം ബി ബി എസ്, ലഗേ രഹോ മുന്നാഭായ്.

(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ചുംബനരംഗത്ത് അഭിനയിക്കില്ലെന്ന് പ്രിയങ്ക
പരേഷ് റാവലിന് കൊങ്കണ നായിക
പ്രഭു വീണ്ടും മലയാളത്തില്‍
മനീഷയുടെ പാരീസ് പ്രണയം
ബില്ലൂ ബാര്‍ബറില്‍ തബു
റോബോട്ട് കുഴപ്പത്തില്‍!
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
മരുതനായകവുമായി കമല്‍
ഇന്ത്യന്‍ സിനിമയിലെ തന്നെ വിസ്മ യമാകുമായിരുന്ന മരുതനായകം ഇ നി നടക്കില്ലെന്ന് ഏവരും കരുതി...
കള്ളത്തരങ്ങളുമായി പൃഥ്വി
മറ്റൊരു മീശമാധവന്‍!
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ടാറ്റ പുറത്തിറക്കു ന്ന ഒരു ലക്ഷ രൂപയുടെ കാറായ ടാറ്റ നാനോയ്ക്ക്‌ ബുക്കിങ്‌ ഏര്‍പ്പെടുത്തിയേക്കും‌. ഓണ്‍‌ലൈന്‍ ബുക്കിങ്‌ സെപ്റ്റംബറില്‍ ആരം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...