യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
ഇത് ബോളിവുഡിന്‍റെ സുവര്‍ണകാലം
വ്യാഴം, 17 ജൂലൈ 2008   ( 14:47 IST )
ബോളിവുഡിന്‍റെ സുവര്‍ണ കാലഘട്ടമാണ് ഇതെന്ന് നടന്‍ അനുപം‌ ഖേര്‍. തിരക്കഥയിലും ഛായാഗ്രഹണത്തിലും സംവിധാനത്തിലുമെല്ലാം ഹിന്ദി സിനിമയ്ക്ക് ഇത് മികവിന്‍റെ കാലമാണെന്ന് അദ്ദേഹം പറയുന്നു. നിര്‍മ്മാണക്കമ്പനിയുടെ പേര് നോക്കി സിനിമയെ വിലയിരുത്തുന്നത് ശരിയല്ലെന്നും അനുപം ഖേര്‍ വ്യക്തമാക്കുന്നു.

പുതിയ താരങ്ങളെ സൃഷ്ടിക്കാനായി അനുപം ഒരു ‘ആക്ടിംഗ് സ്കൂള്‍‘ ആരംഭിച്ചിരിക്കുകയാണ്. “ഒട്ടേറെ പുതുമുഖങ്ങള്‍ സിനിമയിലേക്ക് വരുന്നുണ്ട്. ഇവരില്‍ കൂടുതലും ഏറെക്കാലം നിലനില്‍ക്കാന്‍ കെല്‍പ്പുള്ളവരാണ്. ഹിന്ദി സിനിമയെ സംബന്ധിച്ചിടത്തോളം ഇതൊരു മോശം സമയമാണെന്ന് ഒരിക്കലും പറയാനാവില്ല. ഒട്ടേറെ സിനിമകള്‍ റിലീസ് ചെയ്യുന്നു. ചിലത് നല്ലതും ചിലത് മോശവുമാകുന്നു. ഇത് ഒരു പത്രപ്രവര്‍ത്തകന്‍റെ ജോലി പോലെയാണ്. അയാ‍ളുടെ എല്ലാ റിപ്പോര്‍ട്ടുകളും നല്ലതാകണമെന്നില്ല” - അനുപം ഖേര്‍ പറയുന്നു.

സാരാംശ്, ഡാഡി, മേനെ ഗാന്ധി കോ നഹി മാരാ, കോയി മില്‍ ഗയ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന അനുപം ഖേര്‍ ‘പ്രജ’ എന്ന മലയാള ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. പുതിയ ചിത്രമായ രാജധാനി എക്സ്പ്രസില്‍ ഒരു രാഷ്ട്രീയക്കാരന്‍റെ വേഷമാണ് അദ്ദേഹത്തിന്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ദുഃസ്വപ്നം പോലെ ജയില്‍ ദിനങ്ങള്‍
ചുംബനരംഗത്ത് അഭിനയിക്കില്ലെന്ന് പ്രിയങ്ക
പരേഷ് റാവലിന് കൊങ്കണ നായിക
പ്രഭു വീണ്ടും മലയാളത്തില്‍
മനീഷയുടെ പാരീസ് പ്രണയം
ബില്ലൂ ബാര്‍ബറില്‍ തബു
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
മരുതനായകവുമായി കമല്‍
ഇന്ത്യന്‍ സിനിമയിലെ തന്നെ വിസ്മ യമാകുമായിരുന്ന മരുതനായകം ഇ നി നടക്കില്ലെന്ന് ഏവരും കരുതി...
കള്ളത്തരങ്ങളുമായി പൃഥ്വി
മറ്റൊരു മീശമാധവന്‍!
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ടാറ്റ പുറത്തിറക്കു ന്ന ഒരു ലക്ഷ രൂപയുടെ കാറായ ടാറ്റ നാനോയ്ക്ക്‌ ബുക്കിങ്‌ ഏര്‍പ്പെടുത്തിയേക്കും‌. ഓണ്‍‌ലൈന്‍ ബുക്കിങ്‌ സെപ്റ്റംബറില്‍ ആരം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...